അബുദാബി പ്രവേശനം : നിലവിലെ വിലക്കുകള്‍ നീക്കി

September 18th, 2021

traffic-awareness-of-abudhabi-police-in-al-ghuwaifat-road-ePathram
അബുദാബി : യു. എ. ഇ. യുടെ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം എന്നുള്ള നിബന്ധന നീക്കി. 2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ ഇത് നിലവിൽ വരും. കൊവിഡ് വ്യാപനം കുറഞ്ഞു വന്ന സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്ന് അബുദാബി ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇപ്പോള്‍ കൊവിഡ് വ്യാപന നിരക്ക് ദശാംശം രണ്ടു ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.

al-hosn-app-green-pass-for-entry-to-public-places-ePathram

എന്നാല്‍ എമിറേറ്റിലെ പൊതു സ്ഥലങ്ങളിൽ പ്രവേശി ക്കുവാന്‍ അൽ ഹുസ്ൻ ഗ്രീന്‍ സിഗ്നല്‍ കാണിക്കണം എന്നുള്ള നിബന്ധന നിലവിലുണ്ട്. മാത്രമല്ല രാജ്യത്തിനു പുറത്തു നിന്നും അബു ദാബിയില്‍ എത്തുന്ന യാത്ര ക്കാര്‍ക്ക് ആര്‍. ടി. പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധം തന്നെയാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on അബുദാബി പ്രവേശനം : നിലവിലെ വിലക്കുകള്‍ നീക്കി

വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും

September 18th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : വാഹന യാത്രയില്‍ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ പിൻ സീറ്റു കളിൽ ഇരുത്തുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം എന്ന് അബുദാബി പോലീസ്.

കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നൽകും. മാത്രമല്ല, വാഹനം കണ്ടു കെട്ടുകയും ചെയ്യും. സാമൂഹ്യ മാധ്യമ ങ്ങളിലൂടെ മലയാളം അടക്കം വിവിധ ഭാഷ കളില്‍ അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനം തിരിച്ച് എടുക്കണം എങ്കില്‍ 5000 ദിർഹം പിഴയും നല്‍കണം.

മൂന്നു മാസമാണ് കാലാവധി. അതുകഴിഞ്ഞാല്‍ പിഴ അടക്കാത്ത വാഹനം ലേലം ചെയ്യും.

- pma

വായിക്കുക: , , , , , , ,

Comments Off on വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും

ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു

September 14th, 2021

roads-transport-authority-dubai-logo-rta-ePathram
ദുബായ് : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തി വെച്ചിരുന്ന ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് (E 101) വീണ്ടും ആരംഭിച്ചു. ദുബായ് ഇബ്നു ബത്തൂത്ത ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി സെൻട്രൽ ബസ്സ് സ്റ്റേഷന്‍ വരെ E 101 നമ്പര്‍ സര്‍വ്വീസാണ് പുനരാരംഭിച്ചത്.

കൊവിഡ് വാക്സിന്‍ എടുത്തവരും കൊവിഡ് ടെസ്റ്റ് നടത്തി 48 മണിക്കൂർ മുൻപ് എടുത്ത നെഗറ്റീവ് റിസല്‍ട്ട് അല്‍ ഹൊസന്‍ ആപ്പില്‍ അപ്പ്ഡേറ്റ് ചെയ്തിട്ടുള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ മാറുന്നത് ബസ്സ് യാത്രക്കാര്‍ നിരീക്ഷിക്കണം എന്നും നിയമങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ആരോഗ്യ – സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി കൊവിഡ് വ്യാപനം തടയുന്നതിനായി ദുബായ് – അബു ദാബി ബസ്സ് സർവ്വീസ് 2020 ഏപ്രില്‍ മുതലാണ് താൽക്കാലികമായി നിർത്തി വെച്ചിരുന്നത്.

* W A M 

- pma

വായിക്കുക: , , , ,

Comments Off on ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു

സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം

August 30th, 2021

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തല ത്തില്‍ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ കർഫ്യൂ ഏര്‍പ്പെടുത്തി.

അടിയന്തര ആശുപത്രി യാത്ര, അവശ്യ സേവന മേഖല കളില്‍ ഉള്ളവർ, അടുത്ത ബന്ധു വിന്റെ മരണ ത്തെ ത്തുടർന്നുള്ള യാത്ര, ദീർഘദൂര യാത്രക്കാര്‍ (യാത്രാ രേഖ കരുതണം), ചരക്കു വാഹന ങ്ങൾ എന്നിവക്ക് യാത്രാ അനുമതി ഉണ്ടാവും. വ്യക്തി കളുടെ രാത്രി യാത്ര കർശ്ശനമായി തടയും.

ജനസംഖ്യാ അടിസ്ഥാനത്തിൽ പ്രതിവാര രോഗ നിര‍ക്ക് (ഐ. പി‍.ആർ.) ഏഴിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. ഐ‍. പി. ആർ. 8 നു മുകളില്‍ ഉള്ള പ്രദേശ ങ്ങളില്‍ ആയിരുന്നു ഇതു വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടു ത്തിയിരുന്നത്.

അനുബന്ധ രോഗങ്ങള്‍ ഉള്ളവർക്കും പ്രായം കൂടിയ വർക്കും കൊവിഡ് ബാധ ഉണ്ടായാൽ അതി വേഗം ചികിത്സ ലഭ്യമാക്കാൻ നടപടി എടുക്കും. അനുബന്ധ രോഗം ഉള്ളവർ ആശു പത്രി യില്‍ എത്തുന്നില്ല എങ്കിൽ രോഗം അതി വേഗം വഷളാകുവാനും മരണം സംഭവി ക്കു വാനും സാദ്ധ്യത വളരെ കൂടുതൽ ആയതിനാൽ വിപത്ത് ഒഴിവാക്കു വാന്‍ ഉള്ള എല്ലാ ഇട പെടലു കളും ഉണ്ടാവും എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം

പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം

August 8th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : യു. എ. ഇ. ഗതാഗത നിയമങ്ങളിലെ കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി പോലീസ്. വാഹന ങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെൽറ്റ് നിര്‍ബ്ബന്ധം എന്നുള്ള മുന്നറിയിപ്പ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും പ്രസിദ്ധീകരിച്ചു. അതി നൂതന റഡാർ സംവിധാനം വഴി യാണ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുക.

സ്വന്തം വാഹനം, ടാക്സി എന്നിവയിലും സീറ്റ് ബെൽറ്റ് നിർബ്ബന്ധം തന്നെയാണ്. നിയമ ലംഘ കര്‍ക്ക് 400 ദിർഹം പിഴ ചുമത്തുന്നു. നിശ്ചിത സമയ പരിധിക്കുള്ളില്‍ എങ്കില്‍ 260 ദിർഹം പിഴ അടച്ചാല്‍ മതി.

സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഡ്രൈവിംഗിന് ഇട യിലെ സെല്‍ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നല്‍ മറി കടക്കുക തുടങ്ങിയവ റഡാര്‍ ക്യാമറ കളിൽ പതിയും. ഇവ നിർമ്മിത ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തി ക്കുന്നവയാണ്.

2021 ജനുവരി മുതൽ നഗരത്തിലെ പ്രധാന വീഥി കളില്‍ ഇവ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം

Page 21 of 58« First...10...1920212223...304050...Last »

« Previous Page« Previous « മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ നല്‍കാം
Next »Next Page » ശ്രദ്ധയില്ലാതെ ഡൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha