ദേശീയ അണു നശീകരണ യജ്ഞം : രാത്രി കാല ഗതാഗത നിയന്ത്രണം നിലവില്‍ വന്നു

July 19th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : കൊവിഡ് പ്രതിരോധ പ്രവര്‍ത്ത നങ്ങള്‍ ഊര്‍ജ്ജിത പ്പെടുത്തു ന്നതിന്റെ ഭാഗ മായി അബുദാബി യില്‍ അണു നശീകരണ യജ്ഞം തുടങ്ങി. അര്‍ദ്ധ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം നിലവില്‍ വന്നു. ജൂലായ് 19 മുതല്‍ തുടക്കമായ അണു നശീകരണ യജ്ഞം എന്നു വരെ ഉണ്ടാവും എന്നുള്ള അറിയിപ്പ് ഇതുവരെ ഇല്ല.

മരുന്ന്, ഭക്ഷണം എന്നീ ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ആരും പുറത്തിറങ്ങരുത്. എല്ലാ വരും വീടു കളിൽ തന്നെ കഴിയണം എന്നും അധികൃതർ അറിയിച്ചു.

മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ പോലെ പോലീസ് അലര്‍ട്ടും മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന മെസ്സേജ് സംവിധാനവും ഇക്കുറി ഇല്ല എന്നതിനാല്‍ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലി ക്കുകയും സാമൂഹിക മാധ്യമ ങ്ങളി ലൂടെ അബുദാബി പോലീസ് നല്‍കുന്ന മുന്നറിയി പ്പുകള്‍ ശ്രദ്ധിക്കണം എന്നും അധികൃതർ ഓര്‍മ്മ പ്പെടു ത്തുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ദേശീയ അണു നശീകരണ യജ്ഞം : രാത്രി കാല ഗതാഗത നിയന്ത്രണം നിലവില്‍ വന്നു

ദീര്‍ഘ ദൂര സര്‍വ്വീസുകൾ വീണ്ടും തുടങ്ങുന്നു

June 8th, 2021

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാരണം നിര്‍ത്തി വെച്ചിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകൾ ബുധനാഴ്ച മുതല്‍ കെ. എസ്. ആര്‍. ടി. സി. വീണ്ടും ആരംഭി ക്കുന്നു. കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന റൂട്ടുകളില്‍ മാത്രം ആയിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് ആരംഭിക്കുക. സീറ്റുകളില്‍ ഇരുന്നു യാത്ര ചെയ്യാന്‍ മാത്രമെ അനുവദിക്കുകയുള്ളൂ. മാത്രമല്ല ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസ് ഉണ്ടാവുകയില്ല.

- pma

വായിക്കുക: , ,

Comments Off on ദീര്‍ഘ ദൂര സര്‍വ്വീസുകൾ വീണ്ടും തുടങ്ങുന്നു

ബസ്സ് സ്റ്റോപ്പിൽ സ്വകാര്യവാഹനം നിർത്തിയിട്ടായാൽ 2000 ദിർഹം പിഴ

April 21st, 2021

abudhabi-bus-service-by-itc-ePathram
അബുദാബി : സ്വകാര്യ വാഹനങ്ങൾ ബസ്സ് സ്റ്റോപ്പിൽ നിർത്തിയിട്ടാല്‍ 2000 ദിർഹം പിഴ ചുമത്തും എന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്. ആളുകളെ കയറ്റു വാനും ഇറക്കു വാനും ആളു കളെ കാത്തു കിടക്കു കയും ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ കാരണം ബസ്സ് സ്റ്റോപ്പു കളില്‍ നിന്നും പൊതു ജനങ്ങളെ കയറ്റി ഇറക്കു വാന്‍ ബസ്സുകള്‍ക്ക് സാധിക്കാതെ വരികയും ഇവിട ങ്ങളില്‍ ഗതാഗത തടസ്സം നേരിടുകയും ചെയ്യുന്നുണ്ട്.

മാത്രമല്ല ബസ്സ് സര്‍വ്വീസ് സമയ ക്രമം പാലിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇക്കാരണ ങ്ങള്‍ കൊണ്ടാണ് നിയമം കൂടുതല്‍ കര്‍ശ്ശനം ആക്കുന്നത് എന്നാണ് റിപ്പോര്‍ ട്ടുകള്‍. സി. സി. ടി. വി. ക്യാമറ യിലൂ ടെയും ഫീൽഡ് ഇൻസ്‌പെക്ടർമാ രുടെ പരി ശോധന യിലും നിയമ ലംഘകരെ പിടികൂടും.

സ്വകാര്യ വാഹന യാത്രക്കാർക്ക് വേണ്ടി പ്രത്യേക പാര്‍ക്കിംഗ് സംവിധാ നങ്ങള്‍ ഉള്ളത് ഉപയോഗിക്കു വാനും അവിടെ പാര്‍ക്ക് ചെയ്ത് ആളുകളെ കയറ്റി ഇറക്കുവാനും അബു ദാബി മുനിസിപ്പാലിറ്റി യുടെ കീഴി ലുള്ള ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ഐ. ടി.സി.) അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ബസ്സ് സ്റ്റോപ്പിൽ സ്വകാര്യവാഹനം നിർത്തിയിട്ടായാൽ 2000 ദിർഹം പിഴ

ദുബായ് യാത്ര : കൊവിഡ്പരിശോധന സമയ പരിധി 48 മണിക്കൂര്‍

April 21st, 2021

air-india-express-need-gdrfa-approval-fly-back-to-uae-ePathram
ദുബായ് : ഇന്ത്യയിൽ നിന്ന് വരുന്ന വിമാന യാത്രക്കാര്‍ 48 മണിക്കൂറിന്ന് ഉള്ളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധന ഫലം കരുതണം എന്ന് എയര്‍ ഇന്ത്യ. ഏപ്രിൽ 22 മുതല്‍ ഈ നിയമം പ്രാബല്യത്തിൽ വരും. ഇംഗ്ലീഷ്, അറബി എന്നീ ഏതെങ്കിലും ഭാഷകളില്‍ ആയിരിക്കണം പരിശോധനാ ഫലം.

പരിശോധനക്കു വേണ്ടി സാമ്പിൾ എടുത്തത് മുതലുള്ള 48 മണിക്കൂര്‍ എന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ ഉള്ളത്. സാമ്പിള്‍ എടുത്ത സമയവും ടെസ്റ്റ് ചെയ്ത സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടു ത്തിയിരിക്കണം. മാത്രമല്ല ഒറിജിനൽ എന്നു വ്യക്തമാക്കുന്ന ക്യൂ – ആർ കോഡ് റിപ്പോർട്ടില്‍ ഉണ്ടാവുകയും വേണം എന്നും നിഷ്കര്‍ഷയുണ്ട്.

ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ അതതു രാജ്യങ്ങളിലെ ക്വാറന്റൈന്‍ നിയമങ്ങള്‍ പിന്തുടര്‍ന്നു യാത്രക്ക് ഒരുങ്ങണം എന്നും എയര്‍ ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on ദുബായ് യാത്ര : കൊവിഡ്പരിശോധന സമയ പരിധി 48 മണിക്കൂര്‍

വാഹനം നിർത്തി ഇടുമ്പോള്‍ എൻജിൻ ഓഫ് ചെയ്യണം

April 18th, 2021

traffic-awareness-of-abudhabi-police-in-al-ghuwaifat-road-ePathram
ഉമ്മുൽഖുവൈൻ : പ്രാര്‍ത്ഥനക്കായി യാത്രക്കാര്‍ വാഹനം നിർത്തി ഇടുമ്പോള്‍ എൻജിൻ ഓഫ് ചെയ്യണം എന്ന് ഉമ്മുൽ ഖുവൈൻ പോലീസ്.

തറാവീഹ് നിസ്കാരത്തിനായി പള്ളി കള്‍ക്കു സമീപം എൻജിൻ ഓഫ് ചെയ്യാതെ വാഹന ങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തു പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

എൻജിൻ ഓഫ് ചെയ്യാതെ പോകുന്നത് മൂലം എൻജിൻ ചൂടായി തീപിടിക്കുവാന്‍ സാദ്ധ്യത യുണ്ട്. മാത്രമല്ല മോഷണ സാദ്ധ്യതയും കണക്കില്‍ എടുക്കണം. വണ്ടി കളില്‍ നിന്നും വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോവുക മാത്രമല്ല വാഹനം തന്നെ മോഷ്ടിക്കപ്പെടാനും ഇത് അവസരം നല്‍കും.

പാര്‍ക്കിം ഗിനു അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്കു ചെയ്തു വേണം പ്രാർത്ഥനക്കു പോകുവാന്‍ എന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

- pma

വായിക്കുക: , , ,

Comments Off on വാഹനം നിർത്തി ഇടുമ്പോള്‍ എൻജിൻ ഓഫ് ചെയ്യണം

Page 22 of 58« First...10...2021222324...304050...Last »

« Previous Page« Previous « സി. ബി. ഐ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : നമ്പി നാരായണന്‍
Next »Next Page » ഡല്‍ഹിയില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha