തിരുവനന്തപുരം : ഓണ്‍ലൈന്‍ സംവിധാന ത്തില്‍ എടുക്കുന്ന വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 2021 ജനുവരി മുതല്‍ സാധുത ഉണ്ടായി രിക്കുക യുള്ളൂ എന്ന് അധികൃതര്‍. പഴയ സംവിധാനത്തില്‍ എടുത്തി ട്ടുള്ള സര്‍ട്ടിഫിക്കറ്റുക ള്‍ക്ക് കാലാവധി തീരുന്നതുവരെ സാധുതയുണ്ട്.
പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നവര്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ആയിരിക്കണം. ഓണ്‍ ലൈനില്‍ പരിശോധനാ ഫലം നേരിട്ട് വാഹന വെബ് സൈറ്റിലേക്ക് ഉള്‍പ്പെടുത്തും.
അതിനാല്‍ പരിശോധനാ സമയത്ത് ഡിജിറ്റല്‍ കോപ്പി മതിയാകും. ഇതുവരെ എഴുനൂറോളം പൊല്യൂഷന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ വാഹന്‍ സോഫ്റ്റ് വെയറു മായി ബന്ധിപ്പിച്ചു കഴിഞ്ഞു എന്നും 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനില്‍ നല്‍കി എന്നും അധികൃതര്‍ അറിയിച്ചു.
1500 വാഹനങ്ങള്‍ ഓണ്‍ ലൈന്‍ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 30 ശതമാനം പൊല്യൂഷന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ കൂടി ഓണ്‍ ലൈന്‍ സംവിധാന ത്തിലേക്ക് എത്തേണ്ടതുണ്ട്. ഉടന്‍ തന്നെ ഇതിനുള്ള സജ്ജീകരണം നടത്തി പ്പുകാര്‍ ഒരുക്കണം എന്നും ട്രാന്‍സ് പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.