കുമ്മനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കൈവശമുള്ളത് 513 രൂപ

March 30th, 2019

kummanam-rajasekharan

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനായി ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. കൈവശമുള്ളത് 513 രൂപ മാത്രമാണെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ കുമ്മനം വ്യക്തമാക്കുന്നത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്ബൂതിരിയാണ് പത്രികയില്‍ ഒപ്പിട്ടത്

ബാങ്ക് നിക്ഷേപമായി 1,05 212 രൂപ ഉണ്ട്. 10 ലക്ഷം രൂപയുടെ പരമ്ബരാഗത സ്വത്തും കൈവശമുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യമായി വരുമാന നികുതി നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം 31, 83871 ലക്ഷം രൂപയാണ്. സമരവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ ഉണ്ടെന്നും കുമ്മനം പത്രികയില്‍ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on കുമ്മനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കൈവശമുള്ളത് 513 രൂപ

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുന്നു: മുഖ്യമന്ത്രി

March 23rd, 2019

pinarayi-vijayan-epathram

കണ്ണൂര്‍ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശമാണു നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ രാഷ്ട്രീയസത്തയ്ക്കു യോജിച്ചതല്ല കോണ്‍ഗ്രസ് നീക്കം. ബിജെപിക്കു പകരം ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ഇടതുപക്ഷത്തെയാണു തകർക്കേണ്ടതെന്ന സന്ദേശമാണ് രാഹുൽ ഗാന്ധി നൽകുന്നത്.

അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.രാഹുൽ ഗാന്ധി മത്സരിച്ചാൽ സിപിഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം.സുധീരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുന്നു: മുഖ്യമന്ത്രി

ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല : കെ സുധാകരൻ

March 17th, 2019

k-sudhakaran-epathram

മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കെ വി തോമസിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയ നടപടി അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. കെ വി തോമസിനെ പോലെ മുതിർന്ന ഒരു നേതാവിന് സീറ്റ് നൽകാനാവില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ നേരെത്തെ അറിയിക്കണമായിരുന്നെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

സോണിയ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരും. മാനസിക പ്രയാസം മൂലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിന്‍റെ പേരിൽ ബിജെപിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കൻ അല്ലെന്നും കെ സുധാകരൻ പറഞ്ഞു

- അവ്നി

വായിക്കുക: , ,

Comments Off on ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല : കെ സുധാകരൻ

സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

March 17th, 2019

ramesh_epathram

തിരുവനന്തപുരം : സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു.

എംഎൽഎമാർക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോപ്പുലർ ഫ്രണ്ടിന്‍റെ വോട്ട് വേണ്ടെന്ന് പറയാൻ ചെന്നിത്തല തയ്യാറായില്ല.അതേസമയം, ഇടുക്കിയും വടകരയും വിട്ടു നൽകില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

Comments Off on സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

പി.ജെ ജോസഫ് ഇടുക്കിയില്‍ സ്വതന്ത്രനായി മല്‍സരിക്കും ; നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്സ്

March 15th, 2019

p j joseph-epathram

തിരുവനന്തപുരം : കേരള കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ ആലോചന. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി സീറ്റ് ജോസഫിനു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ പി.ജെ ജോസഫിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുകയാണെന്ന് മാണി വിഭാഗം ആരോപിച്ചു. നിലവിലെ തര്‍ക്കങ്ങള്‍ ഈ നീക്കത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഇല്ലെന്നും പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും മാണി വിഭാഗം വ്യക്തമാക്കി. ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം ഡി.സി.സി വിശദീകരിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on പി.ജെ ജോസഫ് ഇടുക്കിയില്‍ സ്വതന്ത്രനായി മല്‍സരിക്കും ; നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്സ്

Page 18 of 28« First...10...1617181920...Last »

« Previous Page« Previous « ഗ്രീന്‍ വോയ്സ് 15 ആം വാര്‍ഷിക ത്തില്‍ 15 പെണ്‍ കുട്ടി കള്‍ക്ക് വിവാഹം
Next »Next Page » ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം; ഇന്ത്യ ന്യൂസിലന്‍റിലെ ജനങ്ങൾക്കൊപ്പം: മോദി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha