തിരുവനന്തപുരം : കൊച്ചിയില്‍ ചലച്ചിത്രതാരം ഭാവന ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാവേട്ട ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ആവശ്യപ്രകാരം ഇന്റലിജന്‍സ് ആണ് 2010 ഗുണ്ടകളുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപി ക്കാണ് മേല്‍നോട്ട ചുമതല. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താനും കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാപ്പ ചുമത്താന്‍ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുവെന്ന പോലീസിന്റെ പരാതിയെ തുടര്‍ന്നണിത്.
കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.