ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

July 11th, 2017

dileep

ആലുവ : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപ് ജയിലില്‍. ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അറസ്റ്റ്.ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. തന്നെ കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് മജിസ്ട്രേറ്റിനോട് ദിലീപ് അഭ്യര്‍ഥിച്ചതായാണ് സൂചന. കാക്കനാട് ജയിലിലാണ് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയെ താമസിപ്പിച്ചിരിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദിലീപ് പൊട്ടിക്കരഞ്ഞെന്നും കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴും തന്റെ നിരപരാധിത്വം പുറത്തുകൊണ്ടു വരുമെന്നാണ് ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജനങ്ങള്‍ വന്‍ രോഷത്തോടെയാണ് ദിലീപിനോട് പ്രതികരിച്ചത്. ദിലീപിന്റെ കോഴിക്കോട്ടെ ” ദേ പുട്ട് ” അടിച്ചു തകര്‍ത്തു. മറ്റു സ്ഥാപനങ്ങള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , , , ,

Comments Off on ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി

July 4th, 2017

suni

എറണാകുളം : റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ഇന്നു അങ്കമാലി കോടതിയില്‍ ഹാജരാക്കി. മാധ്യമങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിക്കൊണ്ടാണ് സുനിയെ പോലീസ് കോടതിയിലെത്തിച്ചത്. ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മാത്രമാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്.

പ്രമുഖ അഭിഭാഷകന്‍ ആളൂരാണ് കേസില്‍ സുനിക്കു വേണ്ടി പുതിയതായി ഹാജരായിരിക്കുന്നത്. പുറത്തിറങ്ങിയാല്‍ സുനിയുടെ ജീവനു ഭീഷണിയുള്ളതിനാല്‍ ജാമ്യത്തിനു ഇന്നു അപേക്ഷിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

- അവ്നി

വായിക്കുക: , , , ,

Comments Off on പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി

നിര്‍ഭയ കേസ്: പ്രതികള്‍ക്ക് വധശിക്ഷ

May 6th, 2017

supremecourt-epathram

ന്യൂഡല്‍ഹി : ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. പ്രതികള്‍ ചെയ്തത് സമാനകളില്ലാത്ത ക്രൂരതയെന്ന് കോടതി പറഞ്ഞു. അക്ഷയ് കുമാര്‍ സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ കുമാര്‍, മുകേഷ് എന്നിവരാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി ശരിവെച്ചു.

ഒന്നര വര്‍ഷത്തോളം നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ് നിര്‍ഭയ സംഭവമെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സിനുള്ളില്‍ ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചത്.

- അവ്നി

വായിക്കുക: , ,

Comments Off on നിര്‍ഭയ കേസ്: പ്രതികള്‍ക്ക് വധശിക്ഷ

വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം : പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന

March 8th, 2017

molestation

വാളയാര്‍ : വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത് പലതവണ പീഡനത്തിനിരയായതിനു ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന. ഇളയ പെണ്‍കുട്ടിയുടെ കാര്യത്തില്‍ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ബന്ധുവായ യുവാവിന്റെ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ നിന്നും കുട്ടിയുടെ ചിത്രം ലഭിച്ചത് സംശയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ബന്ധുവായ യുവാവ് ഒരു വര്‍ഷത്തോളം മൂത്തമകളെ ഉപദ്രവിച്ചിരുന്നെന്നും ഇതു വിലക്കിയിട്ടും തുടര്‍ന്നെന്നും അമ്മ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മകള്‍ മരിച്ച് സമയത്ത് ഈ കാര്യം പോലീസിനോട് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നു പറയുന്നു. യുവാവിനെ അന്ന് കസ്റ്റടിയിലെടുത്ത ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. രണ്ടു കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍.

- അവ്നി

വായിക്കുക: , , ,

Comments Off on വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം : പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന

സംസ്ഥാനത്ത് ഗുണ്ടാവേട്ട

February 20th, 2017

pinarayi-vijayan-epathram

തിരുവനന്തപുരം : കൊച്ചിയില്‍ ചലച്ചിത്രതാരം ഭാവന ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാവേട്ട ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ആവശ്യപ്രകാരം ഇന്റലിജന്‍സ് ആണ് 2010 ഗുണ്ടകളുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപി ക്കാണ് മേല്‍നോട്ട ചുമതല. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താനും കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാപ്പ ചുമത്താന്‍ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുവെന്ന പോലീസിന്റെ പരാതിയെ തുടര്‍ന്നണിത്.

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

- അവ്നി

വായിക്കുക: , ,

Comments Off on സംസ്ഥാനത്ത് ഗുണ്ടാവേട്ട

Page 7 of 7« First...34567

« Previous Page « ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു
Next » പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha