ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

September 14th, 2018

west-virginia-bishop-michael-bransfield-resigns-over-sexual-harassment-allegations-ePathram
വാഷിംഗ്ടണ്‍ : ലൈംഗിക പീഡന ആരോപണം നേരി ടുന്ന അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ് ഫീല്‍ഡ് രാജി വെച്ചു. ബിഷപ്പിന്റെ രാജി സ്വീകരി ച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. ബിഷപ്പിന്ന് എതിരെ 2007 ല്‍ ഉയര്‍ന്ന ലൈംഗിക ആരോപണ ത്തിലാണ് നടപടി.

ലൈംഗിക ആരോപണം സംബ ന്ധിച്ച് അന്വേഷണം നടത്തു വാന്‍ പോപ്പ് ഉത്തരവിട്ടു. ആരോപണത്തില്‍ അന്വേ ഷണം നടത്തു ന്നതിന് ബാള്‍ട്ടി മോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചു എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Image Credit : KDKA

 

- pma

വായിക്കുക: , , , , , ,

Comments Off on ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

ലൈംഗിക പീഡന പരാതി : സി. പി. എം. അന്വേഷിക്കും

September 4th, 2018

sexual-assault-harassment-against-ladies-ePathram
പാലക്കാട് : ഷൊര്‍ണ്ണൂര്‍ എം. എല്‍. എ. യും സി. പി. എം. നേതാവു മായ പി. കെ. ശശിക്ക് എതിരെ ഉയര്‍ന്ന ലൈംഗി ക പീഡന ക്കേസ് പാര്‍ട്ടി കേന്ദ്ര നേതൃത്വം അന്വേ ഷിക്കും.

ഡി. വൈ. എഫ്. ഐ. യുടെ വനിതാ നേതാവാണ് പി. കെ. ശശിക്ക് എതിരെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാ ട്ടിന്ന് പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്ന വിഷയ ത്തെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കു വാന്‍ കേന്ദ്ര നേതൃത്വം, സംസ്ഥാന നേതൃത്വ ത്തിന് നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്. ഒരു വനിതാ അംഗം ഉള്‍ പ്പെടുന്ന രണ്ടംഗ സംസ്ഥാന സെക്രട്ടറി യേറ്റ് ഉപ സമിതി വിഷയത്തെ ക്കുറിച്ച് അന്വേഷി ക്കണം എന്നാണ് കേന്ദ്ര കമ്മിറ്റി യുടെ നിര്‍ദ്ദേശം.

സി. പി. എം. സംസ്ഥാന കമ്മറ്റി ക്കും പാലക്കാട് ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത തിനാലാണ് ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത് എന്നും അറിയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ലൈംഗിക പീഡന പരാതി : സി. പി. എം. അന്വേഷിക്കും

വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ

August 26th, 2018

vatican-pope-francis-ePathram
ഡബ്ലിൻ : പുരോഹിതന്മാരുടെ ലൈംഗിക അതി ക്രമ ങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധി കാരി കള്‍ നടപടി കള്‍ എടുക്കാത്തത് സമൂഹ ത്തിന് ആകെ നാണക്കേട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

അയർ ലൻഡിലെ ഡബ്ലിൻ കൊട്ടാര ത്തിൽ നൽകിയ സ്വീകരണ ച്ചട ങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടു ദിവ സത്തെ ഔദ്യോഗിക സന്ദർ ശന ത്തി നായി അയർ ലൻഡില്‍ എത്തിയ തായിരുന്നു മാര്‍പ്പാപ്പ.

കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവ ത്തില്‍ പോലും കുറ്റക്കാര്‍ക്ക് എതിരെ സഭ യി ലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പു മാരും മത മേലദ്ധ്യക്ഷ ന്മാരും ഇക്കാര്യ ത്തില്‍ സ്വീക രിച്ച നില പാടു കളാണ് ജന രോഷ ത്തിന് കാരണം ആയി രിക്കു ന്നത്. അത് സ്വാഭാവി കവു മാണ്. ക്രിസ്തീയ സഭ ക്കു തന്നെ നാണ ക്കേടും ദുഖവും ഉണ്ടാ ക്കുന്ന അവസ്ഥ യാണ് ഇപ്പോഴുള്ളത്.

ക്രൂരതകള്‍ വിനോദം ആക്കി മാറ്റിയ വൈദികരെ മാര്‍ പ്പാപ്പ തള്ളിപ്പറഞ്ഞു. പുരോഹിത ന്മാരുടെ ലൈംഗിക പീഡന ത്തിനു വിധേയ രായ കുട്ടി കളു മായി മാര്‍ പ്പാപ്പ ഒന്നര മണിക്കൂറോളം ചെല വഴി ക്കുകയും അവരു ടെ പരാതി കൾ കേൾക്കുകയും ചെയ്തു.

അയർ ലൻഡിൽ ലൈംഗിക അതിക്രമങ്ങൾ നട ത്തിയ പുരോഹിതർക്ക് എതിരെ ശക്തമായ നട പടി സ്വീക രിക്കണം എന്ന് ഐറിഷ് പ്രധാന മന്ത്രി ലിയോ വരാദ് കര്‍  മാർപാപ്പ യോട് ആവശ്യ പ്പെട്ടി രുന്നു.

പ്രധാന മന്ത്രി യുടെ അഭ്യർത്ഥന പ്രകാര മാണ് മാര്‍പ്പാപ്പ ഇവിടെ എത്തി ഇര കളുമായി സംവദിച്ചത്. ക്രിസ്ത്യൻ രാജ്യ മായ അയർ ലൻ ഡിൽ 39 വർഷത്തെ ഇട വേളക്കു ശേഷമാണ് മാർപാപ്പ യുടെ സന്ദർശനം.

- pma

വായിക്കുക: , , , , , , , ,

Comments Off on വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ

കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

July 26th, 2018

national-commission-for-women-against-confession-sexual-assault-in-church-ePathram
ന്യൂഡല്‍ഹി : വൈദികര്‍ കുമ്പസാരം ദുരുപ യോഗം ചെയ്ത് സ്ത്രീ കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന തിനാൽ കുമ്പസാരം നിര്‍ത്തലാ ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാ രിന് ദേശീയ വനിതാ കമ്മീ ഷന്റെ ശുപാര്‍ശ.

കേരള ത്തിൽ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മ യെ ലൈംഗിക മായി പീഡിപ്പിച്ചു എന്ന പരാതി യില്‍, കുമ്പസാര രഹസ്യം വൈദി കര്‍ ദുരു പയോഗ പ്പെടുത്തി എന്ന കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധ യില്‍ വന്നിട്ടുണ്ട്. ഇത്തരം സംഭവ ങ്ങള്‍ ക്രൈസ്തവ സഭക ളില്‍ വര്‍ദ്ധിച്ചു വരുന്ന തിനാ ലാണ് സ്ത്രീ സുരക്ഷയെ മുന്‍ നിറുത്തി കുമ്പ സാരം തന്നെ നിര്‍ത്തലാ ക്കുവാന്‍ കേന്ദ്ര സര്‍ക്കാ റിനു ശുപാര്‍ശ നല്‍കി യത് എന്ന് ദേശീയ വനിതാ കമ്മീ ഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

ജലന്തർ ബിഷപ്പിന് എതിരെ കന്യാ സ്ത്രീയും ഓർത്ത ഡോക്സ് വൈദികർക്ക് എതിരെ ഒരു വനിത യും ഉന്ന യിച്ച പീഡന പരാതി കൾ കേന്ദ്ര ഏജൻസി അന്വേഷി ക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കും കേന്ദ്ര ആഭ്യ ന്തര മന്ത്രി രാജ്നാഥ് സിംഗിനും റിപ്പോര്‍ട്ട് നല്‍കി യിട്ടുണ്ട്. 15 ദിവസത്തിനകം കേരള പോലീസ് കേസ് അന്വേ ഷണം പൂര്‍ത്തി യാക്കണം എന്നാണ് കമ്മീഷന്‍ ആവശ്യ പ്പെടുന്നത്.

ബിഷപ്പിന്ന് എതിരെ കേസ്സ് എടുക്കണം എന്നും ആവശ്യ പ്പെട്ട് പഞ്ചാബ് ഡി. ജി. പി. യെ കാണും എന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു

May 28th, 2018

police-brutality-epathram
കോട്ടയം : പ്രണയിച്ച് വിവാഹിതനായ തിന്റെ പേരില്‍ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി രുന്ന കെവിന്‍ പി. ജോസഫ് (24) മരിച്ച നില യില്‍. കോട്ടയം നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് ചവിട്ടു വരിപ്ലാ ത്തറ രാജുവി ന്റെ മകന്‍ കെവിനും കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശിനി ഷനു ഭവനില്‍ നീനു ചാക്കോ (21) യും തമ്മിൽ ഏറ്റു മാനൂർ രജിസ്ട്രാർ ഓഫീ സില്‍ വെച്ച് വെള്ളിയാഴ്ച യാണ് വിവാ ഹിത ര്‍ ആയത്.

കെവിന്റെ പിതൃ സഹോദരി യുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടില്‍ ആയിരുന്ന കെവിനെ ശനിയാഴ്ച പുലർച്ച യാണ് വീടാക്രമിച്ച് ഗുണ്ട കള്‍ കടത്തി ക്കൊണ്ടു പോയി രുന്നത്.

ഇവരെ തട്ടി ക്കൊണ്ടു പോയത് തന്റെ സഹോദരന്റെ നേതൃത്വ ത്തി ലുള്ള ഗുണ്ടാ സംഘ മാണ് എന്ന് കെവി ന്റെ നവ വധു നീനു ഗാന്ധി നഗർ പൊലീസിൽ പരാതി നൽകി.

അനീഷി നെ മർദ്ദിച്ച് അവശനാക്കിയ ശേഷം രാവിലെ വഴി യിൽ ഉപേക്ഷിച്ചു. എന്നാൽ, കെവിനെ കണ്ടെത്തു വാന്‍ കഴി ഞ്ഞി രുന്നില്ല. കെവിനെ കടത്തി ക്കൊണ്ടു പോയ കാര്‍ രാത്രി യോടെ തെന്മല പൊലീസ് കണ്ടെ ടുത്തു. പിന്നീട് ഇന്നു രാവിലെ തെന്മല ക്കു സമീപം ചാലിയേ ക്കര ആറ്റില്‍ നിന്ന് കെവി ന്റെ മൃതദേഹം കണ്ടെത്തുക യായി രുന്നു. മൃതദേഹ ത്തിൽ മർദ്ദനം ഏറ്റതിന്റെ പാടു കളുണ്ട് എന്നതിനാല്‍ കൊല പാതകം ആണെന്നു സംശയി ക്കുന്ന തായി പൊലീസ് അറിയിച്ചു.

സാമ്പത്തിക പിന്നാക്കാ വസ്ഥ യും ജാതി വ്യത്യാ സവു മാണ് കൊല പാതകം നടത്താൻ നീനുവിന്‍റെ കുടുംബ ത്തെ പ്രേരിപ്പിച്ചത് എന്ന് കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു

Page 5 of 8« First...34567...Last »

« Previous Page« Previous « സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്‍റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം
Next »Next Page » മിസ്സോറാം ഗവര്‍ണ്ണറായി കുമ്മനം സത്യ പ്രതിജ്ഞ ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha