അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

January 28th, 2018

child-rape-epathram

കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തിൽ 13 കാരിക്ക് പീഡനം. അനാഥാലയത്തിന്റെ ഡയറക്ടറുടെ മകൻ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പിൽ രേഖപ്പെടുത്തിയതിനു ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുറച്ചു നാളായി പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി.

- അവ്നി

വായിക്കുക: , , , , ,

Comments Off on അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

നടിയെ ആക്രമിച്ച കേസ് : ദിലീപ് ഒന്നാം പ്രതി ആയേക്കും

October 18th, 2017

dileep1_epathram
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതി ആയേക്കും എന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11-ാം പ്രതി യായ ദിലീപ്, പുതിയ കുറ്റപത്രം സമര്‍പ്പി ക്കുന്ന തോടെ യാണ് ഒന്നാം പ്രതിയാകുക. നടിയെ ആക്രമി ച്ചതു മായി ബന്ധപ്പെട്ട ഗൂഢാ ലോചന യില്‍ പങ്കാളി യായത്, കൃത്യ ത്തില്‍ പങ്കെടുത്ത തിന് തുല്യമാണ് എന്ന നിയമോപ ദേശ ത്തിന്‍റെ അടിസ്ഥാന ത്തി ലാണ് ദിലീപിനെ ഒന്നാം പ്രതി യാക്കു വാന്‍ അന്വേ ഷണ സംഘം തീരു മാനി ച്ചിരി ക്കുന്നത്.

ദിലീപിന്റെ നേരിട്ടുള്ള മേല്‍ നോട്ട ത്തിലാണ് കൃത്യം നടത്തിയത് എന്നും അന്വേഷണ സംഘം പറയുന്നു. കുറ്റ പത്രം പൂര്‍ത്തി യായി എന്നും ഉന്നത ഉദ്യോഗ സ്ഥരു മായി അവസാന വട്ട ചര്‍ച്ച നടത്തിയ ശേഷം കുറ്റപത്രം അടുത്ത ആഴ്ചയിൽ അങ്ക മാലി മജിസ്ട്രേട്ടിനു മുമ്പില്‍ സമര്‍ പ്പിക്കും എന്നും അറിയുന്നു. ഇതോടെ, ക്വട്ടേഷന്‍ എടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതി യാകും.

- pma

വായിക്കുക: , , , , ,

Comments Off on നടിയെ ആക്രമിച്ച കേസ് : ദിലീപ് ഒന്നാം പ്രതി ആയേക്കും

ദിലീപിന് ജാമ്യം

October 3rd, 2017

dileep1_epathram

കൊച്ചി: കടുത്ത ഉപാധികളോടെ നടൻ ദിലീപിന് കോടതി ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം. സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെ നിരവധി ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ പോലീസ് പിടിയിലായ ദിലീപ് കഴിഞ്ഞ 85 ദിവസമായി ജയിലിൽ തടവിൽ ആയിരുന്നു. അന്വേഷണത്തെ സ്വാധീനിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ മുൻപ് സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതി തള്ളുകയായിരുന്നു. എന്നാൽ അന്വേഷണം സമാപന ഘട്ടത്തിൽ എത്തിയത് പരിഗണിച്ചാണ് കടുത്ത ഉപാധികളോടെ ഇന്ന് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ദിലീപിന് ജാമ്യം

ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

July 12th, 2017

dileep1_epathram

അങ്കമാലി : ആലുവ സബ് ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ച ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് വിടാന്‍ കോടതി ഉത്തരവിട്ടു.
അഡ്വ : രാം കുമാര്‍ ആണ് ദിലീപിനു വേണ്ടി കേസില്‍ ഹാജരായത്. ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ സബ്ജയിലില്‍ നിന്നും രാവിലെ 10 .25 നാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. കോടതി വളപ്പില്‍ വന്‍ ജനാവലി കൂവി വിളികളോടെയാണ് ദിലീപിനെ സ്വാഗതം ചെയ്തത്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

Page 6 of 7« First...34567

« Previous Page« Previous « ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും
Next »Next Page » സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha