ഡൽഹി : പെട്രോൾ ഡീസൽ വിലയിൽ വൻ ഉയർച്ച. രാജ്യത്തൊട്ടാകെ പ്രതിഷേധം നിലനിൽക്കുമ്പോഴും പെട്രോൾ ഡീസൽ വില ഉയരത്തിൽ തന്നെ തുടരുന്നു. ഡൽഹിയിൽ 72.43 രൂപയാണ് പെട്രോളിന് വില. മൂന്നു വർഷക്കാലത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ യഥാക്രമം 75.13, 80.30, 75.78 ആണ് വില.
പെട്രോളിനൊപ്പം ഡീസലിന്റെ വിലയും ഉയരുകയാണ്. ഡൽഹിയിൽ 63.38 ആണ് ഡീസൽ വില. പെട്രോൾ വില ഉയരുന്നതിനേക്കാൾ ഗുരുതരമാണ് ഡീസൽ വില വർധന. ഇത് അരി, പച്ചക്കറി മുതലായ പലചരക്ക് സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കും. പണപ്പെരുപ്പം കൂടാനും കാരണമായേക്കും.