തിരുവനന്തപുരം : യു. എ. ഇ. യിൽ തൊഴില്‍ വിസക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നടപടികള്‍ വേഗ ത്തി ലാക്കുവാന്‍ ഡി. ജി. പി. ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.
യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രുവരി 4 ഞായറാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വന്നത്.
അപേക്ഷകരുടെ സത്യ വാങ് മൂല ത്തിലെ വിവര ങ്ങളും നില വിലെ രേഖകളും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചി ൻെറ സഹായ ത്തോടെ പരിശോ ധിച്ച് ജില്ലാ പൊലീസ് മേധാ വി യാണ് ക്ലിയറൻസ് സർട്ടി ഫിക്കറ്റ് നൽകുക.
സംസ്ഥാനത്തെ ഏതൊരു പൊലീസ് സ്റ്റേഷനു കളു മായും ഈ വിഷയത്തില്‍ സ്പെഷ്യൽ ബ്രാഞ്ചിന് ബന്ധപ്പെടാ വുന്ന താണ്. സാധാരണ അപേക്ഷ കളിൽ 14 ദിവസത്തി നകം സർട്ടിഫിക്കറ്റ് നൽകും.
രണ്ടു പേജുള്ള പുതുക്കിയ ഫോറ ത്തിലാണ് ഇനി മുതൽ അപേക്ഷി ക്കേണ്ടത്. അപേക്ഷാ ഫീസ് 1000 രൂപ ടി. ആർ. 15 ഫോം മുഖേന ട്രഷറിയിലോ ഒാൺ ലൈനായോ അട ക്കണം. അപേക്ഷ യുടെ കോപ്പിയും ഉദ്യോഗാർത്ഥി യുടെ സത്യവാങ് മൂലവും ഇതോടൊപ്പം വെക്കണം. വിശദ വിവര ങ്ങള്‍ ക്കായി വെബ് സൈറ്റ് സന്ദര്‍ ശിക്കുക.
അപേക്ഷക രുടെ ബുദ്ധിമുട്ടുകള്‍ ഒഴി വാക്കു ന്നതിന് മുഖ്യമന്ത്രി യുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗ ത്തിലെ തീരു മാന പ്രകാര മാണ് ഈ നടപടി.