
അബുദാബി : പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത്, കൂട്ട ബലാത്സംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഒരു സംഘം ആളുകളെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെപ്പറ്റി അബു ദാബി പോലീസ് വിപുലമായ അന്വേഷണം നടത്തി വരിക യാണ് എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി ‘WAM-വാം’ റിപ്പോര്‍ട്ട് ചെയ്തു.
കുറ്റാരോപിതരായ സംഘത്തിനെ ബുധനാഴ്ച തന്നെ അറസ്റ്റു ചെയ്തു എന്നും നിലവിൽ പബ്ലിക് പ്രോസി ക്യൂട്ടറുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ വിപുല മായ അന്വേഷണം നടത്തി വരികയാണ് എന്നും യു. എ. ഇ. അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസി അറിയിച്ചു.
യു. എ. ഇ. സമൂഹത്തിൽ സ്വീകാര്യമല്ലാത്ത തരത്തിലുള്ള അധാർമ്മികത ഈ സംഭവ ത്തില്‍ അടങ്ങിയിട്ടുണ്ട് എന്നും അറ്റോർണി ജനറൽ കൂട്ടി ച്ചേർത്തു.
ഇമാറാത്തി സമൂഹത്തിന്റെ ധാർമ്മികതയും സാമൂഹിക മൂല്യങ്ങളും ലംഘിക്കുകയും പൊതു സുരക്ഷ യെ തടസ്സ പ്പെടുത്തുകയും ചെയ്യുന്നവർക്ക് എതിരെ അധികാരികൾ കർശനമായി നില കൊള്ളും എന്നും അറ്റോർണ്ണി ജനറൽ പൊതു ജനങ്ങൾക്ക് ഉറപ്പു നൽകി.




കൊച്ചി : വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വഴി പണം സമ്പാദിക്കാം എന്ന തരത്തില്‍ വ്യാപകമായ ഓണ്‍ ലൈന്‍ തട്ടിപ്പിന്റെ വിവര ങ്ങളും ജാഗ്രതാ നിര്‍ദ്ദേശ വും മുന്നറി യിപ്പു മായി കേരളാ പോലീസ്. വാട്ട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ മുപ്പതില്‍ കൂടുതല്‍ പേര്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ ക്കും ദിവസേന 500 രൂപ വരെ സ്വയം സമ്പാദിക്കാം എന്നാണ് തട്ടിപ്പു കാരുടെ ഓഫര്‍.



















