തിരുവനന്തപുരം : കൊവിഡ്-19 വൈറസ് ബാധിതരും നിരീക്ഷണ ത്തില്‍ ഉള്ളവരും പുറത്ത് ഇറങ്ങി നടന്നാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും എന്ന് കേരളാ പോലീസ്.
ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണ ങ്ങളില്‍ തുടരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്ക പ്പെട്ടി ട്ടുള്ളവർ അധികൃതരുമായി സഹ കരി ക്കാതെ പുറത്ത് ഇറങ്ങി നടക്കുക, ഉത്തര വാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇരിക്കുക എന്നി ങ്ങനെ ഉള്ളവര്‍ക്ക് എതിരെ കേരളാ പോലീസ് ആക്റ്റ്, ബന്ധ പ്പെട്ട മറ്റു വകുപ്പു കളുടെയും അടി സ്ഥാന ത്തില്‍ ആയിരിക്കും നടപടി എടുക്കുക.
ഹൃദയ സംബന്ധമായ അസുഖം ഉളളവര്‍, രക്താര്‍ബ്ബുദം ബാധിച്ചവര്‍ നിരീക്ഷണ ത്തില്‍ ഉണ്ടെങ്കില്‍ ആവശ്യമുളള പക്ഷം അവരെ ജില്ലാ തലങ്ങളിലെ ഐസൊലേഷന്‍ കേന്ദ്ര ങ്ങളി ലേക്ക് മാറ്റുവാന്‍ നടപടി സ്വീക രിക്കും.
ആരുടെയും സഹായം ഇല്ലാതെ വീട്ടില്‍ തനിയെ നിരീ ക്ഷണ ത്തില്‍ കഴിയുന്ന വരെയും കൂടുതല്‍ അംഗ ങ്ങളുളള വീടുകളില്‍ കഴിയുന്നവരെയും ആവശ്യം എങ്കില്‍ ജില്ലകളില്‍ പ്രവ ര്‍ത്തിക്കുന്ന ഐസൊലേഷന്‍ കേന്ദ്രങ്ങളി ലേക്ക് മാറ്റും. ഇങ്ങനെ മാറാന്‍ സ്വയം താല്‍പര്യം ഉള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമാണ് എന്നും പോലീസ് അറിയിച്ചു.
Tag : covid-19