അബുദാബി : യു. എ. ഇ. യുടെ തലസ്ഥാനമായ അബു ദാബി യിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു. യു. എ. ഇ. പ്രസി ഡണ്ടും അബു ദാബി ഭരണാ ധി കാരി യുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇതു സംബ ന്ധിച്ച നിയമം പ്രഖ്യാപിച്ചു. ഗതാഗത തിരക്ക് കുറക്കു വാന്‍ ലക്ഷ്യ മിട്ടു കൊണ്ടാണ് ടോൾ ഗേയ്റ്റുകള്‍ നിർമ്മി ക്കുന്നത്.
ടോൾ ഗേയ്റ്റുകള്‍ സ്ഥാപിക്കേണ്ട പ്രദേശ ങ്ങൾ, പ്രാവർ ത്തിക മാക്കുന്ന സമയം, ടോള്‍ നിരക്ക് എന്നിവ നിശ്ച യി ക്കുന്ന തിനുള്ള ഉത്തര വാദി ത്വം ഗതാഗത വകുപ്പിന്ന് ആയി രിക്കും.
വകുപ്പിന്റെ നിർദ്ദേശ ങ്ങൾ എക്സിക്യൂ ട്ടീവ് കൗൺ സിൽ ജനറൽ സെക്രട്ടേറിയറ്റിന് സമർപ്പിച്ച് അനുമതി തേടണം. ടോൾ ഗേയ്റ്റുകള്‍ വഴി പോകുന്ന വാഹന ങ്ങ ളിൽ നിന്ന് നികുതി പിരിക്കുന്ന ചുമതലയും ഗതാഗത വകുപ്പി ന്ന് ആയി രിക്കും.
ടോള്‍ നിരക്ക് നല്‍കാതിരിക്കുവാന്‍ വാഹന ത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചു വെച്ച് റോഡിലൂടെ സഞ്ചരി ക്കുന്നത് ശിക്ഷാർഹ മായി രിക്കും. ടോള്‍ ഗേയ്റ്റ് വഴി കടന്നു പോകുന്ന വരില്‍ നികുതി അടക്കാ ത്തവർ 10,000 ദിർഹ ത്തിൽ കവി യാത്ത പിഴ അടക്കേണ്ടി വരും എന്നും നിയമം അനുശാസിക്കുന്നു.
എന്നാല്‍ ആംബുലൻസുകൾ, പബ്ലിക് ബസ്സുകൾ, മോട്ടോർ സൈക്കിളു കൾ, പൊലീസ് – സായുധ സേനാ വാഹന ങ്ങൾ, സിവിൽ ഡിഫൻസ് വാഹന ങ്ങൾ എന്നിവ യെ ടോൾ നിരക്ക് ഈടാ ക്കുന്നതിൽ നിന്നും ഒഴി വാക്കി യിട്ടുണ്ട്.
വാഹന ഗതാഗത ത്തിലെ ടോൾ നിരക്ക് (സാലിക്) ആദ്യ മായി യു. എ. ഇ. യിൽ ആരംഭിച്ചത് 2007 ജൂലായില്‍ ദുബായില്‍ ആയിരുന്നു. പ്രധാന റോഡുകളിലെ തിരക്ക് കുറക്കു വാനായി തുടങ്ങിയ സാലിക് സംവി ധാനം ഏറെ വിജയ കര മായതിന്റെ പശ്ചാ ത്തല ത്തിലാണ് അബു ദാബി യിലും ഈ സം വിധാനം ഒരുക്കുന്നത്.