അബുദാബി: 2017 ജൂലായ് വരെയുള്ള ഏഴു മാസ ക്കാല യളവിൽ അബു ദാബി പോലീസിന് ലഭിച്ചത് 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ എന്ന് അധി കൃതർ. വിവിധ സേവനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കോൾ സെന്റ റുകളിലേക്ക് വിവിധ രാജ്യ ക്കാരായ ആളുകൾ വിളിച്ചത്.
നിയമ പാല കരുടെ സഹായം ആവശ്യ പ്പെട്ടു കൊണ്ടും ക്രിമിനല്‍ കേസു കളുമായി ബന്ധപ്പെട്ടവയും ഗതാ ഗത സംബന്ധ മായും ട്രാഫിക് ബ്ലോക്ക് അറി യിക്കു വാനും അടക്കം വിവിധ സേവന ങ്ങള്‍ ആവശ്യ പ്പെട്ടു കൊണ്ടു മാണ് അബു ദാബി പോലീസി ലേക്കു 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ ഏഴു മാസ ത്തിനിടെ എത്തിയത്.
ഓരോ മിനിറ്റിലും ശരാശരി അഞ്ച് കോളു കൾ വീത മാണ് പോലീ സിന് ലഭിക്കുന്നത്. അബുദാബി യില്‍ നിന്ന് 980, 066 കോളു കളും അല്‍ ഐനില്‍ നിന്ന് 4, 15, 330 കോളുകളും അല്‍ ദഫ്‌റയില്‍ നിന്ന് 80, 986 കോളു കളു മാണ് പോലീസിന് ലഭിച്ചത്.
സേവനങ്ങള്‍ ആവശ്യപ്പെ ട്ടു കൊണ്ട് ലഭിക്കുന്ന കോളു കള്‍ തത്സമയം എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ റോന്തു ചുറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറു കയും തുടര്‍ന്ന് നടപടി കള്‍ കൈ ക്കൊള്ളു കയും ചെയ്യുന്ന രീതി യാണ് പോലീസ് അവലംബി ക്കുന്നത്.
സേവനങ്ങള്‍ക്ക് വിളി ക്കുന്നവര്‍ സാഹചര്യ ത്തിന്റെ ഗുരുതരാവസ്ഥ പോലീസിന് വ്യക്ത മാക്കി ക്കൊടു ക്കണം. അബുദാബി പോലീസിന്റെ 24 മണി ക്കൂർ സേവനവും ഏറ്റവും നവീനമായ ഇലക്ട്രോണിക് സംവി ധാനവു മാണ് പരാതി കള്‍ കാര്യക്ഷമ മായി പരിഹരി ക്കുവാൻ പോലീസിനെ സഹായിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.