നടിയെ ആക്രമിച്ച കേസ് : ദിലീപ് ഒന്നാം പ്രതി ആയേക്കും

October 18th, 2017

dileep1_epathram
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതി ആയേക്കും എന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11-ാം പ്രതി യായ ദിലീപ്, പുതിയ കുറ്റപത്രം സമര്‍പ്പി ക്കുന്ന തോടെ യാണ് ഒന്നാം പ്രതിയാകുക. നടിയെ ആക്രമി ച്ചതു മായി ബന്ധപ്പെട്ട ഗൂഢാ ലോചന യില്‍ പങ്കാളി യായത്, കൃത്യ ത്തില്‍ പങ്കെടുത്ത തിന് തുല്യമാണ് എന്ന നിയമോപ ദേശ ത്തിന്‍റെ അടിസ്ഥാന ത്തി ലാണ് ദിലീപിനെ ഒന്നാം പ്രതി യാക്കു വാന്‍ അന്വേ ഷണ സംഘം തീരു മാനി ച്ചിരി ക്കുന്നത്.

ദിലീപിന്റെ നേരിട്ടുള്ള മേല്‍ നോട്ട ത്തിലാണ് കൃത്യം നടത്തിയത് എന്നും അന്വേഷണ സംഘം പറയുന്നു. കുറ്റ പത്രം പൂര്‍ത്തി യായി എന്നും ഉന്നത ഉദ്യോഗ സ്ഥരു മായി അവസാന വട്ട ചര്‍ച്ച നടത്തിയ ശേഷം കുറ്റപത്രം അടുത്ത ആഴ്ചയിൽ അങ്ക മാലി മജിസ്ട്രേട്ടിനു മുമ്പില്‍ സമര്‍ പ്പിക്കും എന്നും അറിയുന്നു. ഇതോടെ, ക്വട്ടേഷന്‍ എടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതി യാകും.

- pma

വായിക്കുക: , , , , ,

Comments Off on നടിയെ ആക്രമിച്ച കേസ് : ദിലീപ് ഒന്നാം പ്രതി ആയേക്കും

കലാലയ ങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല : ഹൈക്കോടതി

October 16th, 2017

high-court-of-kerala-ePathram-
കൊച്ചി : കലാലയ ങ്ങളിൽ രാഷട്രീയം വേണ്ട എന്ന ഇടക്കാല ഉത്തരവ് ആവർത്തിച്ച് ഹൈക്കോടതി. പൊന്നാനി എം. ഇ. എസ്. കോളേജിലെ സമരവു മായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കേ യാണ് കോടതി നിലപാട് ആവർത്തിച്ചത്.

വിദ്യാഭ്യാസം പകർന്നു നൽകു വാനാണ് കലാലയ ങ്ങള്‍ നില കൊള്ളു ന്നത്. അല്ലാതെ രാഷ്ട്രീയ പ്രവർത്തന ത്തിനു വേണ്ടി യല്ല. സമര ങ്ങള്‍ക്കും പ്രതി ഷേധ ങ്ങള്‍ ക്കും പൊതു സ്ഥലം കണ്ടെത്തണം. ഒരുകാരണ വശാലും ക്യാമ്പസ്സി ന്നകത്ത് സമരം അനുവദി കുവാന്‍ ആവില്ല എന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

വിദ്യാർത്ഥി സമരങ്ങൾക്കെതിരെ പൊലീസ് സംരക്ഷണം ഹൈക്കോ ടതി അനുവദിച്ചു എങ്കിലും ഉത്തരവ് പാലി ക്കുന്നില്ല എന്നു കാണിച്ച് പൊന്നാനി എം. ഇ. എസ്. കോളജ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജി യില്‍ ആയിരുന്നു ഉത്തരവ്.

- pma

വായിക്കുക: , , , , , ,

Comments Off on കലാലയ ങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല : ഹൈക്കോടതി

പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

October 12th, 2017

abudhabi-fog-in-2015-mist-ePathram
അബുദാബി : രാജ്യമെങ്ങും പുലര്‍ച്ചെ മഞ്ഞു വീഴ്ച യുള്ളതു കൊണ്ട് വാഹനം ഓടിക്കു ന്നവര്‍ മതി യായ മുന്‍ കരുതലു കള്‍ എടു ക്കണം എന്ന് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ വാർത്താ കുറിപ്പിൽ അറിയിച്ചു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ ക്ക് ഇട യില്‍ മതി യായ അകലം പാലി ക്കണം എന്നും സ്വന്തം ജീവനും അതോടൊപ്പം മറ്റുള്ള വരുടെ ജീവന്‍ രക്ഷി ക്കുവാനും മുന്‍ കരുതലുകള്‍ അനി വാര്യ മാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു

October 9th, 2017

vtv-damodaran-epathram
അബുദാബി : എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്ത കനു മായ വി. ടി. വി. ദാമോ ദരന്റെ കവിത അബു ദാബി പോലീ സിന്റെ മുഖ പത്ര മായ 999 എന്ന മാസിക യുടെ 2017 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീ കരിച്ചു.

വി. ടി. വി. യുടെ  ‘ഇന്‍ഡോ – അറബ് സൗഹൃദം’ എന്ന പേരിലുള്ള മലയാളം കവിത, അബ്ദുള്‍ റഹ്മാന്‍ പൊറ്റ മ്മല്‍ അറബി യിലേക്ക് പരി ഭാഷ പ്പെടുത്തി. നന്മ, പൊന്‍ തൂവല്‍ തുടങ്ങിയ കവിതകള്‍ അടക്കം അബു ദാബി പോലീ സിന്റെ 999 മാസിക യില്‍ പ്രസിദ്ധീ കരി ക്കുന്ന വി. ടി. വി. യുടെ അഞ്ചാമത്തെ കവിത യാണ് ഇത്.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മല യാള ഭാഷാ പാഠ ശാല യുടെ  പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടി യായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന വി. ടി. വി. ദാമോദരൻ,  പയ്യന്നൂർ സൌഹൃദ വേദി യുടേയും ഗാന്ധി സാഹിത്യ വേദി  യുടേ യും സജീവ പ്രവര്‍ത്ത കന്‍ കൂടിയാണ്.

ദേശീയ പുരസ്കാര ജേതാവായ സംവി ധായ കന്‍ മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമ യില്‍ ശ്രദ്ധേയ മായ ഒരു വേഷം അഭി നയിച്ച  വി. ടി. വി.  അബു ദാബി യില്‍ ചിത്രീ കരിച്ച നിര വധി ടെലി സിനിമ കളിലും പങ്കാളി ആയിട്ടുണ്ട്‌.

- pma

വായിക്കുക: , , ,

Comments Off on വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു

വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്

October 3rd, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : വൃദ്ധ ജന ങ്ങളുടെ സുരക്ഷ യില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം എന്നും റോഡ് മുറിച്ചു കടക്കുന്ന കാര്യ ത്തില്‍ വൃദ്ധ ജന ങ്ങള്‍ക്ക് മുന്തിയ പരി ഗണന നല്‍കണം എന്നും ഡ്രൈവർ മാർക്ക് ഓർമ്മ പ്പെടുത്ത ലുമായി അബുദാബി പോലീസ്.

വൃദ്ധ ദിന ത്തിൽ പുറത്തിറ ക്കിയ ഇറക്കിയ വാർത്താ ക്കുറി പ്പിലാണ് അബു ദാബി പോലീസ് ഇക്കാര്യം ആവശ്യ പ്പെട്ടത്.

ആശങ്കകൾ ഇല്ലാതെയും സ്വസ്ഥമായും കാൽ നട യാത്ര ക്കാർക്ക് റോഡ് മുറിച്ചു കടക്കു വാനുള്ള സാഹചര്യം വാഹനം ഓടി ക്കുന്ന വർ ഒരുക്കി ക്കൊടു ക്കണം.

രാജ്യ ത്തിന്റെ പാര മ്പര്യം അനു സരിച്ചുള്ള പെരു മാറ്റ ങ്ങളും സമീപന ങ്ങളും വൃദ്ധ ജന ങ്ങളോട് മറ്റു ള്ളവര്‍ ഉറപ്പു വരുത്തണം എന്നും പോലീസ് ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , ,

Comments Off on വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്

Page 25 of 35« First...1020...2324252627...30...Last »

« Previous Page« Previous « കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ
Next »Next Page » ശശികലക്ക് പരോള്‍ നിഷേധിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha