അബുദാബി : സമൂഹ മാധ്യമ ങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന തിന് യു. എ. ഇ. കടുത്ത നിയന്ത്രണം ഏര്‍ പ്പെടുത്തി.
സോഷ്യല്‍ മീഡിയ യിലൂടെയോ മറ്റ് ഏതെങ്കിലും മാര്‍ഗ്ഗ ങ്ങളിലൂടെ യോ ഖത്തറിനെ അനു കൂലിച്ചാല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയോ 15 വര്‍ഷം വരെ തടവു ശിക്ഷയോ ലഭിക്കാവുന്ന സൈബര്‍ കുറ്റ കൃത്യ മാണ് എന്ന് യു. എ. ഇ. അറ്റോര്‍ണി ജനറ ലിന്റെ മുന്നറി യിപ്പ്. യു. എ. ഇ. യിലെ നേതൃത്വ ത്തിന്ന് എതിരേ പ്രതി കരിച്ചാലും ഇതേ നടപടി തന്നെ യുണ്ടാകും.
യു. എ. ഇ. യുടെ ദേശീയ സുരക്ഷയും പരമാധി കാരവും ജന താല്പ ര്യവും സംരക്ഷി ക്കുന്ന തിനു വേണ്ടി യാണ് കടുത്ത നിലപാടു കൾ സ്വീകരി ക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ പുറ ത്തിറ ക്കിയ വാർത്താ കുറിപ്പില്‍ പറ യുന്നു.
ഫെഡറല്‍ ശിക്ഷാ നിയമവും ഐടി കുറ്റ കൃത്യ ങ്ങള്‍ തടയുന്ന ഫെഡ റല്‍ നിയമവും അനു സരിച്ച് ദേശ താല്‍ പര്യ ത്തിനും അഖണ്ഡ തക്കും വിരുദ്ധ മായി നില പാട് സ്വീകരി ക്കുന്ന വര്‍ക്ക് 3 മുതല്‍ 15 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിക്കാം എന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.