കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം

February 28th, 2017

fire-epathram

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ ബുറാബസാറില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ അടുത്തേക്കുള്ള വഴി ഇടുങ്ങിയതു കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. ഇതുവരെ 25 അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടത്തെ തടയാനുള്ള സുരക്ഷാസംവിധാനങ്ങളോന്നും തീപിടിച്ച സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം

ജനന സർട്ടി ഫിക്കറ്റു കൾ ഇനി വി. പി. എസ്. ആശു പത്രി കളില്‍ നിന്നും ലഭ്യ മാവും

February 27th, 2017

logo-uae-ministry-of-health-ePathram.jpg
അബുദാബി : വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ആശുപത്രി കളില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് അനു വദിക്കു വാനുള്ള കരാറില്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി യും (ഹാദ്) വി. പി. എസ്. ഹെല്‍ത്ത് കെയറും ധാരണ യില്‍ ഒപ്പു വെച്ചു.

നവ ജാത ശിശു ക്കളുടെ ജനന സര്‍ട്ടി ഫിക്ക റ്റിന് ആശു പത്രി യില്‍ നിന്നുള്ള ജനന രേഖകള്‍, രക്ഷി താക്കളുടെ പാസ്സ് പോര്‍ട്ട് – വിസ കോപ്പി, വിവാഹ സര്‍ട്ടി ഫിക്കറ്റ് കോപ്പി, തിരി ച്ചറി യല്‍ കാര്‍ഡി ന്റെ കോപ്പി എന്നിവ ഇലക്ട്രോ ണിക് ലിങ്ക് മുഖേനെ ആശു പത്രി കള്‍ ഹാദിന് അയച്ചു കൊടു ക്കണം. ഈ രേഖ കള്‍ പരി ശോധിച്ച് ഹാദ് അംഗീകാരം നല്‍കിയ ശേഷം ആശു പത്രി കളില്‍ നിന്ന് ജനന സര്‍ട്ടി ഫിക്കറ്റു കള്‍ ലഭ്യമാകും.

ഹാദ് ഡയറക്ടര്‍ ഹിലാല്‍ ഖമീസ് അല്‍ മുറൈഖി യും വി. പി. എസ്. ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്.

കരാര്‍ പ്രകാരം വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍െറ ഉടമസ്ഥത യിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, ലൈഫ് കെയര്‍, എല്‍. എല്‍. എച്ച്. എന്നീ ആശുപത്രി കളില്‍ ജനി ക്കുന്ന കുട്ടി കളുടെ ജനന സര്‍ട്ടി ഫിക്കറ്റ് അതത് ആശു പത്രി കളില്‍ നിന്നും ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ജനന സർട്ടി ഫിക്കറ്റു കൾ ഇനി വി. പി. എസ്. ആശു പത്രി കളില്‍ നിന്നും ലഭ്യ മാവും

എൻ. എം. സി. ഹെൽത്ത് കെയറിനു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ബിസിനസ്സ് അവാർഡ് അവാർഡ്

February 23rd, 2017

dr-br-shetty-receives-mrm-award-for-nmc-ePathram
ദുബായ് : ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻ ഡസ്‌ട്രി യുടെ പ്രശസ്ത മായ മുഹമ്മദ് ബിൻ റാഷിദ് അൽമക്തും ബിസിനസ്സ് എക്സ ലൻസ് അവാർഡ് ഒമ്പതാം എഡി ഷനിൽ എൻ. എം. സി. ഹെൽത്ത് കെയ റിനും എൻ. എം. സി. ട്രേഡിംഗിനും ബഹു മതികൾ.

ദുബായിൽ നടന്ന ചടങ്ങിൽ ദുബായ് ഉപ ഭര ണാധി കാരിയും ദുബായ് എക്സിക്യസ്റ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർ മാനു മായ ശൈഖ് മക്തും ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തു മിൽ നിന്നും എൻ. ആം. സി. സ്ഥാപ കനും സി. ഇ. ഓ. യുമായ ഡോക്ടർ. ബി. ആർ. ഷെട്ടി അവാർഡുകൾ സ്വീകരിച്ചു.

ലോക നില വാര ത്തിലുള്ള ബിസിനസ്സ് സം സ്കാ ര ത്തിലൂടെ മികവും സമർപ്പണവും കാഴ്ച വെച്ച തിനാണ് പുര സ്‌കാര ത്തിന് അർഹരായത്. വ്യാപാരവും ബിസി നസ്സ് വികസനവും തൊഴിൽ ലഭ്യത യും സൃഷ്ടി ച്ചെടുത്തു കൊണ്ടാണ് ഈ മികവും വളർച്ചയും നേടാ നായത്.

ജി. സി. സി. സമ്പദ് വ്യവസ്ഥ കളുടെ സുസ്ഥിര വളർച്ചക്ക് നിദാന മായാണ് എൻ. എം. സി. സ്ഥാപന ങ്ങൾ പ്രവർ ത്തിച്ചത് എന്നും ഏറെ അഭി മാന കര മായ ഈ പുര സ്കാരം ലഭിച്ച തിൽ തങ്ങൾ വളരെ സന്തുഷ്ട രാണ് എന്നും യു. എ. ഇ. യോടും അതിന്റെ സംരംഭ ങ്ങളോടു മുള്ള തങ്ങളുടെ തികഞ്ഞ പ്രതിജ്ഞാ ബദ്ധത ആവർ ത്തിച്ചു വ്യക്ത മാകു ന്നതാണ് ഇത് എന്നും പുര സ്കാര ങ്ങൾ സ്വീക രിച്ചു കൊണ്ട് ബി. ആർ. ഷെട്ടി അഭി പ്രായ പ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on എൻ. എം. സി. ഹെൽത്ത് കെയറിനു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ബിസിനസ്സ് അവാർഡ് അവാർഡ്

മുഷ്രിഫ് മാളില്‍ ‘എക്സ് പ്ലോർ കേരള’ പ്രദര്‍ശനം തുടങ്ങി

February 23rd, 2017

inauguration-expolre-kerala-at-lulu-ePathram
അബുദാബി : അറബ് വിനോദ സഞ്ചാരികളെ കേരള ത്തിലേക്ക് ആകര്‍ഷി ക്കുന്നതി നായി കേരള വിനോദ സഞ്ചാര വികസന കോര്‍പ്പ റേഷന്‍, ലുലു ഗ്രുപ്പിന്‍െറ സഹകരണത്തോടെ നടത്തുന്ന ‘എക്സ് പ്ലോർ കേരള’ ക്കു വർണ്ണാഭ മായ തുടക്കം.

അബുദാബി മുഷ്രിഫ് മാളില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ നവ് ദീപ് സിംഗ് സൂരിയും അബു ദാബി ടൂറിസം അഥോറിറ്റി എക്സി ക്യൂട്ടീവ് ഡയറക്ടർ സുൽ ത്താൻ ഹമദ് അൽ മുതവ്വ അൽ ദാഹിരി യും ചേർ ന്നാണ് പരി പാടി യുടെ ഉദ്ഘാടനം നിര്‍ വ്വഹിച്ചത്.

lulu-explore-kerala-with-chenda-melam-ePathram

തുടര്‍ന്ന്, അറബ് പൗര പ്രമുഖരും ഇന്ത്യന്‍ സ്ഥാനപതി യും ചേർന്ന് ചെണ്ട മേളം നടത്തിയത് ഉദ്ഘാടന ചടങ്ങിനെ കൂടുതല്‍ ആകര്‍ഷകമാക്കി.

ലെഫ്. കേണൽ സുൽത്താൻ അൽ കആബി, ഇന്ത്യ ടൂറിസം ദുബായ് ഓഫീസ് ഡയറക്ടർ ഐ. വി. ആർ. റാവു, ഇത്തിഹാദ് എയര്‍ വേയ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹാരിബ് അല്‍ മുഹൈരി, ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ അബൂ ബക്കര്‍, ചീഫ് കമ്മ്യൂ ണിക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാര ത്തിൽ തുടങ്ങിയവരും സംബന്ധിച്ചു. തുടർന്ന് കേരളീയ കലാ രൂപ ങ്ങൾ അവ തരി പ്പിച്ചു.

കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ യു. എ. യി. ലേക്ക് ആകർഷി ക്കുവാ നായി അബുദാബി ടൂറിസം അഥോ റിറ്റി ലുലു ഗ്രൂപ്പു മായി സഹകരിച്ച് കേരള ത്തിലും സമാന മായ ടൂറിസം പ്രോമോ ഷൻ പരിപാടി കൾ സംഘ ടിപ്പി ക്കും എന്നും ഇരു രാജ്യ ങ്ങളും തമ്മിലുള്ള ചരിത്ര പര മായ ബന്ധം കൂടുതൽ ഊഷ്മള മാക്കു വാന്‍ ഇത്തരം പരി പാടി കൾ സഹായിക്കും എന്നും സുൽ ത്താൻ ഹമദ് അൽ മുതവ്വ അൽ ദാഹിരി പറഞ്ഞു.

അബു ദാബി മുഷ്റിഫ് മാളിൽ ഈ മാസം 25 വരെ നീണ്ടു നില്‍ക്കുന്ന ‘എക്സ് പ്ലോര്‍ കേരള ‘യില്‍ നാടന്‍ ഭക്ഷ്യ വിഭവ ങ്ങള്‍ ലഭ്യ മാവുന്ന ഫുഡ് ഫെസ്റ്റിവല്‍, കഥകളി, തെയ്യം, മോഹിനി യാട്ടം, തായമ്പക തുടങ്ങി നിരവധി ആകര്‍ഷക ങ്ങളായ പരി പാടി കളും ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on മുഷ്രിഫ് മാളില്‍ ‘എക്സ് പ്ലോർ കേരള’ പ്രദര്‍ശനം തുടങ്ങി

മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബിസിനസ്സ് അവാര്‍ഡ് യു. എ. ഇ. എക്സ് ചേഞ്ചിനു സമ്മാനിച്ചു

February 22nd, 2017

logo-uae-exchange-ePathram
ദുബായ് : ബിസിനസ്സ് രംഗത്തെ മികവില്‍ പുതിയ നില വാര ങ്ങള്‍ സൃഷ്ടി ക്കുന്ന തിനും ഉപ ഭോക്താക്കള്‍ക് വിശിഷ്ട മായ ഉപ ഭോക്തൃ സേവനം നല്‍കി വരുന്ന തിനു മായി പ്രമുഖ ധന വിനി മയ സ്ഥാപ നമായ യു. എ. ഇ. എക്സ് ചേഞ്ചി നു മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബിസിനസ്സ് അവാര്‍ഡ് സമ്മാനിച്ചു. ദുബായ് മദീനത്ത് ജുമൈറ അറീന യില്‍ നടന്ന പരിപാടി യില്‍ ദുബായ് ഉപ ഭരണാധി കാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും യു. എ. ഇ. എക്സ് ചേഞ്ച് ചെയർമാൻ ഡോ. ബി. ആര്‍. ഷെട്ടി അവാര്‍ഡ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , ,

Comments Off on മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബിസിനസ്സ് അവാര്‍ഡ് യു. എ. ഇ. എക്സ് ചേഞ്ചിനു സമ്മാനിച്ചു

Page 66 of 71« First...102030...6465666768...Last »

« Previous Page« Previous « ശശികലയെ തമിഴ്നാട് ജയിലിലേക്ക് മാറ്റിയേക്കുമെന്ന് സൂചന
Next »Next Page » കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha