ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

November 7th, 2017

sree-krishna-temple-guruvayoor-ePathram ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തി ലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെ ടുക്കു ന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നി രുന്നു. ഇതി നാൽ വലിയ പോലീസ് സന്നാഹ ത്തോടെയാണ് ഏറ്റെ ടുക്കല്‍ നട പടികള്‍ പൂര്‍ത്തി യാക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

November 7th, 2017

sree-krishna-temple-guruvayoor-ePathram ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നിരുന്നു. ഇതിനാൽ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

- pma

വായിക്കുക: , , , , , , ,

Comments Off on ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

August 1st, 2012

fraud-epathram

ചാലക്കുടി : ഇന്റര്‍ നെറ്റിലൂടെ 200 കോടി രൂപയുടെ വിദേശ ലോട്ടറി അടിച്ചു എന്ന് തെറ്റി ദ്ധരിപ്പിച്ച് പണം തട്ടി എടുക്കു വാ നായി നേരിട്ട് എത്തിയ നൈജീരിയ ക്കാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

മുരിങ്ങൂര്‍ സ്വദേശി നന്ദ കിഷാറിന്റെ പരാതി പ്രകാരം നൈജീരയ ക്കാരിയായ ഹബീബ മേരി (37) യെ യാണ് ചൊവ്വാഴ്ച ചാലക്കുടി എസ്‌. ഐ. പി. ലാല്‍ കുമാര്‍ അറസ്റ്റ്‌ ചെയ്തത്.

നന്ദകിഷോറിന് ലോട്ടറി അടിച്ചെന്ന് ഇന്റര്‍ നെറ്റിലൂടെ അറി യിക്കുകയും, മുംബൈ വിമാന ത്താവള ത്തില്‍ കസ്റ്റംസ് ക്ലിയറന്‍ സി നായി 8500 അമേരിക്കന്‍ ഡോളര്‍ ആവശ്യ മാണെന്ന് പറഞ്ഞ് ഫോണ്‍ വിളി ക്കുക യുമായി രുന്നു.

ലോട്ടറി രേഖകള്‍ ഇ – മെയിലില്‍ അയച്ചു കൊടുത്തു. പണം നേരിട്ട് നല്‍കാം എന്നും ബാങ്കില്‍ നിക്ഷേപിക്കില്ല എന്നും അറി യിച്ച തിനെ ത്തുടര്‍ന്നാണ് യുവതി നേരിട്ട് എത്തിയത്.

നെടുമ്പാശ്ശേരി വിമാന ത്താവള ത്തിലെത്തിയ യുവതി ഫോണ്‍ വിളിച്ച് പണം വാങ്ങുന്ന തിനായി തിങ്കളാഴ്ച രാത്രി ചാല ക്കുടി യില്‍ എത്തി. ലോട്ടറിയെ ക്കുറിച്ച് നന്ദ കിഷോര്‍ അന്വേഷിച്ചപ്പോള്‍ പരസ്പര ബന്ധ മില്ലാത്ത മറുപടി യാണ് യുവതി യില്‍ നിന്ന് ലഭിച്ചത്.

സംശയം തോന്നിയ ഇയാള്‍ പണം എടുക്കാനെന്നു പറഞ്ഞ് ചാലക്കുടി പോലീസ് സ്‌റ്റേഷ നിലേക്ക് കൊണ്ടു വരിക യായി രുന്നു. പാസ്സ് പോര്‍ട്ട് കൈവശം ഉണ്ടാ യിരുന്നു എങ്കിലും കൃത്യമായ വിവര ങ്ങള്‍ അതില്‍ ഇല്ലെന്ന് എസ്. ഐ. പറഞ്ഞു. പ്രതിയെ കോടതി യില്‍ ഹാജരാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി

October 28th, 2011

imcc-air-india-office-picketing-ePathram
കോഴിക്കോട് : പ്രവാസി കളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനി പ്പിക്കണമെന്നും, സീസണ്‍ സമയത്തെ അനാവശ്യമായ ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണ മെന്നും, മംഗലാപുരം ദുരന്ത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണ മെന്നും, കേരളത്തി ലേക്കുള്ള വിമാന സര്‍വ്വീസു കളുടെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണ മെന്നുമുള്ള ആവശ്യ ങ്ങളുയര്‍ത്തി ഐ. എം. സി. സി. കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഐ. എന്‍. എല്‍. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് യു. സി. മമ്മൂട്ടി ഹാജി ഉല്‍ഘാടനം ചെയ്തു.

ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. എ. ലത്തീഫ്, എന്‍. കെ. അബ്ദുല്‍ അസീസ്, സ്വാലിഹ് മേടപ്പില്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു.

മുസ്തഫ ഹാജി തൈക്കണ്ടി, ഹംസ ഹാജി ഓര്‍ക്കാട്ടേരി, ഷംസീര്‍ കുറ്റിച്ചിറ, സര്‍മ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സംഘടന യുടെ നിവേദനം എം. എ. ലത്തീഫിന്റെ നേതൃത്വ ത്തില്‍ എയര്‍ ഇന്ത്യാ കോഴിക്കോട് മേഖലാ മാനേജര്‍ക്ക് കൈമാറി.

ഐ. എം. സി. സി. യുടെ ആവശ്യങ്ങള്‍ പഠിച്ച് വേണ്ടതായ നടപടികള്‍ കൈ കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചതായി നേതാക്കള്‍ അറിയിച്ചു.

– ഷിബു മുസ്തഫ

- pma

വായിക്കുക: , ,

Comments Off on എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി

Page 124 of 124« First...102030...120121122123124

« Previous Page « കേരള പ്രവാസി സംഘം : കെ. വി. അബ്ദുല്‍ ഖാദര്‍ ജനറല്‍ സെക്രട്ടറി
Next » നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha