തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

August 27th, 2020

bank-note-indian-rupee-2000-ePathram
തിരുവനന്തപുരം : ജനുവരി ഒന്നിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി മലയാളി കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസ ധനം ഇതു വരെ 50000 പേർക്ക് വിതരണം ചെയ്തു. 25 കോടി രൂപ യാണ് ഇതിനായി ചെലവഴിച്ചത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആവശ്യമായ രേഖ കൾ സമർപ്പിച്ചവർക്ക് ബാങ്ക് എക്കൗണ്ടി ലേക്ക് തുക ഡെപ്പോസിറ്റ് ചെയ്യുകയാണ്. ബാക്കി അപേക്ഷ കരിൽ അർഹരായവർക്ക്, അധികം വൈകാതെ തുക കൈമാറും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(പി. എൻ. എക്‌സ്. 2911/2020)

- pma

വായിക്കുക: , , ,

Comments Off on തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ

August 25th, 2020

face-mask-to-avoid-spread-of-covid-19-ePathram
തൃശൂർ : സിറ്റി പോലീസിന്റെ കൊവിഡ് പ്രതിരോധ കരുതല്‍ നടപടി കള്‍ ഉള്‍ക്കൊള്ളിച്ച ‘മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ’ ക്യാമ്പയിൻ തുടക്കമായി. ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കില്‍ എടുത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധി ക്കുന്ന തിനു വേണ്ടി യാണ് വിപുലമായ ക്രമീ കരണ ങ്ങളോടെ സിറ്റി പോലീസ് ഈ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗ പ്പെടുത്തി മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ’ എന്ന ക്യാമ്പ യിൻ തൃശൂർ സിറ്റി പൊലീസ് ഫേയ്സ് ബുക്ക് പേജിലൂടെ ആഗസ്റ്റ് 24 ന് തത്സമയ സംപ്രേഷണം തുടങ്ങി.

കൊവിഡ് മാനദണ്ഡ ങ്ങൾ പാലിച്ചു കൊണ്ട് ഓണാഘോഷം വീടുകളി ലേക്ക് ഒതുക്കേണ്ടതി ന്റെ പ്രാധാന്യം മനസ്സിലാക്കു വാനും സ്വയം പാലിക്കുന്ന നിയന്ത്രണത്താൽ മാത്രമേ കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങൾ കാര്യക്ഷമ മാക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ. സി. മൊയ്തീൻ തത്സമയ സംപ്രേഷണ ത്തിൽ പറഞ്ഞു.

പോലീസ് സംവിധാനങ്ങൾ നിർബ്ബന്ധ പൂർവ്വം അടിച്ചേൽ പ്പിക്കുന്ന ഒന്നല്ല എന്നും ജീവന്റെ സുരക്ഷക്കു വേണ്ടി യാണ് എന്നും കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ്. സുനിൽ കുമാര്‍ പറഞ്ഞു.

ഓണാഘോഷ വേളകളിലും മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗി ക്കുന്നതും ഉൾപ്പെടെ യുള്ള കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങളെ പ്പറ്റി ജന ങ്ങളിൽ അവ ബോധം ഉണ്ടാക്കു ന്നതിനും കൂട്ടം കൂടി യുള്ള ആഘോഷ പരിപാടികൾ ക്രമീകരിച്ച് ആഘോഷ ങ്ങൾ വീടു കളിലേക്ക് ചുരുക്കുക യുമാണ് ‘മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ’ എന്ന ക്യാമ്പ യിനിന്റെ ലക്ഷ്യം.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , , , ,

Comments Off on മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ

വാഹന രേഖകളുടെ കാലാവധി ഡിസംബർ 31വരെ നീട്ടി

August 25th, 2020

motor vehicle act_epathram
തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സര്‍ട്ടി ഫിക്കറ്റ്, പെർമിറ്റ് തുടങ്ങി കേന്ദ്ര മോട്ടോർ വാഹന ചട്ടം, മോട്ടോർ വാഹന നിയമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖ കളു ടേയും കാലാവധി 2020 ഡിസം ബർ 31 വരെ നീട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

കൊവിഡ് വൈറസ് വ്യാപനം കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകള്‍ പുതുക്കു വാനുള്ള കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു.

2020 ഫെബ്രുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ യുള്ള തിയ്യതി കളില്‍ കാലഹരണ പ്പെടുകയും ലോക്ക് ഡൗണ്‍ കാരണം പുതുക്കു വാന്‍ കഴിയാത്ത തുമായ എല്ലാ രേഖ കളും ഇപ്പോഴത്തെ അറിയിപ്പ് അനുസരിച്ച് 2020 ഡിസംബർ 31 വരെ  സാധുത ഉള്ളവ ആയിരിക്കും.

Press Release :

Tag : ഗതാഗത വകുപ്പ്  

പിഴ ഇല്ലാതെ ലൈസന്‍സ് പുതുക്കാം

- pma

വായിക്കുക: , , , ,

Comments Off on വാഹന രേഖകളുടെ കാലാവധി ഡിസംബർ 31വരെ നീട്ടി

പി. എസ്. സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളില്‍

August 19th, 2020

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷാ രീതി കളില്‍ മറ്റം വരുത്തും എന്ന് പി. എസ്. സി. ചെയര്‍ മാന്‍ അഡ്വ. എം. കെ. സക്കീര്‍. രണ്ടു ഘട്ട ങ്ങളില്‍ ആയിട്ടാണ് പരീക്ഷകള്‍ നടത്തുക. ആദ്യ ഘട്ടത്തിലെ സ്ക്രീനിംഗ് ടെസ്റ്റ് പാസ്സ് ആവുന്നവര്‍ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും.

എറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ള തസ്തിക കള്‍ക്ക് ആയിരിക്കും പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പരീക്ഷാ രീതി മാറുന്ന തോടെ രണ്ടാം ഘട്ട പരീക്ഷക്ക് എത്തുന്നവർ കൂടുതല്‍ കഴിവുള്ളവർ ആയിരിക്കും. യോഗ്യരായവർ നിയമനത്തിന് അർഹത നേടും എന്നും പി. എസ്. സി. ചെയർമാൻ പറഞ്ഞു.

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകള്‍ ഉള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷ കള്‍ ആയിരിക്കും. സ്ക്രീനിംഗ് ടെസ്റ്റി ലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല.

തസ്തികക്ക് അനുസൃതമായ ചോദ്യങ്ങള്‍ ആയിരിക്കും മെയിന്‍ പരീക്ഷക്ക് ഉണ്ടാവുക. കൊവിഡ് വൈറസ് വ്യാപനം മൂലം നീട്ടി വെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളി ലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും.

Image Credit : P S C

- pma

വായിക്കുക: , , , ,

Comments Off on പി. എസ്. സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളില്‍

അന്തർ സംസ്ഥാന ബസ്സ് സർവ്വീസുകൾ ഓണത്തിന്നു പുനരാംഭിക്കും

August 16th, 2020

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓണക്കാലത്ത് അന്തർ സംസ്ഥാന ബസ്സ് സർവ്വീ സുകൾ നടത്തും എന്നു കെ.എസ്. ആര്‍. ടി. സി.

കേരള, കർണ്ണാടക, തമിഴ് നാട് സർക്കാരുകൾ ഏർപ്പെടു ത്തുന്ന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെ യാണ് കർണ്ണാടക ത്തിലേക്ക് സർവ്വീസ് നടത്തുക.

ഈ സർവ്വീസു കളിൽ 10% അധിക നിരക്ക് അടക്കം എൻഡ്- ടു- എൻഡ് വ്യവസ്ഥ യില്‍ ടിക്കറ്റുകൾ നല്‍കും. ഇതിനായി ഓണ്‍ ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എല്ലാ യാത്ര ക്കാരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

യാത്രക്കു മുന്‍പ് ‘ആരോഗ്യ സേതു’ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് യാത്രക്ക് അനുമതി നിഷേധിച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നല്‍കും.

- pma

വായിക്കുക: , , ,

Comments Off on അന്തർ സംസ്ഥാന ബസ്സ് സർവ്വീസുകൾ ഓണത്തിന്നു പുനരാംഭിക്കും

Page 68 of 124« First...102030...6667686970...8090100...Last »

« Previous Page« Previous « ദുബായ് വിസക്കാര്‍ ജി. ഡി. ആർ. എഫ്. എ. അനുമതി വാങ്ങണം
Next »Next Page » രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha