ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം

August 3rd, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഓരോ പൗരന്റേയും വ്യക്തി ഗത ആരോഗ്യ വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. പ്രാബല്ല്യത്തില്‍ കൊണ്ടു വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടാവും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ സംബന്ധമായ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഹെല്‍ത്ത്‌ ഐ. ഡി., മറ്റു ബന്ധപ്പെട്ട രേഖ കളുടെ ഡിജിറ്റല്‍ വത്കരണം, ഡിജി ഡോക്ടര്‍, രാജ്യത്തെ ആരോഗ്യ സംവിധാന ങ്ങളുടെ വിശദ വിവര ങ്ങള്‍ എന്നിവ അടങ്ങിയത് ആയിരിക്കും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ National Digital Health Mission (NDHM) പദ്ധതി.

ടെലി മെഡിസിന്‍ സര്‍വ്വീസ്, ഇ- ഫാര്‍മസി എന്നിവയും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തും. കൂടുതല്‍ സുതാര്യതക്കു വേണ്ടി വ്യക്തി കള്‍ക്കു നേരിട്ടു കൈ കാര്യം ചെയ്യാ വുന്ന ആപ്ലിക്കേഷനും വിഭാവനം ചെയ്യുന്നുണ്ട്.

അതാത് ആശുപത്രികളും ഡോക്ടര്‍ മാരും വേണം ആരോഗ്യ വിവര ങ്ങള്‍ ആപ്പുമായി പങ്കുവെക്കുവാന്‍. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈ മാറുകയുള്ളൂ.

വ്യക്തികളുടെ സമ്മതം ഇല്ലാതെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ ഡോക്ടര്‍ മാര്‍ക്ക് സാധിക്കില്ല എന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം

ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

August 3rd, 2020

covid-19-expats-return-to-india-air-india-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്ര ക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. എയർ ഇന്ത്യയുടെ ട്വിറ്റര്‍ പേജി ലൂടെ യാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിർദ്ദേശ ങ്ങൾ അറിയിച്ചത്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്‍പ് എല്ലാ യാത്രക്കാരും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം, ന്യൂഡല്‍ഹി എയര്‍ പോര്‍ട്ടിന്റെ വെബ് സൈറ്റില്‍ അപ്പ് ലോഡ് ചെയ്യണം. റിപ്പോർട്ടിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസ് എടുക്കും.

ഇന്ത്യയില്‍ എത്തിയാൽ നിർബന്ധമായും14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വറന്റൈൻ പാലിക്കണം. ആഗസ്റ്റ് എട്ട് മുതൽ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.

രോഗികൾ, ഗർഭിണികൾ, കൊവിഡ് പരിശോധന യുടെ നെഗറ്റീവ് റിസള്‍ട്ട് സമർപ്പിക്കുന്നവർ തുടങ്ങിയ വര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നിൽ ഇളവ് നൽകും. എന്നാൽ ഇളവ് അനുവദിക്കുന്ന തിൽ അന്തിമ തീരുമാനം അധികൃതര്‍ക്ക് ആയിരിക്കും.

New Delhi Air Port : Covid-19 

- pma

വായിക്കുക: , , , , , ,

Comments Off on ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു

August 1st, 2020

gold-price-gains-epathram

കൊച്ചി : കൊവിഡ് കാലത്തും സ്വർണ്ണ വിലയിൽ വൻ വർദ്ധന രേഖപ്പെടുത്തി. ആഗസ്റ്റ് ഒന്ന് ശനിയാഴ്ച സ്വർണ്ണ വില ഒരു പവന് 40000 രൂപ കടന്നു.

തുടര്‍ച്ചയായി പത്താം ദിവസമാണ് വിലയിൽ ഈ കുതിച്ചു കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് സ്വർണ്ണവില ഗ്രാമിന് 5020 രൂപ യാണ്. പവന് 40,160 രൂപ.

പണിക്കൂലി, സെസ്സ്, ജി. എസ്. ടി.എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണ്ണ ആഭരണ ത്തിനു 44,000 രൂപയില്‍ അധികം വില നല്‍കേണ്ടി വരും. പവന്‍ വില ഒരു വര്‍ഷ ത്തില്‍ 14,240 രൂപ വര്‍ദ്ധിച്ചതായി കണക്കു കള്‍ പറയുന്നു.

ആഗോള സമ്പദ് ഘടനയില്‍ കൊവിഡ് വ്യാപനം കൊണ്ടുള്ള ഭീഷണിയാണ് വില വര്‍ദ്ധനക്കു കാരണം എന്നു സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് നിയന്ത്രണാധീനം ആവുന്നതു വരെ വില വര്‍ദ്ധന തുടരും എന്നുമാണ് കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , ,

Comments Off on സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു

കേരളത്തിൽ കനത്ത മഴ പെയ്യും : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

August 1st, 2020

rain-in-kerala-monsoon-ePathram

തിരുവനന്തപുരം : കേരളത്തില്‍ ആഗസ്റ്റ് മൂന്നു മുതൽ കനത്ത മഴക്കു സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രതാ മുന്നറി യിപ്പു മായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മുന്‍ വര്‍ഷങ്ങളിലും ആഗസ്റ്റു മാസത്തില്‍ തന്നെയാണ് ന്യൂന മര്‍ദ്ദം കാരണം അതി ശക്തമായ മഴയും തുടര്‍ന്ന് പ്രളയവും ഉണ്ടായത്. അതു കൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണം.

തീരപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം എന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗത യിൽ ശക്തമായ കാറ്റു വീശു വാനുള്ള സാദ്ധ്യത ഉള്ളതിനാല്‍ ആഗസ്റ്റ് നാലു വരെ മത്സ്യ ത്തൊഴിലാളികൾ കടലില്‍ പോകരുത് എന്നുള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on കേരളത്തിൽ കനത്ത മഴ പെയ്യും : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

July 23rd, 2020

bank-note-indian-rupee-2000-ePathram
കൊച്ചി : വിദേശ മലയാളികളുടെ കേരള ത്തിലെ ബാങ്കു കളിലുള്ള നിക്ഷേപം (എൻ. ആർ. ഐ. ഡെപ്പോസിറ്റ്) ഒരു കോടി 99 ലക്ഷം രൂപ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം (2019) ഡിസംബർ 31 വരെയുള്ള കണക്കാണിത്.

ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള എൻ. ആർ. ഐ. നിക്ഷേപം രണ്ടു ലക്ഷം കോടി രൂപ യോളം എത്തുന്നത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതി യിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 % വാർഷിക വർദ്ധന യാണ് എൻ. ആർ. ഐ. നിക്ഷേപ ത്തിൽ രേഖ പ്പെടുത്തി യിട്ടുള്ളത്.

പൊതുമേഖലാ ബാങ്ക് ശാഖ കളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. ബാക്കി യുള്ള തുക സ്വകാര്യ ബാങ്കുകളിലും സ്മോൾ ഫിനാൻസ് ബാങ്കു കളിലും നടത്തിയ എൻ. ആർ. ഐ. നിക്ഷേപ ങ്ങളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

Page 71 of 124« First...102030...6970717273...8090100...Last »

« Previous Page« Previous « കീം പരീക്ഷ; രക്ഷിതാക്കൾക്കെതിരെയല്ല സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ
Next »Next Page » ബലി പെരുന്നാൾ : യു. എ. ഇ. യിൽ 4 ദിവസം അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha