നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

October 6th, 2019

job-opportunity-for-nurses-in-uae-ePathram

തിരുവനന്തപുരം : യു. എ. ഇ. യിലെ ആശുപത്രിയി ലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സു മാർക്ക് തൊഴില്‍ അവസരം.

ബി. എസ്. സി. നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷ ത്തിനു മുകളിൽ പ്രവൃത്തി പരിചയവും 40 വയസ്സിൽ താഴെ പ്രായവും ഉള്ള വനിതാ നഴ്സുമാർ ക്കാണ് അവസരം. ശമ്പളം 4500 ദിർഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 10. 

കൂടുതൽ വിവര ങ്ങൾക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക യോ ടോൾ ഫ്രീ നമ്പ റില്‍ 1800 4253 939 (ഇന്ത്യയിൽ നിന്നും) 0091 88 02 01 23 45 (വിദേശത്തു നിന്നും) വിളിക്കു കയോ ചെയ്യാം. പി. എൻ. എക്‌സ്. 3587/19 

- pma

വായിക്കുക: , , ,

Comments Off on നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി

October 5th, 2019

indias-first-private-train-tejas-express-flagged-off-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ‘തേജസ്സ് എക്സ് പ്രസ്സ്’ ലഖ്നൗ – ഡല്‍ഹി റൂട്ടില്‍ ഓടി തുടങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ് തേജസ്സ് എക്സ് പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പ റേഷന്റെ (ഐ. ആര്‍. സി. ടി. സി.) മേല്‍ നോട്ടത്തി ലാണ് തേജസ്സ് എക്സ് പ്രസ്സ് സര്‍വ്വീസ്.

ആഴ്ച യില്‍ 6 ദിവസം (ചൊവ്വാഴ്ച ഒഴികെ) 6 മണി ക്കൂറും 15 മിനിറ്റ് സമയം കൊണ്ട് തേജസ്സ് എക്സ് പ്രസ്സ് ലഖ്‌നൗ വില്‍ നിന്ന് ഡല്‍ഹി യില്‍ എത്തും. കാണ്‍ പൂരി ലും ഗാസിയാ ബാദി ലും മാത്രമാണ് വണ്ടിക്ക് സ്റ്റോപ്പ് ഉള്ളത്.

Image Credit : Tejas Express Twitter

- pma

വായിക്കുക: , , ,

Comments Off on തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി

ദേശീയ പാത : കേരള ത്തിന്റെ നിര്‍ദ്ദേശ ങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

October 2nd, 2019

national-highway-development-kerala-ePathram
ന്യൂഡല്‍ഹി : കേരളത്തിലെ ദേശീയ പാതാ വികസന ത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ഭൂമിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായ തുക യുടെ 25 ശതമാനം കേരളം നല്‍കും. കേന്ദ്രവും കേരളവും തമ്മില്‍ ഇതു സംബന്ധിച്ച കരാറില്‍ ഈ മാസം തന്നെ ഒപ്പു വെക്കും.

ദേശീയ പാതാ വികസന വുമായി ബന്ധ പ്പെട്ട നടപടികള്‍ വൈകുന്നതില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെട്ടെന്നു തന്നെ ഇക്കാര്യങ്ങളില്‍ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , ,

Comments Off on ദേശീയ പാത : കേരള ത്തിന്റെ നിര്‍ദ്ദേശ ങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

തണൽ മരം മുറിച്ചു : പ്രതിഷേധവു മായി പരിസ്ഥിതി പ്രവർത്തകർ

September 30th, 2019

tree-on-thrithala-kumbidi-road-ePathram
പട്ടാമ്പി : തൃത്താല – കുമ്പിടി ജംഗ്ഷനിൽ തല ഉയർത്തി നിന്നിരുന്ന, ദേശാടന പക്ഷി കളുടെ സങ്കേതം കൂടി യായ തണൽ മരം മുറിച്ചു മാറ്റി യതില്‍ പ്രതി ഷേധവു മായി പരി സ്ഥിതി പ്രവർത്തകർ രംഗത്ത്.

അനധി കൃത മായി മുറിച്ചു മാറ്റിയ മാവിന്റെ പരി സരത്ത് ഒത്തു കൂടിയ പരിസ്ഥിതി പ്രവർത്തകർ വരും തലമുറക്കും പക്ഷി ജീവ ജാല ങ്ങൾക്കും പ്രകൃതിക്കും വേണ്ടി വൃക്ഷ തൈകൾ നട്ടു.

hussain-thatta-thazth-tree-plantation-on-thrithala-ePathram

ഭാരത പ്പുഴ സംരക്ഷണ സമിതി യുടെ പ്രവർത്തകരായ ഹുസൈൻ തട്ടത്താ ഴത്ത്,  അഡ്വ. രാജേഷ്, ഫൈസൽ കുന്നത്ത്, ആർ. ജി. ഉണ്ണി, നിസാർ, അലിഫ് ഷാ, വിനോദ് തൃത്താല, മുനീർ കാസമുക്ക്, ബാവ എൻ. പി., ബേബി ഫാത്തിമ നജ്ജാഹ് തുടങ്ങിയവർ സംബന്ധിച്ചു.

cutting-tree-on-pattambi-road-ePathram

പക്ഷി സാങ്കേതമായ തണൽ മരം അനധി കൃത മായി മുറിച്ചു മാറ്റി യത് അന്വേ ഷണം നടത്തി ശക്തമായ നടപടി എടു ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃത്താല പോലീസ്, ഡിസ്റ്റ്രിക്റ്റ് ഫോറസ്റ്റ് ഓഫീസർ, ഒറ്റപ്പാലം സബ്ബ് കലക്ടർ എന്നി വർക്ക് പരാതി നൽകി.

വനം വകുപ്പിന് പി. ഡബ്ല്യൂ. ഡി. കൈ മാറിയ മരമാണ് അനധികൃത മായി വെട്ടി മാറ്റിയത് എന്ന് ഭാരത പ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.

 e -പത്രം  പച്ച  : നമുക്കെന്തിനാണ് പക്ഷികള്‍?

സാലിം അലി: പറവകള്‍ക്കു വേണ്ടി ഒരു ജീവിതം

- pma

വായിക്കുക: , , ,

Comments Off on തണൽ മരം മുറിച്ചു : പ്രതിഷേധവു മായി പരിസ്ഥിതി പ്രവർത്തകർ

ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

September 30th, 2019

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശം.

ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 10 മണി വരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടി മിന്നലിനുള്ള സാദ്ധ്യത ഉള്ളതിനാലും അവ അപകടകാരികള്‍ ആയതിനാലും ജീവനും വൈദ്യുതി യുമായി ബന്ധിപ്പിച്ച വീട്ട് ഉപകരണ ങ്ങൾക്കും വലിയ നാശ നഷ്ടം ഉണ്ടാക്കും എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. മഴക്കാര്‍ കണ്ടു തുടങ്ങിയാലേ മുൻ കരുതലുകള്‍ എടുക്കണം. വീടിനു പുറത്തുള്ളവര്‍ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. അഥവാ ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലത്ത് ആണെങ്കിൽ ഇടി മിന്നലില്‍ നിന്നും രക്ഷ നേടാന്‍ പാദങ്ങൾ ചേർത്തു വച്ച്‌ കാൽ മുട്ടുകൾക്ക്‌ ഇടയിൽ തല ഒതുക്കി ഉരുണ്ട്‌ ഇരിക്കുക.

ഇടി മിന്നല്‍ കാണുന്നില്ല എന്നു കരുതി ടെറസ്സിലോ മൈതാനങ്ങളിലോ പോകരുത്. ഗൃഹോ പകരണ ങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കു വാന്‍ ശ്രമിക്കുക. ഫോൺ ഉപയോഗിക്കരുത്‌. ഈ സമയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക. ജനലു കളും വാതിലു കളും അടച്ചിടണം.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മായി മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

Page 92 of 124« First...102030...9091929394...100110120...Last »

« Previous Page« Previous « സി. പി. ടി. പുരസ്കാരങ്ങൾ സമ്മാനിച്ചു
Next »Next Page » കഥകളി മഹോത്സവം ‘സീതായനം’ ഒക്ടോബര്‍ 3 മുതൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha