ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

July 11th, 2017

dileep

ആലുവ : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപ് ജയിലില്‍. ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അറസ്റ്റ്.ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. തന്നെ കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് മജിസ്ട്രേറ്റിനോട് ദിലീപ് അഭ്യര്‍ഥിച്ചതായാണ് സൂചന. കാക്കനാട് ജയിലിലാണ് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയെ താമസിപ്പിച്ചിരിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദിലീപ് പൊട്ടിക്കരഞ്ഞെന്നും കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴും തന്റെ നിരപരാധിത്വം പുറത്തുകൊണ്ടു വരുമെന്നാണ് ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജനങ്ങള്‍ വന്‍ രോഷത്തോടെയാണ് ദിലീപിനോട് പ്രതികരിച്ചത്. ദിലീപിന്റെ കോഴിക്കോട്ടെ ” ദേ പുട്ട് ” അടിച്ചു തകര്‍ത്തു. മറ്റു സ്ഥാപനങ്ങള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , , , ,

Comments Off on ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മോഹൻലാലിന്റെ ‘മഹാ ഭാരത’ മലയാള ത്തിൽ ‘രണ്ടാമൂഴം’ തന്നെ : ഡോക്ടർ ബി. ആർ. ഷെട്ടി

June 4th, 2017

dr-br-shetty-producer-randamoozham-mahabharatha-film-ePathram
അബുദാബി : ഇന്ത്യൻ സിനിമാ ചരിത്ര ത്തിൽ തങ്ക ലിപി കളിൽ എഴുത പ്പെടാൻ പോകുന്ന ‘മഹാ ഭാരത’ (രണ്ടാമൂഴം) എന്ന സിനിമ യുടെ വിശ ദാംശ ങ്ങൾ പ്രഖ്യാപിച്ചു.

അബുദാബി ആസ്ഥാന മായി പ്രവർ ത്തിക്കുന്ന എൻ. എം. സി. ഗ്രൂപ്പ് സ്ഥാപകനും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചെയർമാനു മായ പ്രമുഖ പ്രവാസി വ്യവസായി ഡോക്ടർ. ബി. ആർ. ഷെട്ടി നിർ മ്മി ക്കുന്ന ‘മഹാ ഭാരത’ എം. ടി. വാസു ദേവൻ നായ രുടെ തിരക്കഥ യിൽ വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും.

ആയിരം കോടി മുതൽ മുടക്കിൽ നിർ മ്മിക്കുന്ന ചിത്രം മലയാള ത്തില്‍ മാത്രം ‘രണ്ടാമൂഴം’എന്ന പേരിലും മറ്റ് ഭാഷ കളിൽ ‘മഹാ ഭാരത’ എന്ന പേരിലും റിലീസ് ചെയ്യും.

noval-randamoozham-cover-page-ePathram

എം. ടി. വാസുദേവൻ നായരോടുള്ള ആദര സൂചക മായിട്ടാണ് ചിത്ര ത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നല്‍കുന്നത് എന്നും മോഹൻ ലാൽ പ്രധാന വേഷം ചെയ്യുന്ന സിനിമ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷ കളിൽ മാസ്റ്റർ പതിപ്പു കൾ ഇറക്കുന്ന തോടൊപ്പം ലോക മെങ്ങു മുള്ള കാണി കളി ലേക്ക് എത്തിക്കു വാനായി എല്ലാ ഇന്ത്യൻ ഭാഷ കളിലും പ്രമുഖ വിദേശ ഭാഷ കളിലും സബ് ടൈറ്റി ലുകൾ നൽകി ഡബ്ബു ചെയ്ത് ഇറക്കും എന്നും നമ്മുടെ മഹത്തായ പാരമ്പര്യ ത്തെയും സംസ്കാര ത്തെയും കുറിച്ച് ഏറെ ആത്മാഭി മാന മുണ്ട് എന്നും അതു കൊണ്ടു തന്നെ കഴിഞ്ഞ നാലു പതി റ്റാണ്ടു കളായി ഇന്ത്യൻ സംസ്കാരം പ്രചരി പ്പിക്കു ന്നതി നായി പിന്തുണ നൽകി വരിക യായി രുന്നു എന്നും നിർ മ്മാതാവ് ഡോക്ടർ ബി. ആർ. ഷെട്ടി പറഞ്ഞു.

mohanlal-randaamoozham-malayalam-film-poster-ePathram

ചിത്രത്തിന്റെ അഭി നേതാ ക്കളെയും മറ്റു അണിയറ പ്രവർത്ത കരെയും സാങ്കേതിക വിദഗ്ധ രെയും നൂറു ദിവസ ത്തിനകം അബു ദാബി യിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.

എല്ലാ ഭാഷ കളിൽ നിന്നുമുള്ള സൂപ്പർ താര ങ്ങളെയും ചിത്ര ത്തിൽ ഉൾപ്പെ ടുത്തും. ലോകോത്തര നില വാര ത്തിൽ ഏറ്റവും ക്രിയാത്മ കമായും സാങ്കേ തിക തിക വോടെയും ആഗോള തല ത്തിലുള്ള കാണി കളെ പിടി ച്ചിരു ത്തുന്ന രീതി യിലുള്ള ഒരു ഉൽകൃഷ്ട സൃഷ്ടി ആയി രിക്കും ‘മഹാ ഭാരത’ എന്നും ഡോ. ബി. ആർ. ഷെട്ടി കൂട്ടി ച്ചേർത്തു.

സിനിമയെ കുറിച്ച് വിശദീ കരി ക്കുന്ന തിനായി അബുദാബി യിൽ വെച്ച് നടത്തിയ വാർ ത്താ സമ്മേളന ത്തിൽ സംവി ധായ കൻ വി. എ. ശ്രീകുമാർ മേനോനും സംബന്ധിച്ചു.

*  ട്രാവൻകൂർ  – സാഗ ഓഫ് ബെനവലൻ സ് യു. എ. ഇ. യിൽ  പ്രദർ ശിപ്പിക്കുന്നു

- pma

വായിക്കുക: , , , , , , ,

Comments Off on മോഹൻലാലിന്റെ ‘മഹാ ഭാരത’ മലയാള ത്തിൽ ‘രണ്ടാമൂഴം’ തന്നെ : ഡോക്ടർ ബി. ആർ. ഷെട്ടി

Page 27 of 27« First...1020...2324252627

« Previous Page « അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍
Next » ഇന്ന് ലോക പരിസ്ഥിതി ദിനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha