മോഹൻലാലിന്റെ ‘മഹാ ഭാരത’ മലയാള ത്തിൽ ‘രണ്ടാമൂഴം’ തന്നെ : ഡോക്ടർ ബി. ആർ. ഷെട്ടി

June 4th, 2017

dr-br-shetty-producer-randamoozham-mahabharatha-film-ePathram
അബുദാബി : ഇന്ത്യൻ സിനിമാ ചരിത്ര ത്തിൽ തങ്ക ലിപി കളിൽ എഴുത പ്പെടാൻ പോകുന്ന ‘മഹാ ഭാരത’ (രണ്ടാമൂഴം) എന്ന സിനിമ യുടെ വിശ ദാംശ ങ്ങൾ പ്രഖ്യാപിച്ചു.

അബുദാബി ആസ്ഥാന മായി പ്രവർ ത്തിക്കുന്ന എൻ. എം. സി. ഗ്രൂപ്പ് സ്ഥാപകനും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചെയർമാനു മായ പ്രമുഖ പ്രവാസി വ്യവസായി ഡോക്ടർ. ബി. ആർ. ഷെട്ടി നിർ മ്മി ക്കുന്ന ‘മഹാ ഭാരത’ എം. ടി. വാസു ദേവൻ നായ രുടെ തിരക്കഥ യിൽ വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും.

ആയിരം കോടി മുതൽ മുടക്കിൽ നിർ മ്മിക്കുന്ന ചിത്രം മലയാള ത്തില്‍ മാത്രം ‘രണ്ടാമൂഴം’എന്ന പേരിലും മറ്റ് ഭാഷ കളിൽ ‘മഹാ ഭാരത’ എന്ന പേരിലും റിലീസ് ചെയ്യും.

noval-randamoozham-cover-page-ePathram

എം. ടി. വാസുദേവൻ നായരോടുള്ള ആദര സൂചക മായിട്ടാണ് ചിത്ര ത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നല്‍കുന്നത് എന്നും മോഹൻ ലാൽ പ്രധാന വേഷം ചെയ്യുന്ന സിനിമ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷ കളിൽ മാസ്റ്റർ പതിപ്പു കൾ ഇറക്കുന്ന തോടൊപ്പം ലോക മെങ്ങു മുള്ള കാണി കളി ലേക്ക് എത്തിക്കു വാനായി എല്ലാ ഇന്ത്യൻ ഭാഷ കളിലും പ്രമുഖ വിദേശ ഭാഷ കളിലും സബ് ടൈറ്റി ലുകൾ നൽകി ഡബ്ബു ചെയ്ത് ഇറക്കും എന്നും നമ്മുടെ മഹത്തായ പാരമ്പര്യ ത്തെയും സംസ്കാര ത്തെയും കുറിച്ച് ഏറെ ആത്മാഭി മാന മുണ്ട് എന്നും അതു കൊണ്ടു തന്നെ കഴിഞ്ഞ നാലു പതി റ്റാണ്ടു കളായി ഇന്ത്യൻ സംസ്കാരം പ്രചരി പ്പിക്കു ന്നതി നായി പിന്തുണ നൽകി വരിക യായി രുന്നു എന്നും നിർ മ്മാതാവ് ഡോക്ടർ ബി. ആർ. ഷെട്ടി പറഞ്ഞു.

mohanlal-randaamoozham-malayalam-film-poster-ePathram

ചിത്രത്തിന്റെ അഭി നേതാ ക്കളെയും മറ്റു അണിയറ പ്രവർത്ത കരെയും സാങ്കേതിക വിദഗ്ധ രെയും നൂറു ദിവസ ത്തിനകം അബു ദാബി യിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.

എല്ലാ ഭാഷ കളിൽ നിന്നുമുള്ള സൂപ്പർ താര ങ്ങളെയും ചിത്ര ത്തിൽ ഉൾപ്പെ ടുത്തും. ലോകോത്തര നില വാര ത്തിൽ ഏറ്റവും ക്രിയാത്മ കമായും സാങ്കേ തിക തിക വോടെയും ആഗോള തല ത്തിലുള്ള കാണി കളെ പിടി ച്ചിരു ത്തുന്ന രീതി യിലുള്ള ഒരു ഉൽകൃഷ്ട സൃഷ്ടി ആയി രിക്കും ‘മഹാ ഭാരത’ എന്നും ഡോ. ബി. ആർ. ഷെട്ടി കൂട്ടി ച്ചേർത്തു.

സിനിമയെ കുറിച്ച് വിശദീ കരി ക്കുന്ന തിനായി അബുദാബി യിൽ വെച്ച് നടത്തിയ വാർ ത്താ സമ്മേളന ത്തിൽ സംവി ധായ കൻ വി. എ. ശ്രീകുമാർ മേനോനും സംബന്ധിച്ചു.

*  ട്രാവൻകൂർ  – സാഗ ഓഫ് ബെനവലൻ സ് യു. എ. ഇ. യിൽ  പ്രദർ ശിപ്പിക്കുന്നു

- pma

വായിക്കുക: , , , , , , ,

Comments Off on മോഹൻലാലിന്റെ ‘മഹാ ഭാരത’ മലയാള ത്തിൽ ‘രണ്ടാമൂഴം’ തന്നെ : ഡോക്ടർ ബി. ആർ. ഷെട്ടി

സൈമ അവാര്‍ഡ് നിശ : ദക്ഷിണേന്ത്യയുടെ ഏറ്റവും വലിയ ചലച്ചിത്ര മാമാങ്കം

May 3rd, 2017

jayam-ravi-sreya-saran-siima-award-night-logo-release-ePathram
അബുദാബി : തെക്കെ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരങ്ങളെ അണി നിരത്തി സൗത്ത് ഇന്ത്യന്‍ ഇന്റര്‍ നാഷനല്‍ മൂവി പുരസ്കാര നിശ (സൈമ അവാര്‍ഡ് നൈറ്) അബു ദാബി നാഷനല്‍ എക്‌സി ബിഷന്‍ സെന്ററില്‍ വെച്ച് നടത്തും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ദക്ഷിണേന്ത്യ യുടെ ഏറ്റവും വലിയ ചലച്ചിത്ര മാമാങ്ക ങ്ങളിൽ ഒന്നായ ആറാ മത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് അബു ദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അഥോറിറ്റി യുടെ സഹകരണ ത്തോടെ യാണ് അര ങ്ങേ റുക.

ജൂണ്‍ 30, ജൂലായ് ഒന്ന് തീയ്യതി കളി ലായി അബു ദാബി നാഷണല്‍ എക്‌സി ബിഷന്‍ സെന്റ റില്‍ നടക്കുന്ന ‘സൈമ അവാര്‍ഡ് നിശ’ യില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമ കളിലെ പ്രമുഖ താര ങ്ങളും കലാ കാരന്മാരും സാങ്കേ തിക വിദഗ്ദരും പങ്കെടുക്കും എന്നും നൂതന സാങ്കേതിക വിദ്യ യുടെ സഹായ ത്താല്‍ വൈവിധ്യ മാര്‍ന്ന ഒരു കാഴ്ച യായിരിക്കും ‘സൈമ അവാര്‍ഡ് നിശ’ പ്രേക്ഷകര്‍ക്കു സമ്മാനി ക്കുക എന്നും സംഘാടകര്‍ അറി യിച്ചു.

അബു ദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ ആക്ടിംഗ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദാഹിരി, തമിഴ് – തെലുങ്ക് താര ങ്ങളായ ജയം രവി, ശ്രിയ ശരൺ‍, റാണാ ദഗ്ഗു പതി, തമിഴ് സംവിധായ കന്‍ വിജയ് എന്നിവര്‍ സംബ ന്ധിച്ചു.

ചടങ്ങിൽ സൈമ താര നിശ യുടെ ബ്രോഷർ പ്രകാശനവും നടന്നു. സൈമ ചെയർ പേഴ്‌സൺ ബ്രിന്ദ പ്രസാദ്, അവാര്‍ഡ് നിശയുടെ സംഘാട കരായ ഇറ എന്റര്‍ ടെയിന്റ്‌ മെന്റ് ഡയ റക്ടര്‍ ആനന്ദ് പി. വെയി ന്റേഷ്‌കർ തുട ങ്ങിയ വരും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സൈമ അവാര്‍ഡ് നിശ : ദക്ഷിണേന്ത്യയുടെ ഏറ്റവും വലിയ ചലച്ചിത്ര മാമാങ്കം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

February 23rd, 2017

police-brutality-epathram
കൊച്ചി : യുവനടി ഭാവനയെ ആക്രമിച്ച കേസിലെ പ്രതി കളായ പള്‍സര്‍ സുനിയും വിജീഷും പൊലീസ് കസ്റ്റഡിയില്. എറണാ കുളം സി. ജെ. എം. കോടതി യില്‍ കീഴട ങ്ങു വാനായി എത്തിയ സുനിയെ യും കൂട്ട് പ്രതി യെയും ഉച്ചക്ക് ഒന്നേ കാലോടെ യാണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷക രോടൊപ്പം കോടതിക്ക് അകത്തെത്തിയ സുനിയും വിജീഷും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുമ്പോഴാണ്‍ പോലീസ് ഇവരെ ബലമായി അറസ്റ്റു ചെയ്തത്.

- pma

വായിക്കുക: , , , ,

Comments Off on നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

നടിയുടെ തട്ടിക്കൊണ്ടു പോകൽ ; പ്രതികളെ ഉടൻ പിടികൂടും എന്ന് പിണറായി

February 18th, 2017

pinarayi-vijayan-epathram

ന്യൂഡൽഹി : നടി ഭാവനയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പോലീസ് ഉടൻ പിടികൂടും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംഭവ സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിൻ മുൻ ഡ്രൈവർ സുനിൽ എന്നിവരെ കേന്ദ്രികരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുനിലിന് വേണ്ടി പോലീസ് സംസ്ഥാനം ആകമാനം വലവീശിയിട്ടുണ്ട് . സുനിലിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ റൂറൽ പോലീസ് മേധാവിയെ 9497996979 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പോലീസ് അറിയിച്ചു .

സിറ്റി റൂറൽ പോലീസിന്റെ സംയുക്ത ടീമാണ് കേസ് അന്വേഷിക്കുന്നത് എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on നടിയുടെ തട്ടിക്കൊണ്ടു പോകൽ ; പ്രതികളെ ഉടൻ പിടികൂടും എന്ന് പിണറായി

മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു

December 20th, 2016

jagannatha varmma_epathram

തിരുവനന്തപുരം: മലയാള സിനിമാലോകത്തിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.

ആലപ്പുഴ ജില്ലയിൽ ജനിച്ച അദ്ദേഹം വലിയ കഥകളി സ്നേഹിയായിരുന്നു. പതിനാലാമത്തെ വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ പിന്നീട് സിനിമയിലെത്തി.മുപ്പത്തിയഞ്ച് വർഷങ്ങളിലായി 108 ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്കാരം ഇന്നു തന്നെ നടന്നേക്കും.

- അവ്നി

വായിക്കുക: ,

Comments Off on മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു

Page 24 of 25« First...10...2122232425

« Previous Page« Previous « ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.
Next »Next Page » ഭരത് മുരളി നാടകോത്സവം : ഡിസംബർ 26 നു ഔപചാരിക ഉദ്ഘാടനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha