ന്യൂഡൽഹി : വിദേശ ഇന്ത്യ ക്കാരുടെ വിവാഹ ങ്ങൾ ക്കും ആധാർ കാർഡ് നിർബന്ധം എന്ന് കേന്ദ്രം.
ഇന്ത്യയിൽ വെച്ച് വിവാഹം നടത്തി ഭാര്യയെ വിദേ ശത്ത് കൊണ്ടു പോകുന്ന പലരും പിന്നീട് സ്ത്രീ ധനം ആവശ്യ പ്പെട്ടും മറ്റും പീഡി പ്പിക്കുകയും അന്യായ മായി ബന്ധം വേർ പ്പെടുത്തുകയും ചെയ്യുന്ന സംഭവ ങ്ങൾ വർദ്ധി ക്കുന്ന സാഹ ചര്യ ത്തിലാണ് പ്രവാസി വിവാഹം ആധാര്‍ വഴി റജിസ്റ്റര്‍ ചെയ്യു വാനുള്ള ശുപാര്‍ശ വിവിധ മന്ത്രാ ലയ ങ്ങളുടെ പ്രതി നിധി കള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശ കാര്യ മന്ത്രാലയ ത്തില്‍ സമര്‍പ്പി ച്ചതിന്റെ ഫല മായി ഇത്തരം ഒരു തീരു മാനം സര്‍ക്കാര്‍ കൈകൊണ്ടത്.
വിദേശ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ആധാർ കാര്‍ഡ് നിർബ്ബന്ധം ആക്കുന്നതു സംബന്ധിച്ച നിയമ നിര്‍മ്മാണ ത്തി നുള്ള ശ്രമ ത്തിലാണ് ആധാറിന്‍റെ ചുമ തലയുള്ള യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ.