അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി ക്വേറന്റൈന്‍ അടക്കമുള്ള നിര്‍ദ്ദേശ ങ്ങള്‍ ലംഘിച്ചാല്‍ യു. എ. ഇ. യില്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കും. പൊതു സ്ഥലങ്ങളില്‍ മെഡിക്കല്‍ മാസ്‌കുകള്‍ ധരിക്കാതെ ആളു കള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലി ക്കാത്ത വരിൽ നിന്നും കാറു കളില്‍ മൂന്നില്‍ കൂടു തല്‍ ആളു കള്‍ കയറിയാലും 1000 ദിര്‍ഹം പിഴ ഈടാക്കും.
അബുദാബി പോലീസിന്റെ വെബ് സൈറ്റ് വഴി അപേക്ഷ നല്‍കി അനുമതി കിട്ടിയവര്‍ മാത്രമേ വാഹനം കൊണ്ട് പുറത്ത് ഇറങ്ങാന്‍ പാടുള്ളൂ.
അനാവശ്യ കാരണങ്ങളില്‍ പുറത്ത് ഇറങ്ങുന്ന വരില്‍ നിന്നും 2,000 ദിര്‍ഹം പിഴ ഈടാക്കും. മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യ സാധന ങ്ങള്‍ വാങ്ങുന്ന വരേയും ജോലി ആവശ്യാര്‍ത്ഥം പുറത്തിറങ്ങുന്ന വര്‍ക്കും ഇളവ് നല്‍കും.
കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിനും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തു ന്നതിന്നു വേണ്ടി യു. എ. ഇ. സ്വീകരിച്ച പ്രതിരോധ – മുന്‍ കരുതലിന്റെ ഭാഗമായിട്ടാണ് ഈ നടപടി.