അബുദാബി : ഒരു രാജ്യം ഒട്ടാകെ നാടിന്റെ ജന്മ ദിനം ആഘോഷി ക്കുമ്പോൾ മലയാളി യായ മഹ്‌റൂഫ് ദാരിമി യും പോറ്റമ്മ നാടി നൊപ്പം തന്റെ ജന്മ ദിനം ആഘോഷി ക്കുന്നു.
ലോക ഭൂപട ത്തിൽ ആരാലും ശ്രദ്ധിക്ക പ്പെടാതെ കിട ന്നിരുന്ന ഏഴു പ്രവിശ്യകൾ ഒന്നിച്ച് ചേർത്ത് യു. എ. ഇ. എന്ന രാജ്യം രൂപീ ക രിച്ച 1971 ഡിസംബർ 2 നാണു കണ്ണൂർ ജില്ല യിലെ കല്ല്യാശ്ശേരി കണ്ണ പുരം പുതിയ പുര യിൽ അലി – ബീഫാത്തിമ ദമ്പതിക ളുടെ മൂത്ത മകനായി മഹ്‌റൂഫ് ജനിക്കു ന്നത്.
ജന്മദിനം : 02/12/1971
ഏതൊരു മലയാളി യെയും പോലെ അതി ജീവന ത്തി നായി പ്രവാസ ജീവിത ത്തിലേക്ക് മഹ്‌റൂഫ് 18 വർഷം മുൻപേ യു. എ. ഇ. യി ലേക്ക് എത്തി.
പ്രവാസ ജീവിതവു മായി മുന്നോട്ടു പോകു മ്പോഴും രാജ്യ ത്തിന്റെ ജന്മ ദിന ത്തിലാണ് താൻ പിറന്നത് എന്ന കാര്യം ശ്രദ്ധ യിൽ പെട്ടിരുന്നില്ല. തന്റെ ജന്മദിന ആഘോ ഷത്തിന് വലിയ പ്രാധാന്യം നൽകാതി രുന്ന മഹ്‌റൂഫിന്, ചരിത്ര പ്രാധാ ന്യ മുള്ള ഈ ദിവസ ത്തിന്റെ പ്രത്യേകത ശ്രദ്ധ യിൽ പ്പെടു ത്തി യത് അബുദാബി പൊലീസി ലെ ഉദ്യോഗ സ്ഥർ ആയിരുന്നു.
അബു ദാബി പോലീൽ ജോലി കരസ്ഥമാക്കിയ മഹ്‌റൂഫ് വിസ നടപടി കൾക്ക് വേണ്ടി പാസ്സ് പോർട്ടും മറ്റു അനു ബന്ധ രേഖ കളും ഓഫീസിൽ ഏൽ പ്പിച്ച പ്പോൾ ഇദ്ദേഹ ത്തിന്റെ ജനന തീയ്യതിയി ലെ സവിശേഷത തിരിച്ച റിഞ്ഞ് ദിവസ ത്തിന്റെ യും വർഷ ത്തി ന്റെയും പ്രത്യേ കത വിവരിച്ചു കൊടുക്കു കയും മഹ്‌റൂഫ് ദാരിമി യെ അബു ദാബി പോലീസി ന്റെ ദേശിയ ദിന ആഘോഷ പരി പാടി യിൽ ആദരിക്കു കയും ചെയ്തു.
ഈ അപൂർവ്വ ദിന ത്തിന്റെ മഹത്വം ഇതേ രാജ്യത്ത് വെച്ചു മനസ്സി ലാക്കു വാനും ആഘോഷ പരിപാടി കളിൽ ഭാഗ മാവാനും കഴിയുന്നത് വലിയ ഭാഗ്യ മായി കരുതുന്നു. തന്റെ ജൻമ ദിനം രാജ്യ ത്തിന്റെ പിറവി ദിന മായ തിന്റെ പേരിൽ മാത്രം സമാ നകളി ല്ലാത്ത ആദരവും പരി ഗണന യുമാണ് സ്വദേശി ഉദ്യോഗ സ്ഥ രിൽ നിന്ന് ലഭിക്കുന്നത് എന്നും ഇത് ഏറെ സന്തോഷം നല്‍ കുന്നു എന്നും പോറ്റ മ്മ നാടി ന്റെ പിറവി ആഘോഷ ങ്ങളെ അന്നേ വരെ ഒരു കാഴ്ച ക്കാര നായി നോക്കി നിന്നിരുന്ന മഹ് റൂഫ് ദാരിമി പറയുന്നു.
അബുദാബി യിലെ മത – സാമൂഹിക – സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യ മായ മഹ്‌റൂഫ് ദാരിമി, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ അംഗ വും സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്. കെ. എസ്.എസ്. എഫ്.) പ്രവർ ത്തകനും കെ. എം. സി. സി. അംഗ വും കൂടി യാണ്.
കണ്ണ പുരം മഹൽ കൂട്ടായ്മ യായ ‘പെരുമ’ യുടെ സ്ഥാപക പ്രസിഡണ്ടും കണ്ണൂര്‍ ജില്ലാ സുന്നീ മഹല്‍ ജമാ അത്ത് കമ്മിറ്റി (SMJ) യുടെ വൈസ് പ്രസിഡണ്ടും സജീവ പ്രവര്‍ ത്തകനു മാണ്
കണ്ണൂർ പരിയാരം പൊയിൽ ദാരിമി ഹൗസിൽ റൈഹാ നത്ത്. ടി. കെ. യാണ് ഭാര്യ. മിദ്‌ലാജ്, ഫാത്തിമ, ആയിഷ. ആമിന എന്നിവർ മക്കളാണ്.