അനധികൃത ടാക്‌സി : കര്‍ശ്ശന നടപടി കളു മായി പോലീസ്

September 18th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : അനധികൃത ടാക്സി കള്‍ക്ക് 3000 ദിർഹം പിഴ യും 24 ബ്ലാക്ക് പോയിന്റു കളും ശിക്ഷ ലഭിക്കും എന്നും 30 ദിവസ ത്തേക്ക് വാഹനം കണ്ടു കെട്ടു കയും ചെയ്യും എന്നും അബു ദാബി പോലീസ്. ഈ വര്‍ഷം ആദ്യ മൂന്നു മാസ ങ്ങളിൽ നടത്തിയ പരി ശോധന യിൽ നിയമം ലംഘിച്ച 650 വാഹ ന ങ്ങൾ പിടി കൂടി. ഇതേ തുടര്‍ന്നാണ് കര്‍ശ്ശന നട പടി കളു മായി പോലീസ് രംഗ ത്ത് എത്തി യത്.

പൊതു ജന ങ്ങളുടെ സുരക്ഷിതമായ യാത്രക്ക് വിഘാത മാണ് അനധികൃത ടാക്സി കള്‍ എന്ന് ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേ ഡിയർ ഇബ്രാഹിം സുൽ ത്താൻ അൽ സാബി ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on അനധികൃത ടാക്‌സി : കര്‍ശ്ശന നടപടി കളു മായി പോലീസ്

പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ

September 18th, 2018

throwing-waste-on-the-road-an-offence-in-uae-federal-traffic-law-ePathram
അബുദാബി : പൊതു നിരത്തി ലേക്ക് മാലിന്യം എറി ഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തും. വാഹന ത്തില്‍ ഇരുന്ന് ഭക്ഷണ അവ ശിഷ്ട ങ്ങള്‍, സിഗരറ്റ് കുറ്റി, ടിഷ്യൂ പേപ്പര്‍, കുപ്പി, ചായ ക്കപ്പു കള്‍ ടിൻ, തുടങ്ങീ മാലിന്യ ങ്ങള്‍ പുറത്തേക്ക് എറിയുന്ന വർക്ക് ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച്1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ചുമത്തും.

മുന്‍പ് ഈ നിയമ ലംഘന ത്തിന്ന് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ആയിരുന്നു ശിക്ഷ.

ഓടി ക്കൊണ്ടി രിക്കുന്ന വാഹന ങ്ങ ളിൽ നിന്നും റോഡി ലേക്ക് മാലിന്യ ങ്ങള്‍ വലിച്ചെറി യുന്ന പ്രവണത കൂടി വരുന്ന തിനാല്‍ ആണ് ശിക്ഷ ഇരട്ടി ആക്കിയത് എന്നും അധി കൃതർ അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ

തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു

August 30th, 2018

അബുദാബി : നഗരത്തിലെ താമസ ക്കെട്ടിട ത്തില്‍ ഉണ്ടായ തീപ്പിടുത്ത ത്തില്‍ പത്തു വയസ്സുകാരി യായ ഏഷ്യന്‍ പെണ്‍കുട്ടി മരണ പ്പെട്ടു. അല്‍ സാഹിയ എരിയ – ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ ഫ്ലാറ്റി ലുണ്ടായ അപ കട ത്തില്‍ രണ്ടു പേര്‍ക്കു പരിക്കു പറ്റി യതായും അബു ദാബി പോലീസ് അറി യിച്ചു.

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ രുടേയും അബു ദാബി പോലീ സിന്റെ യും സമയോചിത മായ ഇട പെടല്‍ മൂലം കൂടുതല്‍ ആളപായം ഉണ്ടാ യില്ല. തീപ്പിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തി വരിക യാണ്.

 

Twitter
Instagram
Face Book Page

- pma

വായിക്കുക: , , ,

Comments Off on തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു

വ്യാജ റിക്രൂട്ട് മെന്റ് : മുന്നറി യിപ്പു മായി പോലീസ്

August 27th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : വ്യാജ റിക്രൂട്ട് മെന്റ് സ്ഥാപന ങ്ങളെ ക്കുറിച്ച് തൊഴിൽ അന്വേഷ കർക്ക് മുന്നറി യിപ്പു മായി അബുദാബി പോലീസ്. ഉദ്യോ ഗാർത്ഥി കളിൽ നിന്നും വൻ തുക ഈടാ ക്കുന്ന ഓൺ ലൈൻ കമ്പനി കൾ പ്രവർ ത്തിക്കുന്നു എന്ന് ശ്രദ്ധ യിൽ പ്പെട്ടതിനെ തുടർന്നാണ് മുന്നറി യിപ്പ്.

ഉയർന്ന ശമ്പളവും ആകർഷക മായ മറ്റു ആനുകൂല്യ ങ്ങളും ഉള്ള ജോലി തര പ്പെടുത്തും എന്ന വാഗ്ദാനം നൽകി വിസാ സംബ ന്ധമായ കാര്യ ങ്ങൾക്ക് വൻ തുക അവർ നൽകുന്ന അക്കൗണ്ടി ലേക്കു ട്രാൻസ്ഫർ ചെയ്യു വാനും ആവശ്യ പ്പെടും. ഇത്തരം വ്യാജ കമ്പനി കളെ കരുതി യിരി ക്കണം എന്ന് സമൂഹ മാധ്യമ ങ്ങളിലൂടെ പോലീസ് മുന്നറിയിപ്പു നല്‍കി.

ജോലി അന്വേഷിച്ച് രാജ്യത്ത് എത്തുന്ന വരും നിലവി ലുള്ള ജോലി മാറു വാൻ ആഗ്ര ഹിക്കുന്ന വരും ജോലി ക്ക് അപേ ക്ഷി ക്കു ന്നതിനു മുൻപായി സ്ഥാപന ത്തി ന്റെ സ്ഥിതി ഉറപ്പു വരു ത്തണം എന്ന് അബുദാബി പോലീസ് സുരക്ഷാ വിഭാഗം ഡയറ ക്ടർ ബ്രിഗേഡിയർ സഈദ് മുഹമ്മദ് അൽ കഅബി അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on വ്യാജ റിക്രൂട്ട് മെന്റ് : മുന്നറി യിപ്പു മായി പോലീസ്

യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

July 30th, 2018

traffic-police-installed-infra-red-camera-ePathram

അബുദാബി : യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിറുത്തി മിനി ബസ്സു കള്‍ക്ക് പുതിയ മാനദണ്ഡ ങ്ങളുമായി അബു ദാബി പോലീസ് രംഗത്ത്.

പതിനഞ്ചു സീറ്റു കളുള്ള മിനി ബസ്സു കളി ലെ യാത്രക്കാ രുടെ സുരക്ഷിതത്വ ത്തിനായി സീറ്റ് ബെൽറ്റും എയർ ബാഗും തല ചാരി വെക്കു വാനുള്ള സംവി ധാനവും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാ നവും ഒരുക്കണം.

ഇതില്ലാത്ത മിനി ബസ്സു കൾക്കു യാത്ര ക്കാരെ കൊണ്ടു പോകാൻ അനുമതി നൽകില്ല എന്നും ഈ സംവി ധാന ങ്ങള്‍ ഒരു ക്കാത്ത മിനി ബസ്സു കളുടെ റജിസ്ട്രേഷന്‍ പുതു ക്കുവാനും സാധിക്കില്ല എന്നും പോലീസ് അറി യിച്ചു.

മിനി ബസ്സു കളുടെ പരമാവധി വേഗത മണി ക്കൂറില്‍ 100 കിലോ മീറ്റര്‍ ആക്കി നിജ പ്പെടുത്തു ന്നതിനു വേഗ പ്പൂട്ടു സ്ഥാപി ക്കും. പൊതു ഗതാ ഗത സേവന ത്തിന്റെയും യാത്ര ക്കാരു ടെയും സുരക്ഷയെ കണക്കില്‍ എടു ത്താണ് പുതിയ പരിഷ്കാര ങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്നും പൊലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

Page 16 of 22« First...10...1415161718...Last »

« Previous Page« Previous « പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ
Next »Next Page » വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha