മാസ്കുകള്‍ പൊതു നിരത്തില്‍ : കര്‍ശ്ശന നടപടി യുമായി പോലീസ്

October 25th, 2020

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : ഉപയോഗിച്ച ഫേയ്സ് മാസ്കു കള്‍ നിരത്തു കളില്‍ വലിച്ചെ റിയുന്ന പ്രവണത ആളു കളില്‍ അധികരിച്ചു വരികയാണ് എന്നും അതു കൊണ്ട് തന്നെ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശ്ശന മാക്കുന്നു എന്നും അബു ദാബി പോലീസ്.

നിയമ ലംഘകര്‍ക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. ഉപ യോഗ ശേഷം പ്ലാസ്റ്റിക് കവറില്‍ ഇട്ടു കെട്ടിയ ശേഷം മാത്രമേ ഇവ മാലിന്യ വീപ്പ കളിൽ കളയാന്‍ പാടുള്ളൂ. ഉപയോഗിച്ച ഫേയ്സ് മാസ്‌കും ഗ്ലൗസ്സു കളും വാഹന ങ്ങളിൽ നിന്നും പൊതു സ്ഥലങ്ങളില്‍ വലിച്ച് എറിയു ന്നത് പരിഷ്കൃത സമൂഹ ത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണ്.

ഇത്തരം നടപടികൾ ഗുരുതരമായ ആരോഗ്യ – പാരിസ്ഥി തിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തര ക്കാര്‍ക്ക് എതിരെ നിലവില്‍ നിയമം ഉണ്ട് എങ്കിലും നിയമം കൂടുതല്‍ കര്‍ശ്ശനം ആക്കിയിരിക്കുക യാണ് എന്നു അബുദാബി പോലീസ് സോഷ്യല്‍ മീഡിയ കളിലൂടെ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on മാസ്കുകള്‍ പൊതു നിരത്തില്‍ : കര്‍ശ്ശന നടപടി യുമായി പോലീസ്

അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും

September 28th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : സ്വകാര്യ വാഹന ങ്ങളിലെ അനധികൃത ടാക്സി സർവ്വീസിന് എതിരെ ബോധ വല്‍ക്കരണം ശക്തമാക്കി അബുദാബി പോലീസ്. സ്വകാര്യ വാഹന ങ്ങളില്‍ സമാന്തര ടാക്സി സര്‍വ്വീസ് നടത്തുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

അനധികൃത ടാക്സി യിലെ യാത്ര സുരക്ഷിതമല്ല. യാത്രാ വേളയില്‍ അപകടം സംഭവിച്ചാല്‍ ഡ്രൈവര്‍ രക്ഷപ്പെടും. ഇയാൾക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കു വാന്‍ കഴിയില്ല. ഇത്തരം അനധികൃത യാത്ര കളിലെ അപകട ങ്ങള്‍ക്ക് ഇൻഷ്വറൻസ് പരി രക്ഷയോ നഷ്ട പരിഹാരമോ ലഭിക്കില്ല. ചെറിയ ലാഭം നോക്കി സുരക്ഷ മറന്നു പോകരുത്.

മലയാളം ഉൾപ്പെടെ വിവിധ ഭാഷ കളില്‍ ബോധ വല്‍ക്കരണ പോസ്റ്ററുകളും വീഡിയോ കളും സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനധികൃത ടാക്സി നിയമ വിരുദ്ധ മാണ്. പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് 3,000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയിന്റു മാണ് ശിക്ഷ. കൂടാതെ ഒരു മാസ ത്തേക്കു വാഹനം കണ്ടു കെട്ടുകയും ചെയ്യും.

*  AD Police : FaceBook  – Twitter 

- pma

വായിക്കുക: , , , , ,

Comments Off on അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും

മൂടല്‍ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം

September 21st, 2020

fog-in-abudhabi-epathram
അബുദാബി : മൂടൽ മഞ്ഞ് കാരണം ദൂരകാഴ്ച കുറയുന്ന തിനാൽ വാഹനം ഓടിക്കുന്നവര്‍ വേഗത കുറക്കുകയും കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. നിരത്തു കളിലെ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡു കളിൽ ദൃശ്യമാകുന്ന പുതുക്കിയ വേഗ പരിധി പാലിക്കുവാന്‍ ഡൈവര്‍മാര്‍ ശ്രദ്ധിക്കണം.

മാത്രമല്ല അധികൃതര്‍ നിര്‍ദ്ദേശിച്ച തരത്തില്‍ വാഹന ങ്ങള്‍ ആവശ്യ മായ അകലം പാലിക്കുന്ന തിലൂടെ അപകട ങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കും.

 

- pma

വായിക്കുക: , , , , , ,

Comments Off on മൂടല്‍ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം

വാഹനാപകടം : മൂന്നു മാസത്തിനകം തിരിച്ച് എടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും

September 21st, 2020

traffic-violation-abudhabi-police-law-ePathram
അബുദാബി : അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രീതി യില്‍ കൃത്യമായ അകലം പാലിക്കാതെ വാഹനം ഓടിച്ച് അപകടത്തില്‍ പെടുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും 4 ട്രാഫിക് പോയിന്റുകളും ശിക്ഷയായി നല്‍കും.

കണ്ടു കെട്ടിയ വാഹനത്തിന്റെ റിലീസ് ഫീസ് (5,000 ദിര്‍ഹം) അടക്കുന്നതു വരെ ഉടമക്കു വാഹനം വിട്ടു നല്‍കില്ല. മൂന്നു മാസക്കാലം വരെ വാഹനം തിരിച്ച് എടുക്കാത്ത പക്ഷം ഇവ ലേലം ചെയ്യും  എന്നും അബുദാബി പോലീസ് അറിയിച്ചു.

പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി വണ്ടി ഓടിച്ചാല്‍ 400 ദിര്‍ഹം ഫൈന്‍ അടക്കണം. കണ്ടു കെട്ടുന്ന വാഹനം പുറത്തി റക്കു വാന്‍  5,000 ദിര്‍ഹം പിഴ നല്‍കണം. ഈ റിലീസ് ഫീസ് അടക്കുന്നതു വരെ ഉടമക്കു വാഹനം വിട്ടു നല്‍കില്ല.

മൂന്നു മാസക്കാലം വരെ വാഹനം തിരിച്ച് എടുക്കാത്ത പക്ഷം ഇവ ലേലത്തില്‍ വില്‍ക്കും എന്നും അബുദാബി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വാഹനാപകടം : മൂന്നു മാസത്തിനകം തിരിച്ച് എടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും

ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ

September 16th, 2020

red-signal-new-law-abu-dhabi-police-traffic-department-ePathram
അബുദാബി : തലസ്ഥാന എമിറേറ്റില്‍ റോഡ് ഗതാ ഗത നിയമ ലംഘന ത്തിന് പിഴ ശിക്ഷ കള്‍ കടുപ്പിച്ചു കൊണ്ട് അബുദാബി പോലീസ്. ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയൻറുകളും ശിക്ഷ ലഭിക്കും. വാഹനം 30 ദിവസം പോലീസ് കസ്റ്റഡി യിൽ വെക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് 6 മാസ ത്തേക്ക് സസ്‌പെൻഡ് ചെയ്യും.

തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങള്‍ വഴി യാണ് കര്‍ശന നിയമങ്ങള്‍ അബുദാബി പോലീസ് അറിയിക്കുന്നത്.

നിയ ലംഘന ത്തി ന്റെ പേര്, പിഴ, വാഹനം കണ്ടു കെട്ടലി ന്റെ കാലാവധി, കണ്ടു കെട്ടിയ വാഹനം അൺ‌ ലോക്ക് ചെയ്യുന്നതിന് അടക്കേ ണ്ടതായ തുക എന്നീ വിവര ങ്ങൾ മലയാളം അടക്കം നാലു ഭാഷ കളി ലായാണ് പ്രസിദ്ധീ കരിച്ചി രിക്കുന്നത്.

AD Police : Twitter & Face Book

- pma

വായിക്കുക: , , , , , ,

Comments Off on ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ

Page 10 of 22« First...89101112...20...Last »

« Previous Page« Previous « ഒ. ടി. പി. സംവിധാനം : 24 മണിക്കൂറും പണം പിൻവലിക്കാം
Next »Next Page » നൂതന സാങ്കേതിക വിദ്യാ പഠന ത്തിന്ന് നോർക്ക സ്‌കോളർ ഷിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha