അബുദാബി : യു. എ. ഇ. ഗതാഗത നിയമങ്ങളിലെ കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി പോലീസ്. വാഹന ങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെൽറ്റ് നിര്‍ബ്ബന്ധം എന്നുള്ള മുന്നറിയിപ്പ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും പ്രസിദ്ധീകരിച്ചു. അതി നൂതന റഡാർ സംവിധാനം വഴി യാണ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുക.
സ്വന്തം വാഹനം, ടാക്സി എന്നിവയിലും സീറ്റ് ബെൽറ്റ് നിർബ്ബന്ധം തന്നെയാണ്. നിയമ ലംഘ കര്‍ക്ക് 400 ദിർഹം പിഴ ചുമത്തുന്നു. നിശ്ചിത സമയ പരിധിക്കുള്ളില്‍ എങ്കില്‍ 260 ദിർഹം പിഴ അടച്ചാല്‍ മതി.
സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഡ്രൈവിംഗിന് ഇട യിലെ സെല്‍ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നല്‍ മറി കടക്കുക തുടങ്ങിയവ റഡാര്‍ ക്യാമറ കളിൽ പതിയും. ഇവ നിർമ്മിത ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തി ക്കുന്നവയാണ്.
2021 ജനുവരി മുതൽ നഗരത്തിലെ പ്രധാന വീഥി കളില്‍ ഇവ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.