അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കും

April 11th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : റോഡ് സൈഡില്‍ അശ്രദ്ധമായി വാഹനം പാർക്കു ചെയ്താൽ 500 ദിര്‍ഹം പിഴ ഇടും എന്ന് അബുദാബി പോലീസ്. പ്രധാന റോഡിന് വശങ്ങളിൽ ശ്രദ്ധയില്ലാതെ യാത്രാ വാഹനങ്ങളും ചരക്കു വാഹന ങ്ങളും പ്രാർത്ഥന ക്കായി നിർത്തി ഇടുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. തൊഴിലാളി കളുമായി പോകുന്ന വണ്ടികള്‍, ട്രക്കുകൾ, ബസ്സുകൾ തുടങ്ങിയ ഹെവി വാഹനങ്ങള്‍ ഒരിക്കലും റോഡിന് വശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കാത്ത ഇടങ്ങ ളിലും നിർത്തരുത്.

ഫെഡറൽ ട്രാഫിക് നിയമ പ്രകാരം 500 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യം ആണെന്നും അബു ദാബി പോലീസ് മുന്നറിയിപ്പ് നൽകി. മാത്രമല്ല റോഡില്‍ തിരക്ക് അധികരി ക്കുന്ന സമയ ങ്ങളിൽ ഇത്തരം പ്രവർ ത്തികൾ മറ്റുള്ള വാഹന ങ്ങള്‍ക്കും യാത്ര ക്കാര്‍ക്കും ബുദ്ധി മുട്ട് ഉണ്ടാക്കും. ഇത് ഗതാഗത ക്കുരുക്കിനും അപകട ങ്ങൾക്കും കാരണമായി തീരും എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , , , ,

Comments Off on അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കും

ചുവപ്പ് സിഗ്നൽ മറി കടക്കുന്നത് ഗുരുതരമായ കുറ്റം : വന്‍ തുക പിഴ ഈടാക്കും എന്ന് പോലീസ്

February 2nd, 2021

red-signal-new-law-abu-dhabi-police-traffic-department-ePathram
അബുദാബി : റെഡ് സിഗ്നല്‍ മറികടക്കുന്നത് ഗുരുതര നിയമ ലംഘനം ആണെന്നും ഇത് അപ കട ങ്ങൾക്ക് കാരണമായാൽ വാഹനം 30 ദിവസത്തേക്ക് കണ്ടു കെട്ടും. 50000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും എന്നും പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

ചുവപ്പ് സിഗ്നൽ മറി കടക്കുന്നവർക്ക് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റു കളും ശിക്ഷ നല്‍കും. മാത്രമല്ല ആറു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യും. മൂന്നു മാസത്തിന് ഉള്ളില്‍ വാഹനം തിരിച്ച് എടുത്തില്ല എങ്കിൽ ലേലം ചെയ്യും.

പോലീസ് അത്യാഹിത വിഭാഗത്തിലെ വാഹനങ്ങള്‍, ആംബുലന്‍സ്, ഔദ്യോഗിക അകമ്പടി വാഹനങ്ങള്‍ എന്നിവക്കു കടന്നു പോകുവാന്‍ വഴി നല്‍കാതെ വാഹനം ഓടിച്ചാല്‍ 3000 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റുകളും ശിക്ഷ യായി നല്‍കും.

മാത്രമല്ല ആ വാഹനം കണ്ടു കെട്ടുകയും ചെയ്യും എന്നും അബുദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on ചുവപ്പ് സിഗ്നൽ മറി കടക്കുന്നത് ഗുരുതരമായ കുറ്റം : വന്‍ തുക പിഴ ഈടാക്കും എന്ന് പോലീസ്

പുതു വര്‍ഷ ത്തില്‍ അബുദാബി പോലീസിന് പുതിയ യൂണിഫോം

December 31st, 2020

new-uniform-2021-abudhabi-police-ePathram
അബുദാബി : ജനുവരി ഒന്നു മുതൽ അബുദാബി പോലീസിന് പുതിയ യൂണി ഫോം എന്ന് അധികൃതര്‍. നേവി ബ്ലൂ, ചാര നിറം കലർന്ന നീല, കറുപ്പ് എന്നീ മൂന്നു നിറങ്ങളില്‍ വ്യത്യസ്ത തരത്തി ലുള്ള മൂന്നു യൂണി ഫോമു കളില്‍ ആയിരിക്കും പോലീസ് സേന.

പോലീസ് സേന യുടെ അറുപതാം വാര്‍ഷിക ത്തി ന്റെ ഭാഗമായി 2017 നവംബര്‍ 21 മുതല്‍ യൂണി ഫോമില്‍ മാറ്റം വരുത്തിയിരുന്നു . പിന്നീട് വിവിധ പദവി കൾക്ക് അനുസരിച്ച് ഇളം തവിട്ട്, കടും ചാര നിറം, കടും നീല നിറം എന്നിവ യായിരുന്നു പോലീസ് യൂണി ഫോമിന് നൽകിയിരുന്നത്.

പോലീസ് സംവിധാനങ്ങളുടെ നവീകരണ പ്രവർത്തന ങ്ങളുടെ ഭാഗമായിട്ടാണ് മാറ്റം എന്നും ഫിനാൻസ് സർവ്വീസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on പുതു വര്‍ഷ ത്തില്‍ അബുദാബി പോലീസിന് പുതിയ യൂണിഫോം

കാല്‍നട യാത്രക്കാരെ അവഗണിച്ചാല്‍ 500 ദിര്‍ഹം പിഴ

December 14th, 2020

traffic-awareness-pedestrian-zebra-crossing-ePathram
അബുദാബി : സീബ്രാ ലൈനില്‍ കാൽനട യാത്രക്കാർക്ക് കടന്നു പോകുവാന്‍ വേണ്ടി വാഹനം നിറുത്തിയില്ല എങ്കില്‍ 500 ദിര്‍ഹം പിഴയും ഡൈവിംഗ് ലൈസന്‍സില്‍ 6 ട്രാഫിക് പോയിന്റുകളും ശിക്ഷയായി നല്‍കും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കി.

സീബ്രാ ക്രോസിംഗുകളിൽ കാൽ നടക്കാര്‍ക്ക് മുഖ്യപരി ഗണന നൽകണം. റോഡ് കുറുകെ കടക്കുവാനുള്ള ഭാഗ ങ്ങളിലും സ്കൂളു കൾക്ക് സമീപങ്ങ ളിലും നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നവീന റഡാറുകള്‍ സ്ഥാപിച്ചു കൊണ്ടാണ് നിയമ ലംഘകരെ പിടികൂടുക.

കാല്‍നട യാത്രക്കാര്‍ക്ക് സിഗ്നലുകളില്‍ റോഡ് മുറിച്ചു കടക്കുവാന്‍ അനുവദിച്ചിട്ടുള്ള സീബ്രാ ലൈനുകളില്‍ ക്കൂടി മാത്രമേ നടന്നു പോകുവാനും പാടുള്ളൂ.

മാത്രമല്ല മറ്റു സ്ഥലങ്ങളില്‍ ടണലുകള്‍, മേൽ പ്പാലങ്ങള്‍ എന്നിവയും കാല്‍നട യാത്രികര്‍ ഉപയോഗിക്കണം എന്നും അബുദാബി പോലീസ് ഓര്‍മ്മിപ്പിക്കുന്നു. മലയാളം അടക്കം വിവിധ ഭാഷ കളില്‍ ബോധ വല്‍ ക്കരണ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തിറക്കി.

റോഡ് മറി കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ

- pma

വായിക്കുക: , ,

Comments Off on കാല്‍നട യാത്രക്കാരെ അവഗണിച്ചാല്‍ 500 ദിര്‍ഹം പിഴ

ഡ്രൈവിംഗിലെ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്രയും കണ്ടെത്തുവാന്‍ റഡാര്‍

December 9th, 2020

cell-phone-talk-on-driving-ePathram
അബുദാബി : ഡ്രൈവിംഗിനിടയിലെ സെല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതെ യുള്ള യാത്ര യും അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടെത്താൻ അബുദാബി യിൽ പുതിയ സാങ്കേതിക സംവിധാനം ഒരുക്കുന്നു.

ഡ്രൈവിംഗ് ചെയ്യുമ്പോഴുള്ള സെല്‍ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെ യുള്ള യാത്ര എന്നിവ വെഹി ക്കുലർ അറ്റൻഷൻ ആൻഡ് സേഫ്റ്റി ട്രാക്കർ എന്ന നൂതന റഡാർ സംവി ധാനത്തി ലൂടെ കണ്ടെത്തി പിഴ ശിക്ഷ നല്‍കും.

തലസ്ഥാനത്തെ റോഡു കളിൽ 2021 ജനുവരി ഒന്നു മുതൽ ഈ റഡാര്‍ പ്രവര്‍ത്തന സജ്ജം ആവും എന്നും അബു ദാബി പോലീസ് അറിയിച്ചു.

നിർമ്മിത ബുദ്ധി ഉപയോ ഗിച്ചുള്ള ക്യാമറ കളിൽ ഉയർന്ന റസലൂഷനിൽ ഉള്ള ചിത്ര ങ്ങൾ പകർത്തിയാണ് നിയമ ലംഘനങ്ങൾ കണ്ടെ ത്തുന്നത്. തുടര്‍ന്ന് വാഹന ഉടമകൾക്ക് എസ്. എം. എസ്. ചെയ്യുന്നതി നുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

അബുദാബി ഡിജിറ്റൽ അഥോറിട്ടി യുടെ സഹകരണ ത്തോടെ യാണ് അതി നൂതന സാങ്കേതിക തികവോടെ പുതിയ റഡാർ സ്ഥാപിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ഡ്രൈവിംഗിലെ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്രയും കണ്ടെത്തുവാന്‍ റഡാര്‍

Page 9 of 22« First...7891011...20...Last »

« Previous Page« Previous « രണ്ടാം ക്ലാസ്സ് വരെ ഹോം വര്‍ക്ക് പാടില്ല – സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറക്കണം
Next »Next Page » തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha