രാഷ്​ട്ര പിതാവിന്​ ആദരം അര്‍പ്പിച്ച് ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ തുറന്നു

February 27th, 2018

zayed-year-2018-sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മ വാര്‍ ഷികം പ്രമാ ണിച്ച് യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് വര്‍ഷാ ചരണ ത്തി ന്റെ ഭാഗ മായി അബുദാബി കോര്‍ണീഷില്‍ ഒരു ക്കിയ ‘ദി ഫൗണ്ടേ ഴ്‌സ് മെമ്മോറിയൽ’ എന്ന സ്ഥിരം സ്മാരകം വര്‍ണ്ണാഭമായ പരിപാടി കളോടെ ഉല്‍ഘാടനം ചെയ്തു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാശിദ് അൽ മക്തൂം, അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റു കളുടെ ഭര ണാധി കാരി കൾ, രാജ കുടുംബാംഗ ങ്ങള്‍. പൗര പ്രമുഖര്‍ അടക്കം നിര വധി പേര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കല, കഥകൾ, ഉദ്ധരണി കൾ, വീഡിയോ ദൃശ്യ ങ്ങൾ തുട ങ്ങി യവ യിലൂടെ ശൈഖ് സായിദിനെ അറി യാൻ സാധിക്കും വിധ മാണ് ‘ദി ഫൗണ്ടേ ഴ്‌സ് മെമ്മോറിയൽ’ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ സ്മാരകം സന്ദർശകർക്കായി തുറന്നു കൊടുക്കും.

- pma

വായിക്കുക: , , ,

Comments Off on രാഷ്​ട്ര പിതാവിന്​ ആദരം അര്‍പ്പിച്ച് ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ തുറന്നു

മലയാളം മിഷൻ അബുദാബി ചാപ്റ്റർ രൂപീകരിച്ചു

February 13th, 2018

logo-malayalam-mission-of-kerala-government-ePathram

അബുദാബി : കേരള സർക്കാരിന്റെ നേതൃത്വ ത്തിൽ നടപ്പി ലാക്കിയ മലയാളം മിഷൻ അബുദാബി ചാപ്റ്റർ രുപീകരണ യോഗം കേരള സോഷ്യൽ സെന്ററിൽ നടന്നു.

കെ. എസ്. സി. പ്രസിഡണ്ട് പി. പത്മനാഭൻ (കൺവീനർ) അബു ദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ പുന്നൂസ് ചാക്കോ, കെ. എസ്‌. സി. വനിതാ വിഭാഗം കൺവീനർ സിന്ധു ഗോവിന്ദൻ നമ്പൂതിരി (ജോയിന്റ് കൺവീനർമാർ) എന്നിവരുടെ നേതൃത്വ ത്തിൽ വിവിധ സംഘ ടനാ പ്രതിനിധി കളെ ഉൾപ്പെടുത്തി 15 അംഗ കമ്മിറ്റി യാണു രൂപീകരിച്ചത്.

മലയാളി ഉള്ളിട ത്തെല്ലാം മലയാളം എന്ന ആശയം വ്യാപി പ്പിക്കു ന്നതി ന്റെ ഭാഗ മായി പ്രവർത്തി ക്കുന്ന തിന്നായി കേരള ത്തിന്റെ പുറത്തും മലയാളി കൾക്ക് ഏറെ ഗുണ പ്രദമാകാവുന്ന തരത്തിൽ തയ്യാ റാക്കി യിട്ടുള്ള കരിക്കുലവും അതിന്റെ പ്രവർത്തന രീതിയും വിശദീകരിച്ചു കൊണ്ട് മല യാളം മിഷൻ യു. എ. ഇ. ചീഫ് കോഡിനേറ്ററും ലോക കേരള സഭാംഗ വുമായ കെ. എൽ. ഗോപി മുഖ്യ പ്രഭാ ഷണം നടത്തി.

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കൃഷ്ണ കുമാർ, കെ. ബി. മുരളി, ബിജിത് കുമാർ, അജീബ് പരവൂർ തുടങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മലയാളം മിഷൻ അബുദാബി ചാപ്റ്റർ രൂപീകരിച്ചു

ഇന്ത്യ യും യു.​ എ.​ ഇ. യും തമ്മിൽ സുപ്രധാന കരാറു കൾ ഒപ്പു വെച്ചു

February 12th, 2018

narendra-modi-with-sheikh-muhammed-bin-zayed-ePathram.
അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിനിടെ അബുദാബി കിരീട അവ കാശി യും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ നു മായി നടത്തിയ കൂടി ക്കാ ഴ്ച യിൽ ഇന്ത്യയും യു. എ. ഇ.യും തമ്മിൽ മാനവ വിഭവ ശേഷി, ഉൗർജ്ജം, റെയിൽവേ, ധന കാര്യ സേവനം എന്നീ മേഖല കളിലെ മെച്ചപ്പെട്ട സഹ കരണ ത്തിനായുള്ള കരാറു കളില്‍ ഒപ്പു വെച്ചു.

തൊഴിൽ തട്ടിപ്പു കളിൽ നിന്നും ചൂഷണ ങ്ങളി ൽ നിന്നും യു. എ. ഇ.യിലെ ഇന്ത്യൻ തൊഴി ലാളി കളെ രക്ഷി ക്കു വാന്‍ കഴിയുന്നതാണ് മാനവ വിഭവ ശേഷി മേഖല യിലെ കരാർ. ഇത് പ്രാബല്യത്തില്‍ ആകുന്നതോടെ യു. എ. ഇ. യിലെ ഇന്ത്യൻ തൊഴി ലാളി കളുടെ കരാർ നിയമനം കൂടു തൽ വ്യവസ്ഥാപിതമാകും.

-Image Credit : W A M 

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ യും യു.​ എ.​ ഇ. യും തമ്മിൽ സുപ്രധാന കരാറു കൾ ഒപ്പു വെച്ചു

മഫ്റഖ്- ഗുവൈഫാത് റോഡില്‍ വേഗ പരിധി 160 കിലോ മീറ്റർ

January 31st, 2018

abu-dhabi-police-adjusts-speed-limit-on-mafraq-al-ghuwaifat-ePathram
അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഹൈവേയിലെ മഫ്റഖ് പാലം മുതൽ – അൽ ഗുവൈഫാത് വരേക്കും വേഗ പരിധി മണിക്കൂറില്‍ 160 കിലോ മീറ്റർ ആയി 2018 ജനുവരി 24 മുതല്‍ നിജപ്പെടു ത്തിയതായി അബു ദാബി പോലീസ് അറിയിച്ചു.

ഹൈവേയിൽ മണിക്കൂറിൽ 161 കിലോ മീറ്റർ എന്ന നില യിലാണ് റഡാറു കള്‍ സ്ഥാപി ച്ചിരി ക്കു ന്നത്. അതി നാൽ 160 കിലോ മീറ്റര്‍ വേഗത ക്കു മുകളിൽ വാഹനം ഓടി ക്കു ന്നവര്‍ പിഴ അട ക്കേണ്ടി വരും എന്ന് അബു ദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേ ഡിയർ അലി ഖല്‍ ഫാന്‍ അൽ ദാഹിരി പറഞ്ഞു.

അബുദാബി – സൗദി പാതയായ ഈ ഹൈവേ യിലെ വാഹന ങ്ങളുടെ വര്‍ദ്ധനവു കാരണം ഓരോ വശ ങ്ങളി ലേക്കും നാലു ലൈനുകള്‍ ആക്കി ഈയിടെ പുതുക്കി പ്പണി തിരുന്നു. സൗകര്യം വര്‍ദ്ധി പ്പിച്ച പ്പോള്‍ റഡാറു കളും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ ഗതാ ഗത നിയമം പാലിച്ച് വാഹനം ഓടി ക്കണം എന്നും അധികാരികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.

* WAM 

 

- pma

വായിക്കുക: , , ,

Comments Off on മഫ്റഖ്- ഗുവൈഫാത് റോഡില്‍ വേഗ പരിധി 160 കിലോ മീറ്റർ

ശൈഖാ ഹെസ്സ ബിൻത്​ മുഹമ്മദ്​ അല്‍ നഹ്​യാൻ അന്തരിച്ചു

January 28th, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ശൈഖാ ഹെസ്സ ബിന്‍ത് മുഹമ്മദ് ബിൻ ഖലീഫാ അല്‍ നഹ്യാന്‍ അന്തരിച്ചു.

പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഞായറാഴ്ച രാവിലെ യാണ് മരണ വിവരം സ്ഥിരീകരിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്.

മരണ ത്തിൽ അനുശോചിച്ച് ഞായറാഴ്ച മുതൽ മൂന്നു ദിവസ ത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദുഃഖാ ചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ശൈഖാ ഹെസ്സ ബിൻത്​ മുഹമ്മദ്​ അല്‍ നഹ്​യാൻ അന്തരിച്ചു

Page 73 of 109« First...102030...7172737475...8090100...Last »

« Previous Page« Previous « കെ. എസ്. സി. കലോത്സവം – 2018 ഫെബ്രുവരി 1 മുതൽ
Next »Next Page » അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha