അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിനിടെ അബുദാബി കിരീട അവ കാശി യും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ നു മായി നടത്തിയ കൂടി ക്കാ ഴ്ച യിൽ ഇന്ത്യയും യു. എ. ഇ.യും തമ്മിൽ മാനവ വിഭവ ശേഷി, ഉൗർജ്ജം, റെയിൽവേ, ധന കാര്യ സേവനം എന്നീ മേഖല കളിലെ മെച്ചപ്പെട്ട സഹ കരണ ത്തിനായുള്ള കരാറു കളില്‍ ഒപ്പു വെച്ചു.
തൊഴിൽ തട്ടിപ്പു കളിൽ നിന്നും ചൂഷണ ങ്ങളി ൽ നിന്നും യു. എ. ഇ.യിലെ ഇന്ത്യൻ തൊഴി ലാളി കളെ രക്ഷി ക്കു വാന്‍ കഴിയുന്നതാണ് മാനവ വിഭവ ശേഷി മേഖല യിലെ കരാർ. ഇത് പ്രാബല്യത്തില്‍ ആകുന്നതോടെ യു. എ. ഇ. യിലെ ഇന്ത്യൻ തൊഴി ലാളി കളുടെ കരാർ നിയമനം കൂടു തൽ വ്യവസ്ഥാപിതമാകും.
-Image Credit : W A M