മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ ബുക്ക് മികച്ച ചിത്രം ; ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

February 26th, 2019

oscar-epathram

ലോസ് ആഞ്ജലീസ് : വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്ക്ക് എടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്കര്‍. മികച്ച ചിത്രം, മികച്ച സഹനടന്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി.

ബൊഹീമിയന്‍ റാപ്സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടന്‍. 1700 ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി.

മെക്‌സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍.

- അവ്നി

വായിക്കുക: , , , ,

Comments Off on മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ ബുക്ക് മികച്ച ചിത്രം ; ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മാണിക്യാ മണി കാന്തി പുവ്വേ… മാണിക്യ മലര്‍ തെലുഗു ഡബ്ബിംഗ് തരംഗമാവുന്നു

February 2nd, 2019

priya-warrier-omar-lulu-oru-adar-love-ePathram
ഒരു അഡാറ് ലവ് എന്ന ചിത്ര ത്തിലെ പ്രിയ വാര്യ രുടെ കണ്ണിറുക്കലും തുടര്‍ വിവാദവും ലോക മലയാളി കള്‍ക്ക് മറക്കുവാന്‍ കഴിയില്ല. ഇപ്പോള്‍ തെലുങ്കില്‍ മൊഴി മാറ്റം ചെയ്ത് ”ലവേഴ്സ് ഡേയ്സ്” എന്ന പേരിൽ റിലീസിനു ഒരുങ്ങുന്ന സിനിമ യിലെ മാണിക്യാ മണി കാന്തി പുവ്വേ…’ എന്ന ഗാനം സോഷ്യല്‍ മീഡിയ യില്‍ തരംഗം ആവുന്നു.

തെലുങ്ക് ”ലവേഴ്സ് ഡേയ്സ്” ഗാന ത്തിന്റെ ലോഞ്ച് നിർവ്വ ഹിച്ചത് സൂപ്പർ താരം അല്ലു അർജ്ജുനന്‍. വിനീത് ശ്രീനിവാസന്‍ പാടിയ ‘മാണിക്യ മല രായ പൂവി’ തെലു ങ്കില്‍ പാടി യത് അനുദീപ്. വരികള്‍ കുറിച്ചിരിക്കു ന്നത് ചന്ദ്ര ബോസ്.

- pma

വായിക്കുക: , , ,

Comments Off on മാണിക്യാ മണി കാന്തി പുവ്വേ… മാണിക്യ മലര്‍ തെലുഗു ഡബ്ബിംഗ് തരംഗമാവുന്നു

അമ്മ യില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചു

June 27th, 2018

bhavana-epathram

കൊച്ചി : ഭാവന അടക്കം പ്രമുഖരായ നാല് നടി മാര്‍ ‘അമ്മ’ യില്‍ നിന്നും രാജി വച്ചു. രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നി വരാ ണ് ഭാവന യോടൊപ്പം  അമ്മ യില്‍ നിന്നും രാജി വെച്ചവർ.

സിനിമ യിലെ വനിതാ കൂട്ടായ്മ യായ ഡബ്ല്യു. സി. സി. യുടെ ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറി പ്പി ലാണ് രാജി തീരു മാനം അറി യിച്ചത്.

actrss-bhavana-resigned-amma-fb-post-women-in-cinema-collective-ePathram

”അമ്മ എന്ന സംഘടന യിൽ നിന്ന് ഞാൻ രാജി വെക്കുക യാണ്. എനിക്ക് നേരെ നടന്ന ആക്രമണ ത്തിൽ കുറ്റാ രോ പിതനായ നടനെ അമ്മ യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം” എന്നു തുടങ്ങുന്ന ഭാവന യുടെ ഫേയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച യായി ”അവൾ ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു” എന്ന തല ക്കെ ട്ടോടെ മറ്റു നടി മാരും തങ്ങളുടെ കുറിപ്പുകള്‍ ചേര്‍ത്തി ട്ടുണ്ട്.

എന്നാല്‍ ഈ കൂട്ടായ്മയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം കാര്യ ങ്ങള്‍ പ്രത്യക്ഷ പ്പെ ട്ടിട്ടില്ല എന്നതും ശ്രദ്ധേയ മാണ്.

നടൻ ദിലീപിനെ അമ്മ യിൽ അംഗത്വം നൽകി തിരിച്ച് എടു ത്ത താണ് നടി മാരെ പ്രകോപി ച്ചത്. ഇപ്പോഴ ത്തെ സാഹ ചര്യ ങ്ങളോ ടുള്ള അങ്ങേ യറ്റം നിരുത്തര വാദ പര മായ നില പാടില്‍ പ്രതിഷേധിച്ചാണ് രാജി എന്നും  ഫേയ്സ് ബുക്ക്  കുറിപ്പിൽ ഉണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on അമ്മ യില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചു

സോനം കപൂർ-ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

May 3rd, 2018

sonam_epathram

മുംബൈ : ബോളിവുഡ് താര സുന്ദരി സോനം കപൂറും മുംബൈ ആസ്ഥാനമായ ബിസിനസ്സുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് എട്ടിന്. വിവാഹ ചടങ്ങുകൾ മുംബൈയിൽ വെച്ചായിരിക്കുമെന്ന് ഇവരുടെ കുടുംബാംഗങ്ങൾ സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബോളിവുഡ് താരം അനിൽ കപൂറിന്റെയും സുനിതയുടെയും മകളാണ് 32 കാരിയായ സോനം. സോനം അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾക്ക് വധു സംഗീത-നൃത്ത പരിപാടികൾക്കിടെ ചുവടുവെക്കും. ഇതിന്റെ ഒരുക്കങ്ങൾ അനിൽ കപൂറിന്റെ വസതിയിൽ നടക്കുകയാണ്. ഭാനെ എന്ന ബ്രാൻഡിൽ മുംബൈ ആസ്ഥാനമായി വസ്ത്ര നിർമ്മാണ്ണം നടത്തുകയാണ് ആനന്ദ് അഹൂജ.

- അവ്നി

വായിക്കുക: , , ,

Comments Off on സോനം കപൂർ-ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

Page 8 of 13« First...678910...Last »

« Previous Page« Previous « ഐ. എസ്. സി. ഖുർ ആൻ പാരായണ മത്സരം മെയ് 24 ന്​
Next »Next Page » മ​ല​യാ​ളി സമാജം പുതിയ ഭരണ സമിതി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha