പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ എന്ന്പേരുള്ള ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിക്കുവാന്‍ തമന്ന കരാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.സന്ധ്യമോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇതിന് മുന്‍പും തമന്ന ദേവി എന്ന തമിഴ് ചിത്രത്തില്‍ ഹൊറര്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്..
ഈ ചിത്രം വിജയമായതിനെ തുടര്‍ന്ന് ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. അതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ ഇന്ത്യന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ സന്ധ്യ മോഹന്‍റെ കഥയ്ക്ക് അമല്‍ കെ ജോബി ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.