സാമൂഹ്യ മാധ്യമങ്ങളിലുള്ള തന്റെ ചിത്രങ്ങൾ ആരും ഷെയര്‍ ചെയ്യരുത് എന്നും സോ ഷ്യല്‍ മീഡിയ കളില്‍ നിന്നും അവ നീക്കം ചെ യ്യണം എന്നും വിവാദ നായിക സൈറാ വസീം.
അഭിനയം മത വിശ്വാസത്തെ ബാധിക്കുന്നു എന്ന തിനാല്‍ തന്റെ സിനിമാ ജീവിതം അവസാനിപ്പി ക്കുന്നു എന്നു പറഞ്ഞു കൊണ്ട് അഭിനയ രംഗത്തു നിന്നും പിന്മാറിയ സൈറാ വസീ മിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റു കള്‍ ഏറെ ചര്‍ച്ചാ വിഷയം ആയിരുന്നു.
‘ഞാൻ ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കു വാൻ പോവുന്നു. നിങ്ങളുടെ സഹകരണം എനിക്ക് ഏറെ സഹായകമാകും. എന്റെ യാത്ര യുടെ ഭാഗ മായതിന് നന്ദി…..” എന്നിങ്ങനെ യാണ് ഇവരുടെ പുതിയ പോസ്റ്റ്.
എന്നാല്‍ അഭിനയം മാത്രമല്ല സോഷ്യല്‍ മീഡിയ യില്‍ സജീവമാവുന്നതും ഇസ്ലാമികമായി നിഷിദ്ധം തന്നെ യാണ് എന്നതിനാല്‍ ഇതില്‍ നിന്നും പിന്‍ മാറണം എന്നും ആരാധകര്‍ ഇവര്‍ക്ക് മറു കുറിപ്പ് ഇട്ടിരിക്കുന്നു.