ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്

September 27th, 2023

actress-waheeda-rehman-get-dadasaheb-phalke-lifetime-achievement-award-ePathram
ന്യൂഡൽഹി : ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം മുതിർന്ന നടി വഹീദാ റഹ്‍മാന് സമ്മാനിക്കും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ അഭിനേത്രികളില്‍ ഒരാളായ വഹീദാ റഹ്‌മാന്‍ 1936 ഫെബ്രുവരി 3 നു തമിഴ്‌ നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ ജനിച്ചു. 1955 ല്‍ റിലീസ് ചെയ്ത ‘രോജുലു മാരായി’ എന്ന തെലുങ്കു ചിത്രത്തൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

സാഹിബ് ബീബി ഔര്‍ ഗുലാം, പ്യാസ, കാഗസ് കെ ഫൂല്‍, ചൗദ്‍വി കാ ചാന്ദ്, ഗൈഡ്, രേഷ്മ ഔർ ഷേര തുടങ്ങി തൊണ്ണൂറില്‍ അധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.

1972 ല്‍ റിലീസ് ചെയ്ത തൃസന്ധ്യ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, പത്മശ്രീ-പത്മ ഭൂഷണ്‍ പുരസ്കാരങ്ങള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. Image Credit : WiKi

- pma

വായിക്കുക: , , ,

Comments Off on ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്

ഭാവനക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ

September 21st, 2022

bhavana-epathram
ചലച്ചിത്ര നടി ഭാവനക്ക് യു. എ. ഇ. സര്‍ക്കാര്‍ പത്തു വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ നല്‍കി. സിനിമ, വിദ്യാഭ്യാസം, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ അടക്കം വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കും ബിസിനസ്സുകാര്‍ക്കും സംരംഭകര്‍ക്കും എല്ലാം യു. എ. ഇ. ഭരണ കൂടം ഗോള്‍ഡന്‍ വിസ നല്‍കി വരുന്നു.

പത്തു വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ വിസ പുതുക്കി നല്‍കും. പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹന്‍ ലാല്‍, കമല്‍ ഹാസന്‍, സിദ്ധീഖ്, ദുല്‍ഖര്‍ സല്‍മാന്‍, പൃഥി രാജ്, ടോവിനോ തോമസ്, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, നൈല ഉഷ, മീരാ ജാസ്മിന്‍, ലാല്‍ ജോസ്, സലീം അഹമ്മദ് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ക്കും സംവിധായകര്‍ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഇക്കാലയളവില്‍ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on ഭാവനക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ

വിവാഹം : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് നിത്യാ മേനോന്‍

July 26th, 2022

nithya_menon-epathram
തെന്നിന്ത്യയിലെ പ്രശസ്ത നടി നിത്യാ മേനോന്‍ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു എന്നും ഇവര്‍ ഉടനെ വിവാഹിതരാവും എന്നും ചില മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് വെറും വ്യാജ വാര്‍ത്തകള്‍ എന്ന് നടിയുടെ പ്രതികരണം. വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ നിത്യാ മേനോന്‍ പുറത്തു വിട്ടിരിക്കുന്നത് അവരുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ്.

nithya-menen-reveal-of-marriage-fake-news-ePathram

‘ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ല. വാര്‍ത്തയില്‍ പറഞ്ഞതു പോലെ ഒരു വ്യക്തിയും ഇല്ല. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല എന്ന് നേരിട്ട് പറയാന്‍ വേണ്ടി യാണ് ഈ അവസരം ഉപയോഗിക്കുന്നത്. പിന്നെ അഭിനയത്തില്‍ ചില ഇടവേളകള്‍ എടുക്കാറുണ്ട്. എന്നെ ത്തന്നെ തിരിച്ചു പിടിക്കാന്‍ എനിക്ക് അങ്ങനെ ഒരു സമയം ആവശ്യം തന്നെയാണ്. റോബോട്ട് പോലെ തുടര്‍ച്ചയായി ജോലി എടുക്കുവാന്‍ എനിക്കു കഴിയില്ല. അവര്‍ തുടരുന്നു…

ഏറ്റെടുത്ത പ്രൊജക്ടുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. എല്ലാം റിലീസിന് ഒരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത. വിവാഹ വാര്‍ത്ത അടിസ്ഥാന രഹിതം എന്നു ആവര്‍ത്തിച്ച നിത്യ, വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നും പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവ് ചെയ്ത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു.

പിന്നെ ഞാനൊരു വെക്കേഷന് ഒരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണ്. അതു കൊണ്ട് വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നു പറഞ്ഞുള്ള ഫോണ്‍ വിളികളും മെസ്സേജുകളും ദയവു ചെയ്ത് ഒഴുവാക്കൂ. എനിക്ക് അങ്ങനെ ഒരു പ്ലാന്‍ ഇല്ല. ഇതിനിടെ കാലിൽ പരിക്കു പറ്റിയതിനെ കുറിച്ചും ബെഡ് റസ്റ്റിൽ ആയിരുന്നു എന്നും അവർ വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on വിവാഹം : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് നിത്യാ മേനോന്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ പല വിഗ്രഹങ്ങളും ഉടയും

March 29th, 2022

actress-parvathy-thiruvothu-ePathram
സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാത്തതില്‍ രൂക്ഷ വിമര്‍ശനവു മായി പ്രമുഖ നടി പാര്‍വ്വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ നാം ആരാധിക്കുന്ന പല വിഗ്രഹ ങ്ങളും ഉടയും. സിനിമയിലെ പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ ചിത്രം പുറത്തു വരും. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. പല പ്രബലരും റിപ്പോര്‍ട്ടിനെ ഭയക്കുന്നു. ഇത് പുറത്തു വരാതിരിക്കാന്‍ ശ്രമിക്കുന്നു. പരാതി പരിഹാര സെല്‍ വരുന്നതിനെ ഇവര്‍ എതിര്‍ക്കുന്നു.

ഞാന്‍ ജോലി ചെയ്യുന്ന തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന് ഭീഷണി യുണ്ടായി. ആദ്യ കാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോള്‍ ‘അത് കുഴപ്പമില്ല അവര്‍ അങ്ങിനെയായിപ്പോയി… വിട്ടേക്ക്’ എന്ന തരത്തില്‍ ഉള്ള മറുപടിയാണ് ലഭിച്ചത്. ആദ്യ കാലങ്ങളില്‍ ഞാനങ്ങനെ ചെയ്തു.

പിന്നീട് സഹ പ്രവര്‍ത്തകരായ പലരും ഇത്തരം അനുഭവങ്ങൾ നേരിടുന്നുണ്ട് എന്ന് മനസ്സിലായി. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് നീട്ടി ക്കൊണ്ടു പോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കമ്മിറ്റികള്‍ക്ക് ശേഷം കമ്മിറ്റി. മൂന്ന് വര്‍ഷം നമ്മള്‍ കാത്തിരുന്നു. അതിനു ശേഷം അവര്‍ മറ്റൊരു കമ്മിറ്റി വെക്കുന്നു. അത് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം, ഈ കമ്മിറ്റി പഠിച്ചത് പഠിക്കാന്‍ വേറൊരു കമ്മിറ്റി വേണം എന്ന് പറയും. നമുക്ക് അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം. പെട്ടന്ന് ആ റിപ്പോര്‍ട്ട് പുറത്തു വരും. പെട്ടന്നവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാര്‍ ആവുകയും ചെയ്യും.

- pma

വായിക്കുക: , , ,

Comments Off on ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ പല വിഗ്രഹങ്ങളും ഉടയും

നയന്‍താര ചക്രവര്‍ത്തി ജെന്‍റില്‍ മാന്‍ 2- ല്‍ നായിക

March 24th, 2022

nayanthara-chakravarthi-ePathram
ബാലനടിയായി നിരവധി മലയാള സിനിമ കളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത അഭിനേത്രി നയന്‍ താര ചക്രവര്‍ത്തി, പ്രമുഖ നിര്‍മ്മാതാവ് കെ. ടി. കുഞ്ഞു മോന്‍റെ ‘ജെന്‍റില്‍ മാന്‍ 2’ എന്ന സിനിമയില്‍ നായികയായി എത്തുന്നു. നിര്‍മ്മാതാവ് കെ. ടി. കുഞ്ഞുമോന് കൂടെ യുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു കൊണ്ട് ആയിരുന്നു നയന്‍ താര ചക്രവര്‍ത്തിയുടെ അറിയിപ്പ്‌.

gentle-man-k-t-kunju-mon-baby-nayan-thara-ePathram

കിലുക്കം കിലുകിലുക്കം എന്ന സിനിമ യിലൂടെ ബാല നടിയായി മലയാളത്തില്‍ തുടക്കം കുറിച്ച നയന്‍ താര ചക്രവര്‍ത്തി പിന്നീട് ലൗഡ് സ്പീക്കര്‍, പട്ടണത്തില്‍ ഭൂതം, സൈലന്‍സ്, ഭഗവാന്‍, അച്ഛനുറങ്ങാത്ത വീട്, പോപ്പിന്‍സ്, തുടങ്ങിയ മുപ്പതോളം സിനിമകളില്‍ എല്ലാ പ്രമുഖ നടന്‍മാരുടേയും ചിത്രങ്ങളില്‍ അഭിനയിച്ചു. കുചേലന്‍ എന്ന സിനിമയിലൂടെ രജനീ കാന്തിനോടൊപ്പം തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു.

ഷങ്കര്‍ എന്ന സംവിധായകന് തമിഴ് സിനിമ യില്‍ ഇടം നേടി കൊടുത്ത സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്‍റില്‍മാന്‍ രണ്ടാം ഭാഗമായി ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. ഒന്നാം ഭാഗത്തില്‍ സംഗീതം നല്‍കിയത് ഏ. ആര്‍. റഹ്മാന്‍ ആയിരുന്നു. രണ്ടാം ഭാഗത്തില്‍ എം. എം. കീരവാണി സംഗീത സംവിധാനം ചെയ്യും.

‘ജെന്‍റില്‍ മാന്‍ 2’ വിന്‍റെ സംവിധായകന്‍, നായകന്‍, മറ്റു സാങ്കേതിക വിദഗ്ധര്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും.

- pma

വായിക്കുക: ,

Comments Off on നയന്‍താര ചക്രവര്‍ത്തി ജെന്‍റില്‍ മാന്‍ 2- ല്‍ നായിക

Page 2 of 1312345...10...Last »

« Previous Page« Previous « ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത
Next »Next Page » വടകര എൻ. ആർ. ഐ. ഫോറം കുടുംബ സംഗമം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha