അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും

February 9th, 2017

abudhabi-bus-service-by-itc-ePathram
അബുദാബി : തലസ്ഥാനത്തെ ഗതാഗത വകു പ്പിന്റെ കീഴിലുള്ള ഇന്റ ഗ്രേറ്റഡ് ട്രാൻസ്‌ പോർട്ട് സെന്റർ (ഐ. ടി. സി.) അബു ദാബി, അൽഐൻ നഗര ങ്ങളിലെ പൊതു ഗതാ ഗത ബസ്സ് സേവന ങ്ങൾ വെള്ളിയാഴ്ച മുതല്‍ കൂടു തല്‍ വികസി പ്പിക്കുന്നു. നഗര പ്രാന്ത പ്രദേശ ങ്ങളിൽ പുതിയ റൂട്ടു കളിൽ സേവന ങ്ങള്‍ ആരം ഭിക്കുന്ന തോടൊപ്പം ഏതാനും ചില റൂട്ടുകള്‍ റദ്ദാ ക്കുകയും ചെയ്തു.പൊതു ഗതാ ഗത സംവി ധാന ത്തില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാ ക്കുന്ന തിനു പുതിയ സേവനം വഴി ഒരുക്കും എന്ന് ഐ. ടി. സി. ഡിവിഷൻ ഡയറക്‌ടർ ഖാലിദ് മതാർ അൽ മൻസൂരി അറിയിച്ചു.

-image credit : wam

- pma

വായിക്കുക: , , ,

Comments Off on അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും

അൽ ഐൻ ഐ.എസ്. സി. മെഡിക്കൽ ക്യാമ്പ്

February 8th, 2017

swaruma-medical-camp-epathram
അൽ ഐൻ : ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐനിൽ ഏക ദിന മെഡിക്കൽ ക്യാമ്പ് സംഘടി പ്പിക്കുന്നു.

ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഐ. എസ്. സി. യിൽ നടക്കുന്ന ക്യാമ്പിൽ വിവിധ രോഗ ചികിത്സ കൾക്ക് വൈദഗ്ദ്യം നേടിയ ഡോക്ടർ മാരെ ഉൾ പ്പെടുത്തി യിട്ടുണ്ട് എന്നും യു. എ. ഇ. സർക്കാർ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ഭാഗ മായി ട്ടാണ് ക്യാമ്പ് സംഘടി പ്പിക്കു ന്നത് എന്നും സംഘാട കർ അറി യിച്ചു.

പ്രവാസി ഇന്ത്യൻ സമൂഹ ത്തിനു ജീവിത ശൈലി രോഗ ങ്ങളെ കുറിച്ചുള്ള ബോധ വത്ക്കര ണവും തൊഴി ലാളി സാമൂഹ ത്തിനു ആവശ്യ മായ മെഡിക്കൽ സഹാ യവും ചെയ്യുക എന്ന താണ് ഈ ക്യാമ്പിന്റെ ലക്‌ഷ്യം.

കൂടുതൽ വിവര ങ്ങൾക്കും റജിസ്ട്രേഷനും 050 44 86 969, 050 67 34 621 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക

- pma

വായിക്കുക: , , , , ,

Comments Off on അൽ ഐൻ ഐ.എസ്. സി. മെഡിക്കൽ ക്യാമ്പ്

അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

December 3rd, 2016

uae-national-day-celebration-ePathram
അല്‍ ഐന്‍ : യു. എ. ഇ. യുടെ നാൽപത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച പരി പാടി യിൽ നാല്‍പത്തി അഞ്ചു ഗായകര്‍ ചേര്‍ന്ന് യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ങ്ങള്‍ ആലപിച്ചു.

alain-isc-uae-45-th-national-day-group-song-ePathram

’45 X 45 ഷോ’ എന്ന പേരിൽ അവതരിപ്പിച്ച കലാ സന്ധ്യ യില്‍ ഇന്ത്യൻ സോഷ്യൽ സെന്ററിലെയും മലയാളം മ്യൂസിക് ക്ലബ്ബിലെയും കലാ കാരന്മാര്‍ ചേര്‍ന്ന് മൂന്നു മണി ക്കൂർ നീണ്ടു നിന്ന വർണ്ണാഭ മായ വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു.

ഐ. എസ്. സി. ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി, ട്രഷറർ കെ. വി. തസ്ഫീര്‍ തുടങ്ങി യവർ പ്രസംഗിച്ചു. കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി പരി പാടി കൾക്ക് നേതൃത്വം നൽകി. ശബ്നം ഷെറീഫ് അവതാരക യായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

November 7th, 2016

al-ain-oasis-world-heritage-site-ePathram
അല്‍ ഐന്‍ : യുനെസ്കോ യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2011 ലാണ് അല്‍ഐനിനെ യുനെസ്കോ യുടെ ലോക പൈതൃക പട്ടിക യിലേക്ക് തെര ഞ്ഞെടു ത്തത്.

വെങ്കല യുഗ ത്തിലെ ഹഫീത് ശവ കുടീര ങ്ങള്‍, ഹിലി യിലെ വാസ്തു ശില്‍പ ചാരുത യുള്ള താമസ സ്ഥല ങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവ ശിഷ്ട ങ്ങള്‍, അല്‍ഐന്‍ ഒയാസിസ് അടക്കം ആറ് മരുപ്പച്ച കള്‍ എന്നിവ യാണ് ഈ പ്രദേശ ത്തിനെ പൈതൃക പട്ടിക യിലേക്ക് എത്തി ച്ചത്.

മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്ര പരമായ വികാ സം, രാജ്യ ത്തിന്റെ പൈതൃക ത്തിലും സാംസ്കാരികത യിലും അലൈന്‍ ഒയാസിസ് എന്ന ഈ പ്രദേശ ത്തിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശ കര്‍ക്ക് മനസ്സി ലാക്കു വാനായി ഇവിടെ പരി സ്ഥിതി കേന്ദ്രം സ്ഥാപി ച്ചിട്ടുണ്ട്.

ഈന്തപ്പന തോട്ട ങ്ങളി ലേക്ക് വെള്ളം എത്തിക്കുന്ന കനാല്‍ സംവിധാന ങ്ങളും തോടു കളും ഇവിടെ എത്തുന്ന സന്ദര്‍ശ കര്‍ക്ക് വേറിട്ട ഒരു കാഴ്ച യാകും. മരുപ്പച്ച യില്‍ നിന്ന് ഉല്‍പാദി പ്പിക്കുന്ന വിവിധ സാധന ങ്ങള്‍ വില്പനക്കു വെച്ചി രിക്കുന്ന കട കളും കഫേ കളും റെസ്റ്റോറന്‍റുകളും അട ങ്ങുന്ന അല്‍ ഐന്‍ ഒയാസിസ്പ്ളാസ യും സന്ദര്‍ശ കര്‍ക്ക് ആസ്വാദ്യമാകും.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ ക്കായി തുറന്നു കൊടുത്തത്. തുടര്‍ന്ന് അബുദാബി വിനോദ സഞ്ചാര വകുപ്പി ന്റെ (ടി. സി. എ) നേതൃത്വ ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ അദ്ദേഹം നോക്കി ക്കണ്ടു.

ആഗോള വിനോദ ഞ്ചാര മേഖല യില്‍ അബുദാബി യുടെ സ്ഥാനം ഉയര്‍ത്തി യതില്‍ ടി. സി. എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

Page 6 of 6« First...23456

« Previous Page « ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം
Next » ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha