അൽ ഐൻ മലയാളി സമാജം വായനാ മുറി ഉദ്ഘാടനം ചെയ്​തു

February 27th, 2018

jaleel-ramanthali-new-book-cover-ePathram
അൽ ഐൻ : വിദ്യാർ ത്ഥി കളിൽ വായനാ ശീലം വളർ ത്തു ന്നതിനും പുസ്തക നിരൂപണം പരിശീലി ക്കുന്ന തിനും വ്യക്തിത്വ വികസന ത്തിനും ഉതകും വിധം അൽ ഐൻ മലയാളി സമാജം ഒരുക്കിയ ‘സമാജം വായനാ മുറി’ ഉല്‍ഘാടനം ചെയ്തു.

reading-club-alain-malayalee-samajam-ePathram

പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന കവി യും സാംസ്കാരിക പ്രവർ ത്തക നുമായ എ. ടി. അബൂ ബക്ക റിന് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി.

സമാജം പ്രസിഡണ്ട് ഡോ. അൻസാരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണികണ്ഠൻ, ജിതേഷ് പുരുഷോ ത്തമൻ, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് കാവ്യ സന്ധ്യയും അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on അൽ ഐൻ മലയാളി സമാജം വായനാ മുറി ഉദ്ഘാടനം ചെയ്​തു

ബ്ലൂസ്റ്റാർ കലാ സാഹിത്യ മേള ഫെബ്രു വരി രണ്ടിന്

January 31st, 2018

logo-blue-star-alain-sports-club-ePathram
അൽഐൻ : ബ്ലൂ സ്റ്റാർ കലാ – സാഹിത്യ മത്സര ങ്ങളുടെ പന്ത്രണ്ടാമത് പതിപ്പ് ഫെബ്രുവരി 2 വെള്ളി യാഴ്ച അൽ ഐൻ ജൂനിയേഴ്സ് സ്കൂളിൽ വച്ചു നടത്തുന്നു.

വിദ്യാർത്ഥി കൾക്കായി നടത്തി വരാ റുള്ള ബ്ലൂസ്റ്റാർ കലാ – സാഹിത്യ മത്സര ങ്ങള്‍ ഇക്കൊല്ലം അൽ ഐൻ ജൂനിയേഴ്സ് സ്കൂളു മായി ച്ചേർ ന്നാണ് സംഘടിപ്പി ക്കുന്നത് എന്നും ശൈഖ് സായിദ് വർഷം അനുസ്മരണ ത്തിനാ യി പന്ത്രണ്ടാ മത് ബ്ലൂസ്റ്റാർ മേള സമർപ്പിച്ചിരി ക്കുന്നത് എന്നും പ്രസിഡന്‍റ് ഉണ്ണീൻ പൊന്നേത്ത്, സെക്ര ട്ടറി റോബി വർഗ്ഗീസ് എന്നിവർ വാർത്താ ക്കുറിപ്പിൽ അറി യിച്ചു.

ആറു വിഭാഗ ങ്ങളിലായി ഇരുപ തോളം ഇന ങ്ങളി ലാണ് മത്സര ങ്ങൾ നടത്തുന്നത്. പ്രസംഗം, ഉപ ന്യാസം, ചിത്ര രചന, പെയിന്‍റിങ്ങ്, വിവിധ നൃത്ത ഇന ങ്ങൾ, ഒപ്പന, കവിതാ പാരായണം, പ്രഛന്ന വേഷം, പ്രശ്നോ ത്തരി, പുഞ്ചിരി എന്നിവ മത്സര ഇന ങ്ങളിൽ പ്പെടുന്നു.

പ്രായ ഭേദമന്യേ, നാലു പേർ അടങ്ങുന്ന ടീമു കൾക്കു പങ്കെടുക്കാവുന്ന കൊളാഷ് മത്സരവും ഈ വർഷ ത്തെ പ്രത്യേകതയാണ്. ’യു. എ. ഇ. യും – രാജ്യത്തിന്‍റെ സംസ്കാരവും’ എന്നതാണ് കൊളാഷ് മത്സര ത്തിന്‍റെ വിഷയം. മത്സര ദിവസം രാവിലെ 8 മണി മുതൽ വേദി യിൽ ത്തന്നെ, മത്സരാർത്ഥി കൾക്ക് നേരിട്ടു രജിസ്റ്റർ ചെയ്യാം.

വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭി ക്കുന്ന മത്സര ങ്ങൾ രാത്രി ഏഴു മണിക്ക് സമാ പിക്കും.

മേളയുടെ സമാപന സമ്മേളന ത്തിൽ, അൽ ഐൻ ജൂനി യേഴ്സ് ഗ്രൂപ്പ് ചെയർ മാൻ അർഷാദ് ഷെരീഫ്, ഇന്ത്യൻ സോഷ്യൽ സെന്‍റർ ഭാര വാഹി കൾ, വിവിധ സ്കൂൾ പ്രിൻസി പ്പൽ മാർ, മറ്റു സാമൂഹ്യ പ്രവർ ത്ത കരും സംബന്ധിക്കും. വിജയി കൾക്ക് സമ്മാന ങ്ങളും ട്രോഫി കളും സാക്ഷ്യ പത്ര ങ്ങളും ചടങ്ങിൽ വെച്ച് സമ്മാനി ക്കും.

കൂടുതൽ വിവരങ്ങൾക്ക് ബ്ലൂസ്റ്റാര്‍ വെബ് സൈറ്റ് സന്ദര്‍ശി ക്കുകയോ  050 – 618 1596, 050 – 593 9233, 050 – 758 5432 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടു കയോ ചെയ്യണം എന്നും സാഹിത്യ വിഭാഗം സെക്രട്ടറി മാരായ രാജേഷ് ദേവദാസന്‍, ഉല്ലാസ് ഏറമ്പള്ളി എന്നി വര്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , , , ,

Comments Off on ബ്ലൂസ്റ്റാർ കലാ സാഹിത്യ മേള ഫെബ്രു വരി രണ്ടിന്

ഐ. വി. ശശി സ്മാരക ഇന്റർ ജി. സി. സി. ഷോർട്ട് ഫിലിം ഫെസ്റ്റ് മാർച്ചിൽ

January 24th, 2018

film-director-iv-sasi-ePathram
അബുദാബി : അല്‍ ഐന്‍ ഫിലിം ക്ലബ്ബ് സംഘടി പ്പിക്കു ന്ന ഐ. വി. ശശി മെമ്മോറി യല്‍ ജി. സി. സി. തല ഹ്രസ്വ സിനിമാ മത്സരവും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും മാര്‍ച്ച് 30 ന് നടക്കും.

2014 ൽ രൂപീകരിച്ച അൽ ഐൻ ഫിലിം ക്ലബ്ബി ന്റെ മുഖ്യ രക്ഷാ ധികാരി യായിരുന്ന ഐ. വി. ശശി യുടെ സ്മര ണാര്‍ത്ഥ മാണ് അൽ ഐൻ ഫിലിം ക്ലബ്ബ് ഈ വര്‍ഷം മുതല്‍ ഐ. വി. ശശി മെമ്മോറി യൽ ഷോർട്ട് ഫിലിം ഫെസ്റ്റി വൽ എന്ന പേരില്‍ സംഘടി പ്പിക്കുന്നത്.

ടൈറ്റില്‍ ഉള്‍പ്പെടെ ഏഴ് മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം വരാത്ത സിനിമ കള്‍ മാത്രമേ മത്സര ത്തിന് തെര ഞ്ഞെ ടുക്കു കയുള്ളു. ചിത്ര ങ്ങളുടെ അണിയറ പ്രവര്‍ത്ത കർ ജി. സി. സി. രാജ്യ ങ്ങളിലെ റസിഡന്‍സ് വിസ ഉള്ള വർ ആയിരി ക്കണം.

ഷോര്‍ട്ട് ഫിലിം ഫെസ്റ്റി വലി ലേക്കുള്ള ഹ്രസ്വ ചിത്ര ങ്ങള്‍ മാര്‍ച്ച് അഞ്ചിനു മുൻപായി അൽ ഐൻ ഫിലിം ക്ലബ്ബില്‍ സമര്‍ പ്പിക്കണം. ഐ. വി. ശശി യുടെ ഭാര്യയും നടിയു മായ സീമയും മകനും സംവി ധായ കനു മായ അനി യും ഫിലിം ഫെസ്റ്റിൽ മുഖ്യഅതിഥി കൾ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക  : (നൗഷാദ് വളാഞ്ചേരി) 054 46 33 833 – WhatsApp : 055 58 31 306.

- pma

വായിക്കുക: , , , ,

Comments Off on ഐ. വി. ശശി സ്മാരക ഇന്റർ ജി. സി. സി. ഷോർട്ട് ഫിലിം ഫെസ്റ്റ് മാർച്ചിൽ

ബ്ലൂ​സ്റ്റാ​ർ കായിക മേള ഇരുപതാം വർഷ ത്തിലേക്ക്

November 20th, 2017

blue-star-alain-opening-epathram
അൽ ഐൻ : ബ്ലൂസ്റ്റാർ അൽ ഐൻ എല്ലാ വര്‍ഷ ങ്ങളി ലും സംഘടി പ്പിക്കുന്ന ഫാമിലി സ്പോർട്സ് ഫെസ്റ്റി വലിന്‍റെ ഇരുപതാം വാർഷിക മേള, ഡിസംബർ ഒന്ന് വെള്ളി യാഴ്ച രാവിലെ 8:30 ന് അലൈനിലെ യു. എ. ഇ. യൂണി വേഴ്സിറ്റി സ്റ്റേഡിയ ത്തിൽ പ്രസിദ്ധ കായിക താരം പി. യു. ചിത്ര ഉത്ഘാടനം ചെയ്യും.

വിവിധ എമിറേ റ്റുകളില്‍ നിന്നുമായി മൂവായിര ത്തോ ളം കായിക താരങ്ങളും കായിക സ്നേഹി കളും ഈ മേള യിൽ പങ്കെടുക്കുന്നു.

വ്യക്തി ഗത ഇനങ്ങൾക്കു പുറമേ ഫുട് ബോള്‍, ത്രോ ബോൾ, വോളീ ബോൾ, കബഡി, വടം വലി എന്നീ മത്സരങ്ങളും ഉണ്ടാകും. 42 ഇന ങ്ങളിൽ മത്സര ങ്ങൾ നടക്കുന്ന മേള രാവിലെ 8.30 മുതൽ രാത്രി 9 വരെ നീണ്ടു നിൽക്കും.

- pma

വായിക്കുക: , , , , ,

Comments Off on ബ്ലൂ​സ്റ്റാ​ർ കായിക മേള ഇരുപതാം വർഷ ത്തിലേക്ക്

അലൈന്‍ ഐ. എസ്​. സി. കേരള പ്പിറവി ദിനാ ഘോഷം

November 8th, 2017

logo-alain-isc-indian-social-centre-ePathram
അബുദാബി : അലൈന്‍ ഇന്ത്യൻ സോഷ്യൽ സെന്ററില്‍ വിപുല മായ പരിപാടി കളോടെ കേരള പ്പിറവി ദിനം ആഘോ ഷിച്ചു.

ഐ. എസ്. സി. പ്രസിഡണ്ട്​ ശശിസ്​റ്റീഫൻ, കലാ വിഭാഗം സെക്രട്ടറി മാരായ സാജിദ്​ കൊടിഞ്ഞി, സൈഫു ദ്ധീന്‍, വനിതാ വിഭാഗം പ്രസിഡണ്ട് ലളിത രാമചന്ദ്രൻ, ജിമ്മി, രാമ ചന്ദ്രൻ പേരാ​മ്പ്ര തുടങ്ങിയവർ സംസാരിച്ചു. ​പ്രേം പ്രസാദ് ചടങ്ങ്​ ഉദ്​ഘാടനം ചെയ്​തു.

കേരള സാഹിത്യ നാടക അക്കാദമി എക്​സിക്യൂ ട്ടീവ്​ അംഗവും തൃശൂർ ജന നയന സാംസ്​കാരിക വേദി യുടെ ഡയറക്​ടറു മായ അഡ്വ. പ്രേം പ്രസാദും ബ്രീസും ചേര്‍ന്ന് ‘കേരളോത്സവം2017’ എന്ന പേരില്‍ സംവി ധാനം ചെയ്ത് അവതരിപ്പിച്ച ആഘോഷ പരി പാടി യില്‍ തെയ്യം, തിറ, കരി ങ്കാളി തുടങ്ങിയ കലാ രൂപ ങ്ങളു​ടെ അവതരണവും കവിതാ ശിൽപങ്ങൾ, നാടൻ പാട്ടു കൾ തുട ങ്ങിയ വയുടെ ആകര്‍ഷകങ്ങ ളായ ദൃശ്യാവിഷ്​കാരവും അവതരിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on അലൈന്‍ ഐ. എസ്​. സി. കേരള പ്പിറവി ദിനാ ഘോഷം

Page 4 of 6« First...23456

« Previous Page« Previous « നവംബർ 8 : കരി ദിനം ആയി ആചരിക്കും
Next »Next Page » നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha