അബുദാബി : കേരള സോഷ്യൽ സെന്റർ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം ഒന്നാം ദിവസം അൽ ഐൻ ക്രിയേറ്റിവ് ക്ലൗഡ് അവതരിപ്പിച്ച സോർബ അരങ്ങേറി.
സാജിദ് കൊടിഞ്ഞി, സലിം ഹനീഫ, ശ്രീജ ശ്രീനിവാസ്, ദർശന ദാമോദരൻ, സിന്ധു ഷൈജു, ഫസലു ബാബു, മിറാസ് കാസിം, രാജ് മരംപുടി, സിറാസ്, അഷ്‌റഫ് ആലംകോട് എന്നിവരാണ് വിവിധ കഥാ പാത്രങ്ങൾക്ക് ജീവൻ നൽകിയത്.
രഞ്ജിത്ത് (സംഗീതം), അനൂപ് (വെളിച്ച വിതാനം), ഹനീഷ് (രംഗ സജ്ജീകരണം) അനു (ചമയം) എന്നിവർ വിവിധ വിഭാഗങ്ങൾ കൈകാര്യം ചയ്തു.
ഗ്രീക്ക് നോവലിസ്റ്റ് നിക്കോസ് കസാൻസാക്കീസ് രചിച്ച ‘സോർബ ദി ഗ്രീക്ക്’ എന്ന നോവലിൻ്റെ സ്വതന്ത്ര നാടക ആവിഷ്കാരമാണ് രംഗത്ത് അവതരിപ്പിച്ചത്. സോർബ യുടെ രചനയും സംവിധാനവും നിർവ്വഹിച്ചത് സാജിദ് കൊടിഞ്ഞി. KSC FB PAGE