ഇടപ്പാളയം ദുബായ് : പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

January 6th, 2021

edappalayam-nri-association-edappal-ePathram
ദുബായ് : എടപ്പാള്‍ നിവാസികളുടെ ആഗോള കൂട്ടായ്മ ‘ഇടപ്പാളയം’ ദുബായ് ചാപ്റ്റര്‍ പുതിയ ഭരണ സമിതി യെ തെരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡിയാണ് 4 ഉപ സമിതി കളെയും 23 അംഗ എക്സി ക്യൂട്ടീ വ് സമിതി യെയും തെരഞ്ഞെ ടുത്തത്. ജാഫർ ശുക പുരം നേതൃത്വം വഹിക്കുന്ന പുതിയ കമ്മിറ്റി യില്‍ നൗഷാദ് പി. എസ്. (രക്ഷാധി കാരി), കാഞ്ചെരി മജീദ് (സെക്രട്ടറി), നിയാസ് ബാബു (ട്രഷറർ), ഹൈദർ അലി (ചീഫ് കോഡി നേറ്റർ) എന്നിവരും പ്രധാന ചുമതലകള്‍ ഏറ്റെടുത്തു.

ഉദയ കുമാർ തലമുണ്ട, അസീസ്. കെ. പി. (വൈസ് പ്രസി ഡണ്ടു മാര്‍), ഷഹീർ പോത്ത ന്നൂർ, ധനിത് പ്രകാശ് (ജോയിന്റ് സെക്രട്ടറി മാര്‍) എന്നിവര്‍ക്കാണ് മറ്റ് ഉത്തര വദിത്വ ങ്ങള്‍. സ്പോർട്സ് & കൾച്ചറൽ ഡെസ്ക്, പ്രവാസി സെൽ, ജോബ് സെൽ, നോർതേൺ എമിറേറ്റ്സ് എന്നിവ യാണ് എക്സിക്യൂട്ടീവിന്  പുറമെ യുള്ള നാലു ഉപ സമിതി കൾ.

edappalayam-dubai-chapter-2021-ePathram

തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി പ്രതി നിധി കളായ ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്മാൻ കോലക്കാട്ട് എന്നിവർ നേതൃത്വം നൽകി. സജിൻ ടി. വി. അദ്ധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ സി. വി. പ്രവർത്തന റിപ്പോർട്ടും കാഞ്ചെരി മജീദ് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. നൗഷാദ് പി. എസ്. ചർച്ച നിയന്ത്രിച്ചു. അബൂ ബക്കർ പി. എം. സ്വാഗത വും ഹൈദർ അലി നന്ദിയും പറഞ്ഞു.

അബൂബക്കർ  പി. എം., സജിൻ ടി. വി., ഷറഫ് സി. വി., സുബൈർ പി. പി., ഫൈസൽ റഹ്മാൻ, ബഷീർ. കെ. ടി., ഷബീർ ഓൾഡ് ബ്ളോക്ക്, ശമീറ ശംസു ദ്ധീൻ, മജീദ് തിരുത്തി, നൗഫൽ ശുകപുരം, ശറഫുദ്ധീൻ നെല്ലിശ്ശേരി, ഖലീൽ റഹ്മാൻ, യൂനസ് വട്ടം കുളം, ഫക്രുദ്ദീൻ നെല്ലി ശ്ശേരി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

Comments Off on ഇടപ്പാളയം ദുബായ് : പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 6th, 2021

logo-porookkara-pravasi-family-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ ‘പൊറൂക്കര പ്രവാസി ഫാമിലി’ പുതുവർഷ ആഘോഷം സംഘടിപ്പിച്ചു.

വിവിധ ഭാഗങ്ങളിലെ പൊറൂക്കര നിവാസികള്‍ ഓണ്‍ ലൈനില്‍ സംഗമിച്ച പരിപാടി എടപ്പാൾ പഞ്ചായത്തു പ്രസിഡണ്ട് സുബൈദ ടീച്ചർ ഉൽഘടനം ചെയ്തു. പൊറൂക്കര പ്രവാസി ഫാമിലി കൂട്ടായ്മ പ്രസിഡണ്ട് ഷാജി ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥി ഡോക്ടര്‍. രണ്‍ദീപ് മോഹൻ, വാർഡ് മെമ്പർ ഷമ്മ റഫീഖ്, പിന്നണി ഗായകൻ എടപ്പാൾ വിശ്വന്‍, രക്ഷാധികാരി അബ്ബാസ് മേലെ വളപ്പിൽ എന്നിവർ സംസാരിച്ചു. രജേഷ് ചുങ്കത്ത് സ്വാഗതം ആശംസിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ പങ്കാളികൾ ആയ പൊറൂക്കര യിലെ ആരോഗ്യ പ്രവർത്ത കരെ ആദരിച്ചു.

ജനറൽ സെക്രട്ടറി സുജീഷ് പല്ലികാട്ടില്‍ നേതൃത്വം നല്‍കിയ ക്വിസ്സ് മത്സരങ്ങളും മജീഷ്യൻ മനോജ് കെ. ചന്ദ്രൻ, പ്രമോദ് എടപ്പാൾ, രജീഷ് എന്നിവരും ‘പൊറൂ ക്കര പ്രവാസി ഫാമിലി’ അംഗ ങ്ങളും അവതരിപ്പിച്ച വൈവിധ്യ മാര്‍ന്ന കലാ പരിപാടി കളും പുതു വല്‍സര ആഘോഷങ്ങള്‍ക്കു മിഴിവേകി.

 

- pma

വായിക്കുക: , ,

Comments Off on പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

December 14th, 2020

yuvajana-sakhyam-national-day-celebration-shukran-uae-ePathram
അബുദാബി : യു. എ. ഇ. യുടെ 49 ആം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി മാർത്തോമാ യുവ ജന സഖ്യം ഓൺ ലൈൻ പ്ലാറ്റ് ഫോമില്‍ ‘ശുക്രൻ യു. എ. ഇ.-2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അവതരണ ത്തിലെ മികവു കൊണ്ട് ശ്രദ്ധേയമായി.

പ്രമുഖ സാമൂഹിക പ്രവർത്തകന്‍ അഷ്‌റഫ് താമര ശ്ശേരി, മാധ്യമ പ്രവർത്തകന്‍ ഫസ്‌ലു, ഇടവക വികാരി റവ. ബാബു പി. കുലത്താക്കല്‍, സഹ വികാരി റവ. സി. പി. ബിജു തുടങ്ങിയവര്‍ സംബന്ധിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 49 പേര്‍ ആശംസകൾ നേര്‍ന്നു സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാ പരിപാടികളും യു. എ. ഇ. യുടെ ചരിത്ര മുഹൂർത്തങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ ദൃശ്യാവിഷ്കാരവും പരിപാടിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

49 വർഷം യു. എ. ഇ. യില്‍ പ്രവാസ ജീവിതം പൂർത്തീ കരിച്ച അബുദാബി മാർത്തോമ്മാ ഇടവക അംഗം റോയി ചാണ്ടിയെ ആദരിച്ചു.

ഇടവക സെക്രട്ടറി ടി. എം. മാത്യു, യുവജന സഖ്യം സെക്രട്ടറി ജിതിൻ രാജൻ ജോയ്‌സ്, പ്രോഗ്രാം കൺവീനർ ജിലു ജോസഫ്, ലേഡി സെക്രട്ടറി എലിസ സൂസൻ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ

November 28th, 2020

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ മസ്ജിദുകളിൽ വെള്ളി യാഴ്ച പ്രാർത്ഥന (ജുമുഅ നിസ്കാരം) 2020 ഡിസംബർ 4 മുതൽ വീണ്ടും ആരംഭിക്കും. പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്രമേ പ്രവേശനം നല്‍കുക യുള്ളൂ. ദേശീയ അത്യാഹിത- ദുരന്ത നിവാരണ സമിതി യാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കുള്ള കൂട്ട പ്രാര്‍ത്ഥന യിലെ പ്രധാന ഭാഗമായ ജുമുഅ ഖുതുബ (പ്രഭാഷണം), നിസ്കാരം എന്നിവക്ക് 10 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസി കൾ പ്രാര്‍ത്ഥനക്ക് എത്തേണ്ടത്.

നിസ്കാരപ്പായ കരുതണം. വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്യണം. (സുരക്ഷാ മുൻ കരുതലു കൾക്കായി പള്ളി കളിലെ ശുചിമുറി അടച്ചു പൂട്ടിയിടും). പ്രാര്‍ത്ഥന യില്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിക്കു കയും മുഖാവരണം (ഫേയ്സ് മാസ്ക്) ധരിക്കുകയും വേണം.

സ്ത്രീകളും കുട്ടികളും വയോധികരും രോഗബാധിതരും വീട്ടിൽ തന്നെ നിസ്കരിക്കണം. പള്ളി കളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് ഇറങ്ങുന്നതും വിത്യസ്ഥ വാതിലുകളിലൂടെ ആയിരിക്കണം.

കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ മാർച്ച് മാസം മുതല്‍ വെള്ളിയാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ജൂലായ് ഒന്നു മുതല്‍ അഞ്ചു നേര ങ്ങളിലെ നിസ്കാര ത്തിനായി പള്ളി കൾ തുറന്നിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ

അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന

November 5th, 2020

covid-virus-spreading-new-entry-requirements-for-abudhabi-ePathram
അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി തലസ്ഥാന എമിറേറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക്  കൂടുതല്‍ കര്‍ശ്ശന നിയ ന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബർ 8 ഞായറാഴ്ച മുതൽ മറ്റു എമിറേറ്റു കളിൽ നിന്ന് അബുദാബി യിൽ എത്തു ന്നവർ ഇവിടെ നാലു ദിവസങ്ങളിൽ കൂടുതൽ തങ്ങുകയാണ് എങ്കില്‍ നാലാം ദിവസം പി. സി. ആർ. പരിശോധന നടത്തണം.

എട്ടു ദിവസ ങ്ങളില്‍ കൂടുതല്‍ നില്‍ക്കുന്നു എങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പി. സി. ആർ. പരിശോധന നടത്തുകയും വേണം. നിയമ ലംഘ കര്‍ക്ക് 5,000 ദിർഹം വരെ പിഴ ശിക്ഷയുണ്ടാവും.

താമസ വിസക്കാര്‍, സന്ദര്‍ശക വിസ യില്‍ ഉള്ളവര്‍ സ്വദേശത്തു നിന്നും തിരിച്ച് എത്തുന്ന വര്‍ക്കും സ്വദേശി കള്‍ക്കും ഈ നിയമം ഒരു പോലെ ബാധകം എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. നിലവിലുള്ള നിയമം അനുസരിച്ച് അബുദാബി യിലേക്ക് പ്രവേശിക്കുന്ന തിന് 48 മണി ക്കൂറിനുള്ളിൽ എടുത്ത PCR അല്ലെങ്കില്‍ DPI ടെസ്റ്റ് റിസല്‍ട്ട് മതിയാകും.

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധ പ്രവർത്ത കർക്കും അടിയന്തര തൊഴിലു മായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ക്കും ഈ നിയമം ബാധകമല്ല എന്നും എമര്‍ജന്‍സി വാഹന ങ്ങൾക്ക് കടന്നു പോകുന്ന തിനു അടയാളപ്പെടുത്തിയ വരിയിലൂടെ ഇവര്‍ക്ക് അബുദാബി യിലേക്ക് പ്രവേശിക്കാം എന്നും പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്ത മാക്കിയിട്ടുണ്ട്.

കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂലായ് മാസം മുതല്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നുള്ള നിയമം കര്‍ശ്ശനമാക്കിയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന

Page 55 of 101« First...102030...5354555657...607080...Last »

« Previous Page« Previous « വീണ്ടും ഉപയോഗിക്കാവുന്ന ഫേയ്സ് മാസ്കു കളുമായി ഖലീഫ യൂണി വേഴ്സിറ്റി
Next »Next Page » നെൽവയലു കളുടെ സംരക്ഷണം : ഉടമ കൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha