കബഡി ടൂർണ്ണ മെന്റ് മാർച്ച് എട്ടിന് ഇസ്‌ലാമിക് സെന്റ റിൽ

February 27th, 2019

sahridhaya-kalluravi-kabaddi-tournament-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും കായിക പ്രേമി കളുടെ കൂട്ടായ്മ യായ ‘സഹൃദയ കല്ലൂരാവി’ യും സംയുക്ത മായി സംഘ ടിപ്പി ക്കുന്ന അഖിലേന്ത്യാ തല കബഡി ടൂര്‍ണ്ണ മെന്റ് സെന്റർ ഓഡി റ്റോറിയ ത്തിൽ പ്രത്യേകം സജ്ജ മാക്കു ന്ന കളി ക്കള ത്തില്‍ വെച്ച് 2019 മാർച്ച് 8 വെള്ളിയാ ഴ്ച നടക്കും എന്നു ഭാര വാഹി കള്‍ അറി യിച്ചു.

പ്രബലരായ 16 ടീമു കളി ലായി ഇന്ത്യയിൽ നിന്നുള്ള പ്രോ – കബഡി താരങ്ങൾ കള ത്തില്‍ ഇറങ്ങും. പ്രോ – കബഡി ഫോർ മാറ്റിൽ അബു ദാബി യിൽ നടക്കുന്ന ആദ്യ ടൂർണ്ണ മെന്റ് ആണ് ഇത് എന്നും സംഘാടകർ അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കബഡി ടൂർണ്ണ മെന്റ് മാർച്ച് എട്ടിന് ഇസ്‌ലാമിക് സെന്റ റിൽ

അമ്മക്കൊരുമ്മ : മാർച്ച് ഒന്നിന് അബു ദാബി യിൽ

February 27th, 2019

logo-niark-abudhabi-ePathram
അബുദാബി : ഭിന്ന ശേഷിയുള്ള കുട്ടി കളുടെ ഉന്നമന ത്തിനു വേണ്ടി പ്രവൃത്തി ക്കുന്ന നെസ്റ്റ് ഇന്റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) കൊയി ലാണ്ടി യുടെ അബുദാബി ചാപ്റ്റർ സംഘടി പ്പി ക്കുന്ന കുടുംബ സംഗമം ‘അമ്മക്കൊരുമ്മ’ 2019 മാർച്ച് 1 വെള്ളി യാഴ്ച അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും എന്ന് സംഘാട കർ അറി യിച്ചു.

കുട്ടികളിലെ ജന്മ വൈകല്യങ്ങൾ മുൻകൂട്ടി അറിയു വാ നുള്ള വഴി കൾ എന്നവിഷയ ത്തിൽ വൈകു ന്നേരം നാലു മണി ക്കു തുടങ്ങുന്ന ബോധ വൽക്കരണ ക്ലാസ്സ്, കുട്ടി കളു ടെ കളറിംഗ് – പെയിന്റിംഗ് മത്സര ങ്ങൾ, യു. എ. ഇ. യിലെ കലാ കാരൻ മാർ പങ്കെടുക്കുന്ന സംഗീത – നൃത്ത സന്ധ്യ എന്നിവ ‘അമ്മക്കൊരുമ്മ’ യുടെ ഭാഗ മായി ഒരുക്കും.

വൈകുന്നേരം ഏഴു മണിക്ക് തുടങ്ങുന്ന സമാപന സമ്മേ ളന ത്തിൽ ഡോക്ടർ എ. വി. അനൂപ് മുഖ്യ അതിഥി ആയിരിക്കും. ഡോക്ടർ ഷഹ ബാസ് ചടങ്ങിൽ സംബ ന്ധിക്കും.

nest-international-academy-research-center-niark-ePathram

നിയാര്‍ക്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി യിൽ 2008 ൽ പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് രൂപീ കൃത മായ സന്നദ്ധ സംഘ ടന യായ ‘നെസ്റ്റ്’ നേതൃത്വം നൽ കുന്ന നിയാർക്ക് പ്രവർ ത്തിക്കുന്നത് ഭിന്ന ശേഷി യുള്ള കുട്ടി കളുടെ ഉന്നമനം കൂടി ഊന്നൽ നൽകണം എന്ന തിന്റെ അടി സ്ഥാന ത്തി ലാണ് എന്നും നിയാർക്ക് ഭാര വാഹി കൾ അറിയിച്ചു.

ലോകോത്തര നിലവാര ത്തിൽ ഉള്ള വിദ്യാഭ്യാസ, ചികിത്സാ പരിചരണ ങ്ങൾ ഭിന്ന ശേഷിയുള്ള കുട്ടി കൾക്ക് ലഭിക്കണം എന്നതി നാൽ അമേരി ക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ആയ C I D (Central Institute for the Deaf), ദുബായിലെ ‘അൽ നൂർ സെന്റർ ഫോർ ചിൽഡ്രൻ വിത്ത് സ്‌പെഷ്യൽ നീഡ്സ്’ എന്നിവ യുമായി ഉണ്ടാ ക്കിയ സാങ്കേതിക വിവര കൈമാറ്റ ഉടമ്പടി കളിലൂടെ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്ഥാപനം ആയി ‘നിയാർക്ക്’ മാറിക്കഴിഞ്ഞു എന്ന് സംഘാടകർ അവ കാശ പ്പെട്ടു.

നിയാർക്ക് മുഖ്യ രക്ഷാധികാരി ഇബ്രാഹിം ബഷീർ, പ്രസിഡണ്ട് ആദർശ്, ജനറൽ സെക്രട്ടറി ജയ കൃഷ്ണൻ, ട്രഷറർ സാദത്ത്‌, പ്രോഗ്രാം കൺ വീനർ ജലീൽ മഷ്ഹൂർ, മേളം മേഖല ഹെഡ് ബിമൽ എന്നിവർ വാർത്താ സമ്മേ ളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on അമ്മക്കൊരുമ്മ : മാർച്ച് ഒന്നിന് അബു ദാബി യിൽ

പ്രതിഭകളെ ആദരിച്ചു

February 27th, 2019

actress-sethu-lakshmi-film-event-ePathram
അബുദാബി : കലാ സാംസ്കാരിക രംഗത്തു വ്യക്തി മുദ്ര പതി പ്പിച്ച പ്രതിഭ കളെ ആദരിച്ചു. കലാ കാര ന്മാ രുടെ കൂട്ടായ്മ യായ ഫിലിം ഇവന്റ് സംഘ ടിപ്പിച്ച ‘ജ്വാല 2K19’ എന്ന മെഗാ ഷോ യിൽ വെച്ചാണ് സിനിമാ സീരി യൽ അഭി നേത്രി സേതു ലക്ഷ്മി അമ്മ, പ്രവാസി ഭാരതി റേഡിയോ എം. ഡി. ചന്ദ്ര സേനൻ, അഭി നേത്രി ബിന്നി ടോം, സംവിധായകൻ ബാഷ് മുഹ മ്മദ്, ദേവ ദാസ് (ദാസ്. കെ. എസ്. സി.), പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍ എന്നിവരെയാണ് ഫിലിം ഇവന്റ് ആദരിച്ചത്.

film-event-jwala-2019-honoring-das-ksc-ePathram

ദേവദാസിനു (ദാസ് കെ. എസ്. സി) ആദരവ്

ഭരത് മുരളി നാടകോ ത്സവ ത്തിൽ മികച്ച ബാല നട നുള്ള പുരസ്‌കാരം നേടിയ മുഹമ്മദ് മുസ്തഫ, അബു ദാബി ഫോട്ടോ ഗ്രാഫി മത്സര ത്തിലെ പുരസ്കാര ജേതാവ് ടോബിൻ ടോം എന്നിവർക്ക് ഉപ ഹാര ങ്ങൾ സമ്മാ നിച്ചു. കാശ്മീരിലെ പുൽവാമ യിൽ വീര മൃത്യു വരിച്ച ഇന്ത്യൻ സൈനി കർക്ക് ചടങ്ങിൽ ആദരവ് അർ പ്പിച്ചു.

മുസ്സഫ യിലെ അബു ദാബി മലയാളി സമാജം അങ്കണ ത്തിൽ ഒരുക്കിയ ‘ജ്വാല 2K19’ പരിപാടി യില്‍ ഫിലിം ഇവന്റ് പ്രസിഡണ്ട് ഫിറോസ് എം. കെ. അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു കിഴക്ക നേല സ്വാഗത വും ട്രഷർ ഉമ്മർ നാലകത്ത് നന്ദിയും പറഞ്ഞു. അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർ ത്തകർ സംബന്ധിച്ചു.

തുടർന്ന് ഫിലിം ഇവന്റ് കലാ പ്രതിഭ കൾ ഒരു ക്കിയ വൈവിദ്ധ്യമാര്‍ന്ന സംഗീത – നൃത്ത – ഹാസ്യ വിരുന്ന് അരങ്ങേറി.

- pma

വായിക്കുക: , , , , , , , , ,

Comments Off on പ്രതിഭകളെ ആദരിച്ചു

കെ. പി. ഹക്കീം ഹാജിക്കു സ്വീകരണം നൽകി

February 19th, 2019

reception-to-kannapuram-kp-hakkeem-ePathram
അബുദാബി : സ്വകാര്യ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ പഴയ കാല പ്രവാസി യും കല്യാ ശ്ശേരി പഞ്ചാ യത്ത് മുസ്ലിം ലീഗ് പ്രസി ഡണ്ടും കണ്ണ പുരം മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷറ റും പാപ്പിനി ശ്ശേരി റേഞ്ച് സിക്ര ട്ടറി യും മദ്രസ്സാ മാനേജ് മെന്റ് സംസ്ഥാന കൗൺ സിലറും കൂടി യായ കെ. പി. ഹക്കീം ഹാജിക്ക് അബു ദാബി യിൽ സ്വീകരണം നൽകി.

കെ-കണ്ണപുരം കെ. എം. സി. സി. യും കണ്ണപുരം മഹൽ പ്രവാസി കൂട്ടായ്മ പെരുമ യും സംയു ക്‌ത മായി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടി പ്പിച്ച സ്വീകരണ യോഗ ത്തിൽ എം. ടി. ഹംസ അദ്ധ്യക്ഷത വഹിച്ചു.

കെ. എം. സി. സി. സംസ്ഥാന സിക്രട്ടറി ഇ. ടി. എം. സുനീർ, ഹംസ നടുവിൽ, ശറഫുദ്ധീൻ കുപ്പം, ടി. പി. മുഹ മ്മദ് ഫായിസ്, കെ. പി. അബ്ദുൽ അസീസ്, പി. കെ. പി. അബൂ ബക്കർ, സുബൈർ മൊയ്തീൻ,  മഹ്‌റൂഫ് ദാരിമി, റിയാസ് തുടങ്ങി യവർ പ്രസംഗിച്ചു.

പി. കെ. മുഹമ്മദ് അമീൻ സ്വാഗതവും പി. കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു. കെ. എം. സി. സി. യുടെ യും പെരുമ യുടെ യും സ്നേഹോപ ഹാരങ്ങൾ കെ. പി. ഹക്കീം ഹാജി ക്കു സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കെ. പി. ഹക്കീം ഹാജിക്കു സ്വീകരണം നൽകി

പെരിയ സൗഹൃദ വേദി യുടെ സാന്ത്വന വീട് രണ്ടു പേർക്ക് നൽകി

February 17th, 2019

അബുദാബി : കാസർഗോഡ് ജില്ല യിലെ പെരിയ നിവാ സി കളുടെ കൂട്ടായ്മ യായ ‘പെരിയ സൗഹൃദ വേദി’ നിർദ്ധനരായ രണ്ടു കുടുംബ ങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി. ജീവ കാരുണ്യ രംഗത്ത് കഴിഞ്ഞ പതിനാറു വർഷ മായി പ്രവർത്തി ക്കുന്ന ‘പെരിയ സൗഹൃദ വേദി’ യുടെ ‘സാന്ത്വനം പദ്ധതി’ യുടെ ഭാഗ മായാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.

പെരിയ വില്ലേജി ലെ ഇരുപതു സന്നദ്ധ സംഘട നക ളിൽ നിന്നും ഗ്രാമ പഞ്ചാ യത്ത് അംഗ ങ്ങളിൽ കിട്ടിയ അമ്പതു അപേക്ഷ കളിൽ നിന്നാണ്ഏറ്റവും അർഹ രായ രണ്ടു പേരെ തെരഞ്ഞെ ടുത്തത്.

സന്നദ്ധ പ്രവർത്തന ങ്ങളി ലൂടെ പെരിയ സൗഹൃദ വേദി മറ്റു പ്രവാസ സംഘടന കൾക്ക് മാതൃക യായി മാറി യിരിക്കു കയാണ് എന്നും തങ്ങളുടെ പരി ധിക്കു ള്ളിൽ നിന്ന് കൊണ്ട് എല്ലാ വർഷവും അർഹ രായ വർക്ക് ഓരോ വീട് നിർമ്മിച്ച് നല്കുവാന് തീരുമാനിച്ചു എന്നും ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് : 055 705 9769 (സുരേഷ്)

- pma

വായിക്കുക: , , ,

Comments Off on പെരിയ സൗഹൃദ വേദി യുടെ സാന്ത്വന വീട് രണ്ടു പേർക്ക് നൽകി

Page 68 of 97« First...102030...6667686970...8090...Last »

« Previous Page« Previous « സോഹാറില്‍ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ തുറന്നു
Next »Next Page » ഇടി മിന്നലോടെ ശക്ത മായ മഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha