സുവീരന്റെ ‘ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും’ ഒന്നാം സ്ഥാനത്ത്

January 1st, 2019

best-director-suveeran-ePathram അബുദാബി : കേരള സോഷ്യൽ സെന്റർ ഒന്‍പതാമത് ഭരത്‌ മുരളി നാടകോത്സവ ത്തില്‍ മികച്ച നാടക മായി സുവീര ന്റെ ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിത വും (തിയ്യേറ്റര്‍ ദുബായ്) തെര ഞ്ഞെടു ക്കപ്പെട്ടു. മികച്ച സംവി ധായകൻ: സുവീരൻ.

ഈ നാടകത്തിലെ പ്രകടന ത്തിലൂടെ മികച്ച നടന്‍ ആയി ഡോക്ടര്‍ ആരിഫ്, മികച്ച നടി യായി ഷെറീൻ സെയ്ഫ്‌, മികച്ച രണ്ടാ മത്തെ നടന്‍ ആയി ഓ. ടി. ഷാജഹാന്‍ എന്നി വരെ തെരഞ്ഞെടുത്തു.

മികച്ച രണ്ടാമത്‌ നാടകം : പണി (ശക്തി അബു ദാബി), ഈ നാടക ത്തിലൂടെ മികച്ച രണ്ടാ മത്തെ നടന്‍ പുര സ്കാരം പ്രകാ ശൻ തച്ചങ്ങാട്‌, മികച്ച രണ്ടാമത്‌ നടി അനന്തലക്ഷ്മി എന്നിവര്‍ പങ്കിട്ടു.

മികച്ച മൂന്നാമത്‌ നാടകമായി കനൽ പ്പാടുകൾ (അബു ദാബി മലയാളി സമാജം), സംസ്കാര (അൽ ഐൻ മല യാളി സമാജം) എന്നിവയാണ്.

സംസ്കാര യിലെ പ്രകടന ത്തിന്ന് മികച്ച രണ്ടാ മത്തെ നടിക്കുള്ള പുരസ്കാരം സോഫി തോമസ്‌ പങ്കിട്ടെടുത്തു.

കനല്‍ പ്പാടു കളിലെ അഭിനയത്തിന് മാസ്റ്റർ മുഹമ്മദ്‌ മുസ്തഫ മികച്ച ബാല താര ത്തിനുള്ള പുര സ്കാരം കരസ്ഥ മാക്കി. രണ്ടാമത്തെ ബാല താരം : ശിവ ഗംഗ (പറയാത്ത വാക്കുകൾ).

യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവിധായകന്‍: കെ. വി. ബഷീർ (കനൽ പ്പാടുകൾ, അബു ദാബി മലയാളി സമാജം).

സംഗീതം : ബിജു ജോസഫ്‌, ദീപ വിതാനം : സനേഷ്‌. കെ. ഡി., രംഗ സജ്ജീ കരണം : ഹരി ദാസ്‌ മനോജ്‌. (ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും). മികച്ച ചമയം: ക്ലിന്റ്‌ പവിത്രൻ ( ഭൂപടം മാറ്റി വരക്കു മ്പോൾ, സംസ്കാര).

സ്പെഷ്യല്‍ ജൂറി അവാര്‍ഡു കള്‍ : നടി – അഞ്ജലി ജസ്റ്റിൻ (പണി), ജീന രാജീവ്‌ (നഖ ശിഖാന്തം). നടൻ – കുമാർ സേതു (നഖ ശിഖാന്തം), വിനോദ്‌ മണിയറ (പറയാത്ത വാക്കുകൾ), ജാഫർ കുറ്റി പ്പുറം (പണി), സാജിദ്‌ കൊടിഞ്ഞി (സംസ്കാര).

 

- pma

വായിക്കുക: , , , , , , , , ,

Comments Off on സുവീരന്റെ ‘ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും’ ഒന്നാം സ്ഥാനത്ത്

ജവാൻമാരെ ആദരിക്കുന്നു

December 30th, 2018

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ ‘അബു ദാബി സാംസ്‌കാരിക വേദി’ ധീര ജവാൻ മാരെ ആദരി ക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങ ളുടെ ഭാഗ മായി ഒരുക്കുന്ന പരി പാടി യില്‍, ഇന്ത്യൻ സൈന്യ ത്തിൽ തങ്ങ ളുടെ സേവനം രാജ്യ ത്തിനു വേണ്ടി സമർ പ്പിക്കു കയും ശേഷിച്ച കാലം പ്രവാസ ജീവിതം നയി ക്കുകയും ചെയ്യു ന്ന മു ൻകാല സൈനി കരെ യാണ് ആദരിക്കുക.

salute-the-real-heroes-samskarikha-vedhi-ePathram

2019 ജനുവരി 25 വെള്ളിയാഴ്ച, മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും. തുടര്‍ച്ചയായ അഞ്ചാമതു വര്‍ഷമാണ് ‘അബു ദാബി സാംസ്‌കാരിക വേദി’ ജവാന്മാരെ ആദരി ക്കുന്നത്.

താല്പര്യമുള്ള മുൻ കാല സൈനികർ പേരു വിവര ങ്ങള്‍ 055 – 7059 769, 050 – 6711 437 എന്നീ നമ്പരു കളിൽ വിളിച്ച് നല്‍കണം എന്ന് സംഘാടകർ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ജവാൻമാരെ ആദരിക്കുന്നു

സി. എസ്. ഐ. ക്രിസ്‌മസ് കരോള്‍ വെള്ളി യാഴ്ച

December 13th, 2018

csi-church-choir-fest-logo-ePathram
അബുദാബി : സി. എസ്. ഐ. ഇട വക യുടെ ക്രിസ്‌മസ് കരോള്‍ സര്‍വ്വീസ്, ഡിസംബര്‍ 14 വെള്ളി യാഴ്ച വൈകു ന്നേരം 5.30 ന് അബു ദാബി സെന്‍റ് ആൻഡ്രൂസ് ദേവാ ലയ ത്തില്‍ നടക്കും.

പ്രശസ്ത സംഗീതജ്ഞരായ മേരി ഡോൺലി, മാത്യു മക്കോണൽ, ജോർജ്ജ് എം. കോശി, എം. തോമസ് തോമസ്, രാജൻ ഡേവിഡ് തോംസൺ തുട ങ്ങിയവ രുടെ ക്രിസ്മസ് ഗാന ങ്ങൾ അടക്കം നിരവധി ഗാനങ്ങൾ 50 അംഗ ഗായക സംഘം ആലപിക്കും.

വെസ്‌ലെ പി. കുരുവിള ക്രിസ്മസ് സന്ദേശം നൽകും. വിവരങ്ങൾക്ക് 050 412 0123.

- pma

വായിക്കുക: , , ,

Comments Off on സി. എസ്. ഐ. ക്രിസ്‌മസ് കരോള്‍ വെള്ളി യാഴ്ച

പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

December 13th, 2018

uae-kasargod-pravasi-shadow-social-forum-ePathram
ഷാർജ : കാസർ ഗോഡ് ജില്ല യുടെ വിവിധ ഭാഗ ങ്ങളിൽ സാമൂഹിക – സാംസ്കാരിക മേഖല കളിൽ പ്രവർ ത്തി ക്കുന്ന യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘ഷാഡോ സോഷ്യൽ ഫോറം’ വാർഷിക സംഗമം ഷാർജ യിൽ സംഘടിപ്പിച്ചു.

ഷാഡോ ചെയർമാൻ അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സി യേഷൻ ട്രഷറർ കെ. ബാല കൃഷ്ണൻ തച്ചങ്ങാട് പരി പാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ സിജു പന്തളം മുഖ്യാതിഥി ആയിരുന്നു. വിവിധ മേഖല കളിലെ പ്രമുഖർ സംബന്ധിച്ചു.

സി. മുനീർ, എ. കെ. ശ്രീജിത്ത്, പ്രദീപ് കുറ്റിക്കോൽ, ഹരീഷ് കുമാർ, രവീ ന്ദ്രൻ കളക്കര, ഗോപി, മൊയ്തീൻ കുഞ്ഞി, വിജേഷ്, വേണു, ജയ കുമാർ, മണി കൊളത്തൂർ, അനിൽ, സനൽ, ധനേഷ്, ഹരി, എന്നി വർ സംസാരിച്ചു. തുടർന്ന് തുടി പൂബാണം കലാ വേദി യുടെ നാടൻ പാട്ടും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ശ്രദ്ധേയമായി

December 13th, 2018

logo-nostalgia-abudhabi-ePathram
അബുദാബി : വർണ്ണോത്സവം 2018 എന്ന പേരിൽ നൊസ്റ്റാൾജിയ അബുദാബി, മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘ ടിപ്പിച്ച നൃത്ത – ഹാസ്യ- സംഗീത നിശ ശ്രദ്ധേയമായി.

യു. എ. ഇ. തല ത്തിൽ നടത്തിയ നൊസ്റ്റാൾജിയ റിഫ്ള ക്ഷൻസ് സീസണ്‍- 3 പെയിന്‍റിംഗ് & ഡ്രോയിംഗ് മത്സര ത്തിലെ വിജയി കൾക്കും ‘സർഗ്ഗ ഭാവന 2018’ ചെറുകഥ, കവിത രചന മത്സര ത്തിൽ ഒന്നാം സ്ഥാനം നേടിയ ബിജു ജി. നാഥിനും രാമ ചന്ദ്രൻ മൊറാഴയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

നൊസ്റ്റാൾജിയ പ്രസിഡണ്ട് നാസർ സെയ്ത് അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് ടി. എ. നാസർ, മാധ്യമ പ്രവര്‍ ത്തകന്‍ ചന്ദ്ര സേനൻ, നൊസ്റ്റാൾ ജിയ ഭാര വാഹി കളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, സൗദ നാസർ, മഞ്ജു സുധീർ തുടങ്ങി യവർ സംസാരിച്ചു. സെക്രട്ടറി മനോജ് ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ സുധീർ നന്ദിയും രേഖ പ്പെടുത്തി.

യു. എ. ഇ. യിലെ അറിയ പ്പെടുന്ന കലാ കാരന്മാരും നൊസ്റ്റാൾജിയ അംഗങ്ങളും ചേർന്ന് വൈവിധ്യ മാർന്ന കലാ പരിപാടി കൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ശ്രദ്ധേയമായി

Page 69 of 94« First...102030...6768697071...8090...Last »

« Previous Page« Previous « യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ സമ്മാനിച്ചു
Next »Next Page » പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha