അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി അബു ദാബി ചാപ്റ്ററിന്റെ 27 ആമത് വാർഷിക ആഘോഷ ങ്ങൾ മുസ്സഫ മാർത്തോമ്മാ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്നു.
പ്രസിഡന്റ് കെ. എ. മാത്യു അദ്ധ്യക്ഷത വഹിച്ചു. അലുംമ്നി യുടെ സ്ഥാപക അംഗ ങ്ങളായ വി. ജെ. മാത്യു, എബ്രഹാം മാത്യു എന്നിവർ ചേർന്ന് തിരി തെളിയിച്ച് ഉത്‌ഘാടന കർമ്മം നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി മാത്യു മണലൂർ വാർഷിക റിപ്പോർട്ടും ട്രഷറർ സെബി സി. എബ്രഹാം വാർഷിക കണക്കു കളും അവതരി പ്പിച്ചു. സാമ്പ ത്തി കമായി പിന്നോക്കം നിൽ ക്കുന്ന കലാലയ വിദ്യാർത്ഥി കൾക്ക് സംഘടന നൽകുന്ന സ്കോളർ ഷിപ്പ് വിതര ണത്തെ സംബ ന്ധിച്ച് ജോൺ വി. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.
അബു ദാബി മാർത്തോമ്മാ ഇടവക സഹ വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷണം നടത്തി. ഷെറിൻ തെക്കേമല, ടി. എ. മാത്യു, അനിൽ സി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു. 10 , 12 ക്‌ളാസ്സു കളിലെ പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്ക് ട്രോഫികൾ സമ്മാനിച്ചു. തുടർന്ന് സംഗീത നിശ, മിമിക്സ്, നൃത്ത നൃത്യങ്ങൾ എന്നീ കലാ പരി പാടി കൾ അരങ്ങേറി.
തോമസ് തയ്യിൽ, ഷിജിൻ പാപ്പച്ചൻ, റെലി സെബി, ജോസി തിരുവല്ല, മിനി മണലൂർ, ആഷ്‌ലി അലക്സാണ്ടർ, മാസ്റ്റർ ഏബൽ, സിയാൻ, സിറിൽ എന്നിവർ കലാ പരി പാടി കൾക്ക് നേതൃത്വം നൽകി.