
അബുദാബി : നാൽപ്പത്തി നാലു വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് തിരിക്കുന്ന ‘ടീം തളി പ്പറമ്പ’ അംഗം കെ. പി. മുഹമ്മദ് കുഞ്ഞിക്ക് യാത്ര യയപ്പു നൽകി.
തളിപ്പറമ്പ് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ടീം തളിപ്പറമ്പ അബു ദാബി’ സംഘടിപ്പിച്ച പഠന യാത്ര യിൽ വെച്ചാണ് യാത്ര യയപ്പു പരിപാടി സംഘ ടിപ്പി ച്ചത്. ‘ടീം തളിപ്പറമ്പ അബു ദാബി’ യുടെ സ്നേഹോ പഹാരം അദ്ദേഹ ത്തിനു സമ്മാനിച്ചു.

‘ടീം തളിപ്പറമ്പ അബു ദാബി’ യുടെ അംഗങ്ങളും കുടുംബ ങ്ങളും കുട്ടി കളും ഉൾപ്പെടെ നൂറി ലേറെ പ്പേർ ദുബായി ലെ അൽ റവാബി ഡയറി ഫാമി ലേക്ക് രണ്ടു ബസ്സു കളി ലായി നടത്തി യ പഠന യാത്ര ഗൾഫിൽ വളരുന്ന കുട്ടി കൾക്ക് വളരെ ഉപകാര പ്രദ മായി രുന്നു. മരുഭൂമി യിലെ ക്ഷീര വിപ്ലവം ടീം അംഗ ങ്ങള്‍ക്ക് പുതിയൊരു അനു ഭവവുമായി.
ഭാര വാഹി കളായ കെ. വി. അഷ്‌റഫ്, ടി. കെ. മുഹമ്മദ് കുഞ്ഞി, എ. പി. നൗഷാദ്, കെ. വി. സത്താർ, കെ. എൻ. ഇബ്രാഹിം, കെ. അലി ക്കുഞ്ഞി, കാസ്സിം അബൂബക്കർ, കെ. വി. നൗഫൽ, സി. നൗഷാദ്, അബ്ദുള്ള, സുബൈർ തളിപ്പറമ്പ, താജുദ്ധീൻ, അഷ്‌റഫ് കടമ്പേരി തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.
യാത്രക്കിടെ ഇരു ബസ്സു കളി ലുമായി നടത്തിയ ക്വിസ്സ് മത്സര ങ്ങളും സംഗീത പരി പാടി കളും പഠന യാത്രക്ക് ഏറെ പൊലിമ കൂട്ടി.








അബുദാബി : കണ്ണൂർ ജില്ല യിലെ കണ്ണ പുരം നിവാസി കളുടെ മഹല്ലു സംഗമം ‘പെരുമ 2018’ എന്ന പേരിൽ അബു ദാബി മുറൂർ സഫ്രാൻ പാർക്കിൽ സംഘടിപ്പിച്ചു. വിവിധ എമി റേറ്റു കളിൽ നിന്നായി നൂറു കണക്കിനു മഹല്ലു നിവാസികൾ സംഗമ ത്തിൽ സംബ ന്ധിച്ചു.





















