അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) കലാലയം സംഘടിപ്പിച്ച അബു ദാബി സിറ്റി സെന്‍ട്രല്‍ സാഹിത്യോ ത്സവ്, പരി പാടി കളുടെ വൈവിധ്യത്താൽ ശ്രദ്ധേയമായി.
ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.) സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹംസ അഹ്സനി ഉദ്ഘാടനം ചെയ്ത സമ്മേളന ത്തിൽ ആര്‍. എസ്. സി. സെൻ ട്രൽ കമ്മിറ്റി ചെയർ മാൻ സുബൈർ ബാലു ശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ഡയറ ക്ടർ ബോർഡ് മെമ്പർ ഖാൻ സുറൂർ സമാൻ ഖാൻ ദേശീയ ഉദ്ഗ്രഥന സമ്മേളന – ദൃശ്യാവിഷ്‌ക്കാരം സ്വിച്ച് ഓൺ കർമ്മം നിർവ്വ ഹിച്ചു. സാഹിത്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ സംബന്ധിച്ചു.
ആർ. എസ്. സി. ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗ വും സ്വാഗത സംഘം ജനറൽ കൺ വീന റുമായ അബ്ദുൽ ബാരി പട്ടുവം, നാസർ മാസ്റ്റർ, ഫഹദ് സഖാഫി തുടങ്ങി യവർ പ്രസംഗിച്ചു.
മുപ്പത് യൂണിറ്റു കളിൽ നിന്നും മികവ് തെളിയിച്ച് ഖാലിദിയ, നാദിസിയ, മദീന സായിദ്, മുറൂർ, അൽ വഹ്ദ എന്നീ സെക്ടറു കളിൽ നടന്ന മത്സര ങ്ങളിൽ ജേതാ ക്കളായ നാനൂറോളം പ്രതിഭ കളാണ് 79 ഇനങ്ങ ളിൽ വാദി ഹത്ത, വാദി ശീസ്, വാദി സിജി എന്നീ വേദി കളി ലായി തങ്ങളുടെ പ്രകടനം കാഴ്‌ച വെച്ചത്.
അൽ വഹ്ദ, നാദിസിയ, ഖാലിദിയ സെക്ടറുകൾ യഥാ ക്രമം ഒന്ന, രണ്ട്, മൂന്ന് സ്ഥാന ങ്ങൾ കരസ്ഥ മാക്കി. ഖാലിദിയ സെക്ട റിലെ ഫഹീം അബ്ദുൽ സലാം കലാ പ്രതിഭ യായും മുറൂര്‍ സെക്ട റിലെ മുഹമ്മദ് റമീസ്, നാദിസിയ്യ സെക്ടറിലെ ഫാത്തിമ മുഹമ്മദ് എന്നിവർ സർഗ്ഗ പ്രതിഭ കൾ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഐ. സി. എഫ്. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാൻ സഖാഫി തിരു വത്ര യുടെ അദ്ധ്യക്ഷത യിൽ നടന്ന സമാ പന സമ്മേ ളനം ആർ. എസ്. സി. ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി ഉദ്ഘാടനം ചെയ്തു.
പ്രവാസി രിസാല എക്സി ക്യൂട്ടീവ് എഡിറ്റർ ടി. എ. അലി അക്ബർ സന്ദേശ പ്രഭാ ഷണം നടത്തി. ഷമീം തിരൂർ, സക്കരിയ ശാമിൽ ഇർ ഫാനി, സി. ഒ. കെ. മുഹ മ്മദ് മാസ്റ്റർ, സിദ്ധീഖ് അൻവരി, ലത്തീഫ് ഹാജി മാട്ടൂൽ, ഹംസ മദനി, ഖാസിം പുറ ത്തീൽ, അബ്ദു റഹ്മാൻ ഹാജി, പി. സി. ഹാജി കല്ലാച്ചി, നദീർ മാസ്റ്റർ, സുഹൈൽ പാല ക്കോട്, സമദ് സഖാഫി, ഹനീഫ ബാലു ശ്ശേരി, സിദ്ധീഖ് പൊന്നാട്, അസ്ഫർ മാഹി, യാസിർ വേങ്ങര തുടങ്ങി യവർ സംബന്ധിച്ചു. സഈദ് വെളിമുക്ക് സ്വാഗ തവും നൗഫൽ ഉപവനം നന്ദിയും പറഞ്ഞു.
സാഹിത്യോത്സവ് അങ്കണത്തിൽ ഒരുക്കിയ മഴ വിൽ സംഘം, ഇശൽ മെഹ്ഫിൽ എന്നീ വേദി കളിൽ ഗാന ആലാ പനവും മീഡിയ വാൾ, ആർട്ട് ഗ്യാലറി, ഐ. പി. ബി. പവ ലിയൻ, എന്നി വിട ങ്ങളി ലായി വിദ്യാഭ്യാസ – സാഹിത്യ- സാംസ്കാ രിക സെഷനു കളും നടന്നു.