ആര്‍ട്ട് മേറ്റ്സ് കലാ വിരുന്ന് ശ്രദ്ധേയമായി

October 14th, 2019

atlas-ramachandran-inaugurate-art-mates-family-meet-ePathram
ഷാർജ : യു. എ. ഇ. യിലെ മലയാളി പ്രവാസി കലാകാര ന്മാരുടെ കൂട്ടായ്മ ‘ആര്‍ട്ട് മേറ്റ്സ് യു. എ. ഇ.’ യുടെ അഞ്ചാമത് കുടുംബ സംഗമവും കലാ വിരുന്നും ജന പങ്കാളിത്തവും വൈവിധ്യമായ കലാ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

singer-suleikha-hameed-art-mates-ePathram

ഷാർജ യിലെ അല്‍ മജ്ലിസ് അല്‍ മദീന പാര്‍ട്ടി ഹാളില്‍ സംഘടി പ്പിച്ച കലാ വിരുന്നില്‍ മുരളി ഗുരുവായൂർ, സുനീഷ്, ജയന്‍, നിഷാദ്, പ്രമോദ് എടപ്പാള്‍, മനോജ്, ദിലീപ്, സാജൻ, അബ്ദുല്ല, സുലൈഖ ഹമീദ്, ലിന്‍സി, സുചിത്രാ ഷാജി, ഡോ. രുഗ്മ, ടെസ്സി, സൂസി തുടങ്ങിയ മുപ്പതോളം കലാ പ്രതിഭകളു ടെ പാട്ടു കളും നൃത്ത നൃത്യങ്ങളും മിമിക്രി യും ചിത്രീകരണവും അടക്കം വൈവിധ്യ മാര്‍ന്ന കലാ പ്രകടനങ്ങള്‍ അരങ്ങേറി.

art-mates-lincy-sumesh-pramod-edappal-skit-ePathram

ആര്‍ട്ട് മേറ്റ്സ് അംഗ ങ്ങള്‍ ഒരു ക്കിയ ഹൃസ്വ സിനിമ കളും സംഗീത ആല്‍ബ വും പ്രദര്‍ശി പ്പിച്ചു. അറ്റ്ലസ് രാമ ചന്ദ്രൻ, രാജീവ് കോടമ്പള്ളി, ആര്‍ട്ട് മേറ്റ്സ് യു. എ. ഇ. അംബാ സ്സിഡര്‍ അൻസാർ കൊയിലാണ്ടി, ചീഫ് അഡ്മിന്‍ ഷാജി പുഷ്പാം ഗദൻ, ബെല്ലോ ബഷീർ, രവി കൊമ്മേരി, സനല്‍ കുമാര്‍ തുടങ്ങി യവര്‍ ആശംസ കൾ നേർന്നു.
singer-suchithra-shaji-art-mate-2019-ePathram

അജു റഹിം, സുമേഷ് ബാലകൃഷ്‌ണൻ, അനു രാജ്, ലെജി, ഹംസ ഷമീർ, അരുൺ, അഭി ലാഷ്, സമീര്‍ കല്ലറ, പി. എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവർ നേതൃത്വം നൽകി. ദിവ്യ, മിഥുൻ, ശിവനന്ദ തുടങ്ങിയവർ അവതാരകര്‍ ആയിരുന്നു.
art-mates-uae-fifth-family-gathering-in-sharjah-ePathram

ആര്‍ട്ട് മേറ്റ്സ് അംഗ ങ്ങളുടെ കുട്ടികളും വേദി യില്‍ പാട്ടു കളും നൃത്ത ങ്ങളും അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ കലാ വൈഭവം തെളിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ആര്‍ട്ട് മേറ്റ്സ് കലാ വിരുന്ന് ശ്രദ്ധേയമായി

കഥകളി മഹോത്സവം ‘സീതായനം’ ഒക്ടോബര്‍ 3 മുതൽ

September 30th, 2019

seethaayanam-ksc-kathakali-fest-2019-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റി നോടൊപ്പം ശക്‌തി തിയ്യ റ്റേഴ്‌സ്, മണി രംഗ് എന്നീ കൂട്ടായ്മ കള്‍ ചേർന്ന് ഒരുക്കുന്ന എട്ടാമത് അബു ദാബി കഥ കളി മഹോത്സവം ‘സീതായനം’ ഒക്ടോബർ 3, 4 , 5, (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസ ങ്ങളില്‍ രാത്രി 7 മണി മുതല്‍ അബുദാബി കേരള സോഷ്യൽ സെന്റ റിൽ അരങ്ങേറും.

ബാലിവധം, രാവണ വിജയം, ശ്രീരാമ പട്ടാഭി ഷേകം, തോരണ യുദ്ധം എന്നീ നാല് രാമായണ കഥ കള്‍ ‘സീതാ യനം’ കഥകളി മഹോത്സവ ത്തിൽ അവതരിപ്പിക്കും.

ആദ്യമായിട്ടാണ് ശ്രീരാമ പട്ടാഭിഷേകം കഥകളി ഇന്ത്യക്ക് പുറത്ത് അവ തരി പ്പിക്കുന്നത് എന്ന പ്രത്യേകതയും ‘സീതായനം’ കഥകളി മഹോത്സവ ത്തിന് സ്വന്തം എന്നും സംഘാടകര്‍ അറിയിച്ചു.

കലാമ ണ്ഡലം ഗോപി ആശാ ന്റെ നേതൃത്വ ത്തിലുള്ള അമ്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാ ലയ ത്തിന്റെ താണ് കളി യോഗം. കലാ മണ്ഡലം ഗോപി ശ്രീരാമന്‍ ആയും, സദനം കൃഷ്ണൻ കുട്ടി ബാലി യും ഭരതനു മായും അര ങ്ങില്‍ എത്തും.

ഇവരെ കൂടാതെ കലാ മണ്ഡലം ബാല സുബ്ര ഹ്മണ്യൻ, കലാ മണ്ഡലം ചമ്പക്കര വിജയൻ, കലാ മണ്ഡലം നീരജ് തുടങ്ങി യവർ മറ്റു പ്രധാന വേഷ ങ്ങൾ കെട്ടി യാടും.

നെടുമ്പിള്ളി രാം മോഹൻ, വെങ്ങേരി നാരാ യണൻ, അഭിജിത് വർമ്മ (പാട്ട് ), കലാ മണ്ഡലം കൃഷ്ണ ദാസ്, ഉദയൻ നമ്പൂതിരി (ചെണ്ട), കലാ നിലയം മനോജ് (മദ്ദളം) തുടങ്ങി യവ രാണ് പിന്നണിയില്‍. ഡോ. പി. വേണു ഗോപാലന്‍ അരങ്ങ് പരിചയ പ്പെടുത്തും.

- pma

വായിക്കുക: , , ,

Comments Off on കഥകളി മഹോത്സവം ‘സീതായനം’ ഒക്ടോബര്‍ 3 മുതൽ

സമാജം സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ ജൂലായ് 11 മുതല്‍

July 8th, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം ഒരു ക്കുന്ന സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ 2019 ജൂലായ് 11 മുതല്‍ 26 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 8.30 വരെ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

അംഗങ്ങളുടെ കുട്ടികള്‍ക്ക് 150 ദിര്‍ഹവും അല്ലാത്ത വര്‍ക്ക് 200 ദര്‍ഹവും പ്രവേശന ഫീസ് നല്‍ കണം. 15 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മര്‍ ക്യാമ്പി ന്റെ ഡയറ ക്ടര്‍ അലക്സ് താളുപ്പാടത്ത് ആയി രിക്കും. വാഹന സൗകര്യം ആവശ്യ മായ കുട്ടി കള്‍ക്ക്  യാത്രാ സൗകര്യം ഏര്‍പ്പാടു ചെയ്തു കൊടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600 എന്ന നമ്പറില്‍ സമാജം ഓഫീസു മായോ 050 721 7406 (ഷാജി കുമാര്‍) 050 189 3090 (സലീം ചിറക്കല്‍) എന്നീ നമ്പറു കളി ലോ ബന്ധ പ്പെടാവു താണ്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on സമാജം സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ ജൂലായ് 11 മുതല്‍

ഭരതാഞ്ജലി യുടെ ‘ഷൺമുഖോദയം’ വെള്ളി യാഴ്ച അരങ്ങിൽ എത്തുന്നു

April 15th, 2019

priya-manoj-bharathanjali-2019-ePathram
അബുദാബി : കുമാര സംഭവം അടി സ്ഥാന മാക്കി ഒരുക്കുന്ന ‘ഷൺ മുഖോദയം’ ഏപ്രിൽ 19 വെള്ളി യാഴ്ച അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ അര ങ്ങേറും.

ദുഷ്‌കർമ്മ ങ്ങൾ ക്ക് എതിരെ സ്‌നേഹ ത്തി ന്റെയും സമാ ധാന ത്തിന്റെയും ആശയം പങ്കു വെക്കുന്ന ഭരത നാട്യം നൃത്ത രൂപ മാണ് ഭരതാഞ്ജലി അവത രിപ്പി ക്കുന്ന ‘ഷൺ മുഖോദയം’ എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

bharathanjali-2019-press-meet-ePathram

യു. എ. ഇ. സഹിഷ്ണുതാ വർഷാച രണ ത്തിന്റെ ഭാഗ മായി നൃത്ത രൂപ ത്തിൽ പങ്കു വെക്കുന്ന സഹി ഷ്ണുതാ സന്ദേശ മാണ് ഷൺ മുഖോദയം എന്ന് നൃത്ത സംവി ധായക പ്രിയ മനോജ് പറഞ്ഞു.

shanmughodhayam-bharathanjali-ePathram

അതോടൊപ്പം ‘ഘനശ്യാമം’ എന്ന നൃത്ത അവതരണവും അരങ്ങിൽ എത്തും. ശ്രീകൃഷ്ണ ന്റെ കുട്ടി ക്കാല ത്തെ സംഭവ വികാസ ങ്ങൾ കോർ ത്തിണ ക്കി യാണ് ഘന ശ്യാമം ചിട്ട പ്പെടു ത്തിയിരി ക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ഐ. എസ്. സി. പ്രധാന വേദി യില്‍ ആരം ഭിക്കുന്ന ‘ഷൺ മുഖോ ദയം’ നൃത്ത ശില്പ ത്തിൽ പതിനേഴ് നർത്ത കി മാർ അണി നിരക്കും.

കിള്ളി ക്കു റുശ്ശി മംഗലം റാം മോഹൻ, കോട്ടയം ജമനീഷ് ഭഗവതർ, പാല ക്കാട് സൂര്യ നാരായണ അയ്യർ എന്നി വരും വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഭരതാഞ്ജലി യുടെ ‘ഷൺമുഖോദയം’ വെള്ളി യാഴ്ച അരങ്ങിൽ എത്തുന്നു

സമദര്‍ശിനി ഷാർജ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു

April 10th, 2019

samadarsini-sharjah-2019-committee-ePathram
ഷാര്‍ജ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഷാർജ കേന്ദ്ര മായി പ്രവര്‍ ത്തിച്ചു വരുന്ന കലാ സാംസ്‌കാരിക കൂട്ടായ്മ യായ സമദർശിനി യുടെ പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു.

സി. എ. ബാബു (പ്രസിഡണ്ട്), മുഹമ്മദ് അബൂ ബക്കർ (ജനറൽ സെക്ര ട്ടറി), സേവ്യര്‍ (ട്രഷറർ), പ്രവിൺ രാജ് (വൈസ് പ്രസി ഡണ്ട്), വിനോദ് രാമ ചന്ദ്രൻ (ജോ. സെക്രട്ടറി), ശിഹാ ബുദ്ധീൻ (ജോ. ട്രഷറർ), മൊയ്തീന്‍ (കൾച്ചറൽ കൺ വീനർ), ജയ കുമാർ (ഓഡി റ്റർ) എന്നിവ രാണ് പ്രധാന ഭാര വാഹി കള്‍.

എക്സി ക്യൂട്ടീവ് അംഗ ങ്ങളായി ശ്രീകുമാർ, അബ്ദുൽ സലാം, ജേക്കബ്ബ്, പോൾ സൺ, അമർ ലാൽ, അനിൽ വാര്യര്‍, അരവി ന്ദൻ നായർ, മഹേഷ്‌, സാദിക്ക് അലി, മുബാറക്ക് ഇമ്പാറക്, പി. സി. വർ ഗ്ഗീസ്, എം. എച്ച്. ജലീൽ, ഭദ്ര കുമാർ എന്നി വരെയും തെരഞ്ഞെടുത്തു.

പോൾസണ്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, അമർലാല്‍ എന്നിവര്‍ വാർ ഷിക റിപ്പോർ ട്ടുകൾ അവ തരി പ്പിച്ചു.

ladies-wing-samadarsini-sharjah-2019-committee-ePathram

സമദർശിനി വനിതാ വിഭാഗം ഭാര വാഹി കള്‍ : ലതാ വാരിയർ (പ്രസിഡണ്ട് ), കവിതാ വിനോദ് (ജനറൽ സെക്ര ട്ടറി ), രാജി ജേക്കബ്ബ് (ട്രഷറർ) എന്നി വരെ തെരഞ്ഞെ ടുത്തു.

ബാല വേദി അംഗ ങ്ങളായി അപർണ്ണ വിനോദ് (പ്രസി ഡണ്ട് ), അൽ മാസ് കൊമ്മത് (ജനറൽ സെക്രട്ടറി ), അനീറ്റ ജേക്കബ്ബ് എന്നിവ രെയും തെരഞ്ഞെ ടുത്തു.

sentoff-to-simi-ashraf-samadarsini-sharjah-ePathram

പ്രവാസ ജീവിതം മതി യാക്കി പോകുന്ന ഷാർജ ഇന്ത്യൻ സ്കൂൾ അദ്ധ്യാ പിക യും, സമദർശിനി യുടെ വനിതാ വിഭാഗം അംഗ വുമായ സിമി അഷ്‌റഫി നെ ആദരിച്ചു.

ജേക്കബ്ബ്, ശ്രീകുമാർ, അനിൽ വാരിയർ, പ്രവീൺ, മൊയ്തീന്‍, മുബാറക്ക്, രാജി ജേക്കബ്ബ്, കെൻ ഏർളിൻ, സുജാത പ്രകാശ്, മിനി മോൾ എന്നി വർ സമദർശിനി ഷാർജ കമ്മിറ്റി ക്ക് ആശംസ കൾ നേർന്നു.

- pma

വായിക്കുക: , , , , ,

Comments Off on സമദര്‍ശിനി ഷാർജ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു

Page 9 of 18« First...7891011...Last »

« Previous Page« Previous « വാട്ട്‌സാപ്പിലെ തട്ടിപ്പ് : ടി. ആർ. എ. യുടെ മുന്നറിയിപ്പ്
Next »Next Page » സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha