യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ

September 23rd, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിംഗ് ഒരുക്കുന്ന യു. എ. ഇ. തല ദഫ് മുട്ട് മത്സരം ‘ദഫലി-2018’ ഡിസംബര്‍ ഏഴ് വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണിക്ക് സെന്റര്‍ അങ്കണ ത്തില്‍ അര ങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.

വിവിധ എമി റേറ്റു കളില്‍ നിന്നു മായി 16 ടീമു കള്‍ മാറ്റുരക്കുന്ന ‘ദഫലി’ മാപ്പിള കലാ പ്രേമി കള്‍ക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കും.

വിവരങ്ങൾക്ക് : 02 642 44 88, 055 748 3983

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ

സ്കൂൾ മേള കൾ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നടത്തും

September 12th, 2018

kerala-school-kalolsavam-state-youth-festival-ePathram

തിരുവനന്തപുരം : ആർഭാട ങ്ങളും ആഘോഷ ങ്ങളും ഇല്ലാതെ ‘സെലക്ഷൻ പ്രൊസ്സസ്സിൽ’ സംസ്ഥാന സ്കൂൾ കലോല്‍സവ വും ശാസ്ത്ര, കായിക മേള കളും നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ്.

കലാ മേള എങ്ങനെ വേണം എന്നുള്ളതും ഏതൊ ക്കെ ഇന ങ്ങൾ ഏതൊക്കെ തല ങ്ങളിൽ നടത്തണം എന്നതും അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യു വാൻ ഈ മാസം 17 ന് മാന്വൽ കമ്മിറ്റി യോഗം ചേരും.

കലോത്സവ മാന്വലി ലും ചില മാറ്റ ങ്ങൾ വരു ത്തിയാലേ ആർഭാട ങ്ങള്‍ ഇല്ലാതെ മത്സരം നടത്തു വാന്‍ കഴിയൂ. അതിനു വേണ്ടി യാണ് മാന്വൽ കമ്മിറ്റി ചേരുന്നത്.

ഇക്കാര്യത്തിൽ തുടർ നട പടി സ്വീകരി ക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടറെ ചുമതല പ്പെടുത്തി. പന്തൽ കെട്ടി യുള്ള ആഘോ ഷങ്ങൾ ഉണ്ടാവില്ല. വിദ്യാർത്ഥി കൾക്ക് സർഗ്ഗ ശേഷി പ്രകടി പ്പി ക്കുവാനും അതു വില യിരു ത്തു വാനും അവസരം ഒരുക്കുക യാണ് ലക്ഷ്യം.

പ്രളയ ത്തിന്റെ പശ്ചാത്തല ത്തിൽ സ്കൂൾ മേള കളും ചലച്ചിത്ര മേളയും ഉപേക്ഷിക്കും എന്നറി യിച്ച് പൊതു ഭരണ വകുപ്പ് നേരത്തെ ഉത്ത രവ് ഇറക്കി യിരുന്നു.

എന്നാൽ കുട്ടിക ളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടും എന്ന തിനാല്‍ വിവിധ ഭാഗ ങ്ങളിൽ നിന്നും പ്രതിഷേധം ഉണ്ടാ വു കയും ചെയ്തു. ഈ സാഹ ചര്യ ത്തി ലാണ് പുതിയ തീരുമാനം. ആഘോഷങ്ങള്‍ ഒഴിവാക്കി ചല ച്ചിത്ര മേള നടത്തു വാനും ആലോ ചന യുണ്ട്.

സംസ്ഥാന സ്കൂൾ കലോല്‍സവം

 

- pma

വായിക്കുക: , , , , , , , ,

Comments Off on സ്കൂൾ മേള കൾ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നടത്തും

ഐ. എസ്. സി. യില്‍ ‘ബോഡി ഇൻ റിഥം’ നൃത്ത പരിപാടി

May 7th, 2018

krishna-dance-by-shobhana-ePathram
അബുദാബി : ലോക നൃത്ത ദിന ആഘോഷ ത്തിന്റെ ഭാഗ മായി ഇന്ത്യ സോഷ്യൽ സെന്റ റിൽ മെയ് 7 തിങ്കളാഴ്ച വൈകു ന്നേരം 7 മണിക്ക് ‘ബോഡി ഇൻ റിഥം’ എന്ന പേരിൽ നൃത്ത പരിപാടി അരങ്ങേറും

പ്രമുഖ നർത്തകി റാഷിക ഓജ അബ്രാൾ സംവിധാനം ചെയ്ത് അരങ്ങിൽ എത്തിക്കുന്ന ‘ബോഡി ഇൻ റിഥം’ ഭാരത നാട്യം, മോഹിനിയാട്ടം, കഥക് നൃത്ത രൂപങ്ങ ളുടെ സമ്മോഹനം ആയിരിക്കും.

അബുദാബിയിലെ പ്രമുഖ നൃത്ത അദ്ധ്യാ പകരായ കുന്ദൻ മുഖർജി, ധർമ്മരാജ്, പാർവ്വതി അഖി ലേഷ് എന്നിവർ ‘ബോഡി ഇൻ റിഥം’പരിപാടി യുടെ ഭാഗ മാകും.

- pma

വായിക്കുക: , , ,

Comments Off on ഐ. എസ്. സി. യില്‍ ‘ബോഡി ഇൻ റിഥം’ നൃത്ത പരിപാടി

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി

April 10th, 2018

logo-nammal-chavakkattukar-ePathram
അബുദാബി : ചാവക്കാട്ടുകാരുടെ സൗഹൃദ ക്കൂട്ടായ്മ യായ ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദ ക്കൂട്ട്’ യു. എ. ഇ. ചാപ്റ്റർ ‘ഒരു അഡാറ്‍ പിക്നിക്’ എന്ന പേരില്‍ വിനോദ യാത്രയും കുടുംബ സംഗമ വും സംഘടി പ്പിച്ചു.

nammal-chavakkattukar-adaru-picnic-ePathram

കൂട്ടായ്മ യുടെ ഉല്‍ഘാടന പരിപാടി യായ ‘ഓർമ്മ യിൽ ചീനി മരം പെയ്യു മ്പോൾ’ എന്ന മെഗാ പ്രോഗ്രാ മിന് ശേഷം അംഗ ങ്ങളും കുടുംബാം ഗങ്ങളും റാസ് അൽ ഖൈമ യിലെ ഷൗഖ ഡാം പരി സരത്ത് ഒത്തു കൂടിയ ഒരു അഡാറ്‍ പിക്നിക്കില്‍ യു. എ. ഇ. യുടെ വിവിധ എമി റേറ്റു കളിൽ നിന്നു മായി 230 ഓളം ‘നമ്മൾ ചാവക്കാട്ടു കാർ’ സംബന്ധിച്ചു.

nammal-chavakkattukar-sauhrudhakkoottu-ePathram

പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയ കലാ – കായിക – മത്സര പരിപാടി കൾ ക്ക് ഷാജ ഹാൻ, മുഹാദ്, കമറുദ്ദീൻ, സക്കരിയ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത ഏല്ലാവർക്കും സമ്മാനങ്ങളും നൽകി.

oru-adaar-picnic-prize-nammal-chavakkattukar-ePathram

‘നമ്മൾ ചാവക്കാട്ടുകാർ’ പ്രസിഡണ്ട് മുഹമ്മദ് അക്ബർ, ജനറൽ സെക്രട്ടറി അബുബക്കർ, ട്രഷറർ അഭി രാജ്, പിക്നിക് പ്രോഗ്രാം കൺവീനർ സുനിൽ കോച്ചൻ തുടങ്ങിയവർ പരിപാടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി

‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ ശൈഖ് സായിദിനു സ്മരണാഞ്ജലി

February 22nd, 2018

sheikh-zayed-anamorphic-sculpture-nisar-ibrahim-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാര്‍ഷി കം ആചരിക്കുന്ന സായിദ് വര്‍ഷ ത്തില്‍ മലയാളി ചിത്ര കാരനും ശില്പി യുമായ നിസ്സാര്‍ ഇബ്രാഹിം ‘അന മോർ ഫിക് ആര്‍ട്ടില്‍’ ഒരുക്കിയ ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ എന്ന ശൈഖ് സായിദിന്റെ ചിത്രം ശ്രദ്ധേയ മാ വുന്നു.

ലോഹ ലോഹദണ്ഡു കളില്‍ കറുത്ത നിറം പൂശി ഒരു പ്രത്യേക രീതിയില്‍ പീഠത്തിലാണ് ഉറപ്പി ച്ചിരി ക്കുന്നത്. 210 സെന്റി മീറ്റർ ഉയര വും 100 സെന്റി മീറ്റർ വീതി യും ഉള്ള ഈ അനമോർഫിക് ആര്‍ട്ട് ഒരു പ്രത്യേക ആംഗി ളിൽ നോക്കിയാൽ രാഷ്ട്ര പിതാവി ന്റെ രൂപം വ്യക്തത യോടെ തെളിഞ്ഞു കാണും എന്നതാണ് ഇതി ന്റെ സവി ശേഷത.
zayed-father-of-unity-anamorphic-art-by-nisar-ibrahim-ePathram

13 വർഷ മായി യു. എ. ഇ. യിലുള്ള തൃശൂർ ജില്ല യിലെ കൊടു ങ്ങല്ലൂർ പട്ടേപ്പാടം സ്വദേശി നിസ്സാര്‍ ഇബ്രാഹിം അറിയ പ്പെടുന്ന ചിത്ര കാരനും നടനും ഹ്രസ്വ സിനിമാ സംവി ധായ കനുമാണ്.

- pma

വായിക്കുക: , , , , ,

Comments Off on ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ ശൈഖ് സായിദിനു സ്മരണാഞ്ജലി

Page 13 of 19« First...1112131415...Last »

« Previous Page« Previous « കുടുംബശ്രീ ഉൽപന്ന ങ്ങൾ ഇനി ഓണ്‍ ലൈനി ലൂടെയും
Next »Next Page » നീരവ് മോദിയുടെ 44 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha