സുവീരന്റെ ‘ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും’ ഒന്നാം സ്ഥാനത്ത്

January 1st, 2019

best-director-suveeran-ePathram അബുദാബി : കേരള സോഷ്യൽ സെന്റർ ഒന്‍പതാമത് ഭരത്‌ മുരളി നാടകോത്സവ ത്തില്‍ മികച്ച നാടക മായി സുവീര ന്റെ ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിത വും (തിയ്യേറ്റര്‍ ദുബായ്) തെര ഞ്ഞെടു ക്കപ്പെട്ടു. മികച്ച സംവി ധായകൻ: സുവീരൻ.

ഈ നാടകത്തിലെ പ്രകടന ത്തിലൂടെ മികച്ച നടന്‍ ആയി ഡോക്ടര്‍ ആരിഫ്, മികച്ച നടി യായി ഷെറീൻ സെയ്ഫ്‌, മികച്ച രണ്ടാ മത്തെ നടന്‍ ആയി ഓ. ടി. ഷാജഹാന്‍ എന്നി വരെ തെരഞ്ഞെടുത്തു.

മികച്ച രണ്ടാമത്‌ നാടകം : പണി (ശക്തി അബു ദാബി), ഈ നാടക ത്തിലൂടെ മികച്ച രണ്ടാ മത്തെ നടന്‍ പുര സ്കാരം പ്രകാ ശൻ തച്ചങ്ങാട്‌, മികച്ച രണ്ടാമത്‌ നടി അനന്തലക്ഷ്മി എന്നിവര്‍ പങ്കിട്ടു.

മികച്ച മൂന്നാമത്‌ നാടകമായി കനൽ പ്പാടുകൾ (അബു ദാബി മലയാളി സമാജം), സംസ്കാര (അൽ ഐൻ മല യാളി സമാജം) എന്നിവയാണ്.

സംസ്കാര യിലെ പ്രകടന ത്തിന്ന് മികച്ച രണ്ടാ മത്തെ നടിക്കുള്ള പുരസ്കാരം സോഫി തോമസ്‌ പങ്കിട്ടെടുത്തു.

കനല്‍ പ്പാടു കളിലെ അഭിനയത്തിന് മാസ്റ്റർ മുഹമ്മദ്‌ മുസ്തഫ മികച്ച ബാല താര ത്തിനുള്ള പുര സ്കാരം കരസ്ഥ മാക്കി. രണ്ടാമത്തെ ബാല താരം : ശിവ ഗംഗ (പറയാത്ത വാക്കുകൾ).

യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവിധായകന്‍: കെ. വി. ബഷീർ (കനൽ പ്പാടുകൾ, അബു ദാബി മലയാളി സമാജം).

സംഗീതം : ബിജു ജോസഫ്‌, ദീപ വിതാനം : സനേഷ്‌. കെ. ഡി., രംഗ സജ്ജീ കരണം : ഹരി ദാസ്‌ മനോജ്‌. (ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും). മികച്ച ചമയം: ക്ലിന്റ്‌ പവിത്രൻ ( ഭൂപടം മാറ്റി വരക്കു മ്പോൾ, സംസ്കാര).

സ്പെഷ്യല്‍ ജൂറി അവാര്‍ഡു കള്‍ : നടി – അഞ്ജലി ജസ്റ്റിൻ (പണി), ജീന രാജീവ്‌ (നഖ ശിഖാന്തം). നടൻ – കുമാർ സേതു (നഖ ശിഖാന്തം), വിനോദ്‌ മണിയറ (പറയാത്ത വാക്കുകൾ), ജാഫർ കുറ്റി പ്പുറം (പണി), സാജിദ്‌ കൊടിഞ്ഞി (സംസ്കാര).

 

- pma

വായിക്കുക: , , , , , , , , ,

Comments Off on സുവീരന്റെ ‘ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും’ ഒന്നാം സ്ഥാനത്ത്

ഭരത് മുരളി നാടകോത്സവം : ഫല പ്രഖ്യാപനം ഇന്ന്

December 30th, 2018

ksc-9-th-bharath-murali-drama-fest-2018-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘ ടിപ്പിച്ച ഭരത് മുരളി നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപനം ഡിസംബര്‍ 30 ഞായറാഴ്ച വൈകു ന്നേരം 7. 30 ന് നടക്കും. പ്രശസ്ത നാടക പ്രവർത്തകര്‍ ശശിധരൻ നടുവില്‍, അനന്ത കൃഷ്ണന്‍ എന്നിവരാണ് വിധി കര്‍ത്താക്കള്‍.

നാടകോത്സവ ത്തിന്റെ ഭാഗമായി യു. എ. ഇ. യിലെ എഴുത്തു കാർ ക്കായി സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സര വിജയി കളെ യും ഇന്നു പ്രഖ്യാപിക്കും. വിവിധ എമിറേറ്റു കളിൽ നിന്നുള്ള ഒമ്പതു നാടക സംഘ ങ്ങ ളാണ് ഈ വര്‍ഷ ത്തെ നാടകോത്സവ ത്തില്‍ പങ്കാളി കള്‍ ആയത്.

ഡിസംബര്‍ 11 ന് ‘ഭൂപടം മാറ്റി വരക്കു മ്പോൾ‘ എന്ന നാടകം അവ തരി പ്പിച്ചു കൊണ്ട് തുടക്കം കുറിച്ച ഒൻപ താമത് ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇന്നലെ സുവീ രന്റെ ‘ഭാസ്കര പ്പട്ടേലരും തൊമ്മി യുടെ ജീവിത വും’ അര ങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on ഭരത് മുരളി നാടകോത്സവം : ഫല പ്രഖ്യാപനം ഇന്ന്

സംഗീത ആൽബം ‘പ്രണയ തീരം’ ശ്രദ്ധേയ മാവുന്നു

December 30th, 2018

pranaya-theeram-music-album-vidhu-prathap-ePathram
അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയ സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട് ഈണം നൽകി പിന്നണി ഗായകൻ വിധു പ്രതാപ് ആലപിച്ച ‘പ്രണയ തീരം’ എന്ന സംഗീത ആൽബ ത്തിലെ ‘പ്രണയ ത്തിൻ മധുമഴ പൊഴിയും സന്ധ്യയിൽ ഞാൻ…’ എന്ന പ്രണയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടി ലേക്ക് കുതിക്കുന്നു. ഗാന രചന :  രഞ്ജിത്ത് നാഥ്.

പ്രശസ്ത നടൻ ശിവജി ഗുരുവായൂർ, പ്രശാന്ത് നമ്പൂ തിരി, ഡോണ, സനാ ബാപ്പു എന്നിവർ അഭി നയിച്ചി ട്ടുള്ള ഈ ദൃശ്യാ വിഷ്കാരം സംവിധാനം ചെയ്തത് ഗാന രചയിതാവ് കൂടിയായ  രഞ്ജിത്ത് നാഥ്.

തന്റെ പ്രണയ കാലത്തെ കുറിച്ചുള്ള ഓർമ്മ കളിലൂടെ സഞ്ച രിക്കുന്ന ശിവജി യുടെ കഥാ പാത്ര ത്തിലൂടെ യാണ് ഹൃദയ സ്പർശി യായ ‘പ്രണയ തീരം’ ദൃശ്യ വൽ ക്കരി ച്ചിരി ക്കുന്നത്. വിധു പ്രതാപിന്റെ ഗൃഹാ തുര ശബ്ദ ത്തിനും ആലാപന ശൈലിക്കും അനു യോജ്യ മായ രീതി യിലാണ് നൗഷാദ് ചാവക്കാട് ഈണം നൽകി യിരി ക്കുന്നത്.

ഗുരുവായൂരിലും പരിസര പ്രദേശ ങ്ങളിലും ചിത്രീ കരിച്ച ആൽബ ത്തിൽ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പു കൾ ഒപ്പി എടുത്തി രിക്കുന്നു. ഛായാ ഗ്രഹണം : ഫാരിസ് തൃശൂർ. പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കരുവ ന്തല. അനിൽ, ബിനേഷ് പാടൂർ, ശശി ഗുരു വായൂർ, സുബ്രു തിരൂർ തുടങ്ങിയവ രാണ് മറ്റു പിന്നണി പ്രവർ ത്തകർ.

music-director-noushad-chavakkad-ePathram

സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട്

വൈവിധ്യമാർന്ന നിരവധി ഹിറ്റ് ഗാന ങ്ങൾക്ക് സംഗീതം നൽകിയ നൗഷാദ് ചാവക്കാട്, അബുദാബി യിലെ അറിയ പ്പെടുന്ന സംഗീത അദ്ധ്യാപകനും കൂടി യാണ്.

ഈയിടെ റിലീസ് ചെയ്ത ‘ഒരു വട്ടം കൂടി’ (ആലാപനം : സുചിത്ര ഷാജി) , സൈനുദ്ധീന്‍ ഖുറൈഷി യുടെ പൂനിലാ ത്തട്ടം, യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദി നെ കുറിച്ചുള്ള  മരു ഭൂമി യിലെ സുല്‍ത്താന്‍, കണ്ണൂര്‍ ഷറീഫ് ആലപിച്ച ‘ത്യാഗ സ്മരണ യുടെ ബലി പെരു ന്നാൾ’ ചാവക്കാട് സിംഗേഴ്സിന്റെ ‘കാത്തി രി പ്പി ന്റെ ഈണം’ തുടങ്ങീ ഇരുപതോളം സംഗീത ആല്‍ബ ങ്ങളി ലൂടെ തന്റെ പ്രതിഭ തെളിയിച്ച സംഗീതജ്ഞ നാണ് നൗഷാദ് ചാവക്കാട് എന്ന ഈ പ്രവാസി കലാകാരന്‍.

- pma

വായിക്കുക: , , , , ,

Comments Off on സംഗീത ആൽബം ‘പ്രണയ തീരം’ ശ്രദ്ധേയ മാവുന്നു

സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍

December 10th, 2018

kerala-school-kalolsavam-state-youth-festival-ePathram
ആലപ്പുഴ : അമ്പത്തി ഒന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തില്‍ 930 പോയിന്റ് നേടി പാലക്കാട് ജില്ല ജേതാക്കളായി. 927 പോയിന്റ് നേടിയ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 903 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.

പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കു ന്നതി ന്റെ ഭാഗ മായി ഡിസംബര്‍ 7, 8, 9 എന്നീ മൂന്നു ദിവസ ങ്ങളി ലായി ട്ടാണ് 29 വേദി കളി ലായി കലോത്സവം അരങ്ങേറിയത്.

ഇതേ രീതി യിൽ വരും വര്‍ഷ ങ്ങളിലും തുടരുവാന്‍ ആലോചന ഉണ്ട് എന്നും അധ്യയന ദിന ങ്ങള്‍ നഷ്ട പ്പെടാ തിരി ക്കുന്നതി നായി കഴിയു മെങ്കില്‍ കലോത്സവം രണ്ടു ദിവസ ങ്ങളിലായി ചുരുക്കു ന്നതിനെ പ്പറ്റി ആലോ ചിക്കും എന്നും വിദ്യാ ഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറി യിച്ചു. അടുത്ത വര്‍ഷം കലോത്സവം കാസര്‍കോട് ജില്ല യില്‍ നടത്തും.

- pma

വായിക്കുക: , , , , , ,

Comments Off on സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍

യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ

September 23rd, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിംഗ് ഒരുക്കുന്ന യു. എ. ഇ. തല ദഫ് മുട്ട് മത്സരം ‘ദഫലി-2018’ ഡിസംബര്‍ ഏഴ് വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണിക്ക് സെന്റര്‍ അങ്കണ ത്തില്‍ അര ങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.

വിവിധ എമി റേറ്റു കളില്‍ നിന്നു മായി 16 ടീമു കള്‍ മാറ്റുരക്കുന്ന ‘ദഫലി’ മാപ്പിള കലാ പ്രേമി കള്‍ക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കും.

വിവരങ്ങൾക്ക് : 02 642 44 88, 055 748 3983

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ

Page 12 of 18« First...1011121314...Last »

« Previous Page« Previous « സമാജം ഫോട്ടോ ഗ്രാഫി മത്സരം ഒക്ടോബര്‍ 19 ന്
Next »Next Page » ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha