ഇടപ്പാളയം പ്രവാസി സംഗമം നവംബർ ഒന്നിന് അജ്മാനിൽ

October 31st, 2019

edappalayam-nri-association-edappal-ePathram
ദുബായ് : മലപ്പുറം ജില്ലയിലെ എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ എന്നീ നാലു പഞ്ചായത്തു കളിലെ പ്രവാസികളുടെ ആഗോള കൂട്ടായ്മ യായ ‘ഇടപ്പാളയം’ ദുബായ് ചാപ്റ്റർ ജനറൽ ബോഡി യോഗ വും പ്രവാസി സംഗമ വും 2019 നവംബർ 1 (വെള്ളി)  ഉച്ചക്കു 2.30 മുതല്‍ അജ്‌മാന്‍ ക്രോം വെൽ യു. കെ. ക്യാമ്പസ് ഹാളിൽ വെച്ച് നടക്കും എന്നു ഭാരവാഹികള്‍ അറി യിച്ചു.

നാലു പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ച എടപ്പാള്‍ സ്വദേശികളെ ചടങ്ങില്‍ ആദരിക്കും.

ഫ്ലവേഴ്സ് കോമഡി ഉല്‍സവം ഫെയിം പ്രമോദ് എടപ്പാൾ നയിക്കുന്ന മിമിക്സ് പ്രോഗ്രാം, സൂര്യ ചാനല്‍ മ്യൂസിക് റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയ യായ ഗായിക സലീന എടപ്പാൾ ഒരുക്കുന്ന ഗാനമേള, അംഗങ്ങളുടെ വിവിധ കലാ പരി പാടി കളും അരങ്ങേറും. കൂടുതൽ വിവര ങ്ങൾക്ക് : 050 782 76 76.

- pma

വായിക്കുക: , , , , ,

Comments Off on ഇടപ്പാളയം പ്രവാസി സംഗമം നവംബർ ഒന്നിന് അജ്മാനിൽ

സമാജം കേരള പ്പിറവി ദിനാഘോഷം : എൻ. കെ. പ്രേമ ചന്ദ്രൻ മുഖ്യ അതിഥി

October 31st, 2019

അബുദാബി : മലയാളീ സമാജം സംഘടിപ്പിക്കുന്ന കേരള പ്പിറവി ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി എൻ. കെ. പ്രേമ ചന്ദ്രൻ (എം. പി.) സംബന്ധിക്കും എന്നു ഭാര വാഹികള്‍ അറിയിച്ചു. നവംബർ 1 വെള്ളി യാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങ ളുടെ ഭാഗ മായി സാംസ്കാരിക സമ്മേളനം, അംഗ ങ്ങളുടെയും കുട്ടികളു ടെയും കലാ പരിപാടികളും അരങ്ങിൽ എത്തും.

സമാജം അംഗങ്ങൾക്കായി രണ്ട് വിഭാഗ ങ്ങളി ലായി മലയാളി മങ്ക, മലയാളി മന്നൻ മത്സര വും അംഗ ങ്ങളുടെ കുട്ടി കൾക്ക് പ്രത്യേക മത്സരവും ഒരുക്കും. വിവര ങ്ങൾക്ക് സമാജം ഓഫീസു മായി ബന്ധപ്പെടുക 02 55 37 600.

- pma

വായിക്കുക: , , ,

Comments Off on സമാജം കേരള പ്പിറവി ദിനാഘോഷം : എൻ. കെ. പ്രേമ ചന്ദ്രൻ മുഖ്യ അതിഥി

കേരളപ്പിറവി ദിന ത്തില്‍ കെ. എസ്. സി. യില്‍ പ്രശ്നോത്തരി

October 31st, 2019

aa-malayalam-first-letter-ePathram
അബുദാബി : കേരള പ്പിറവി ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം ‘പ്രശ്നോത്തരി’ സംഘടിപ്പിക്കുന്നു.

2019 നവംബർ 1 വെള്ളി യാഴ്ച വൈകുന്നേരം 5 മണി ക്കു തുടക്കം കുറിക്കുന്ന പ്രശ്നോത്തരി യില്‍ സാഹിത്യ, സംസ്കാരിക, രാഷ്ട്രീയ വിഷയ ങ്ങൾ ഉൾപ്പെ ടുത്തി യുള്ള ചോദ്യങ്ങൾ ആയിരിക്കും. പ്രായഭേദമന്യേ ആർക്കും പ്രശ്നോ ത്തരി യിൽ പങ്കെടുക്കാം എന്നു ഭാര വാഹികള്‍ അറിയിച്ചു.

ഒന്നാം സ്ഥാനം നേടുന്ന വർക്ക് സ്വർണ്ണ നാണയവും രണ്ടും മൂന്നും സ്ഥാനം ലഭി ക്കുന്ന വർക്ക് ആകർ ഷക മായ മറ്റ് സമ്മാനങ്ങളും നല്‍കും.

താല്പര്യ മുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേ ണ്ടതാണ്. വിവര ങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ കെ. എസ്. സി. ഓഫീസു മായി ബന്ധപ്പെടുക.

- pma

വായിക്കുക: , , , , ,

Comments Off on കേരളപ്പിറവി ദിന ത്തില്‍ കെ. എസ്. സി. യില്‍ പ്രശ്നോത്തരി

പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു

October 28th, 2019

edappal-porookkara-pravasi-uae-koottayma-family-meet-ePathram
അജ്മാന്‍ : എടപ്പാള്‍ പൊറൂക്കര നിവാസി കളുടെ യു. എ. ഇ. യിലെ സൗഹൃദ കൂട്ടായ്മ ‘പൊറൂക്കര പ്രവാസി ഫാമിലി’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചടങ്ങില്‍ പൊറൂക്കര പ്രവാസി ഫാമിലി യു. എ. ഇ. ഘടകം പ്രസിഡണ്ട് ഇഖ്ബാൽ പനിച്ചകത്ത് അദ്ധ്യക്ഷത വഹിച്ചു. പൊറൂക്കര ജി. സി. സി. കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് മേലേവളപ്പിൽ, കോഡിനേറ്റർ സുജീഷ് പല്ലി ക്കാട്ടിൽ, മീഡിയ കണ്‍വീനര്‍ നൗഷാദ് കല്ലം പുള്ളി, റഷീദ് എന്നിവർ സംസാരിച്ചു.

പൊറൂക്കര പ്രവാസി ഫാമിലി കമ്മിറ്റി സെക്രട്ടറി രാഗിത് ചുങ്കത്ത് സ്വാഗത വും ട്രഷറർ ഹാരിസ് നന്ദിയും പറഞ്ഞു. അംഗ ങ്ങളുടെ വിവിധ കലാ പരി പാടി കളും സൗഹൃദ മത്സര ങ്ങളും അരങ്ങേറി. മത്സര വിജയികൾ ക്ക് സമ്മാനങ്ങളും നല്‍കി.

വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ).

- pma

വായിക്കുക: , ,

Comments Off on പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു

സമദാനി യുടെ പ്രഭാഷണം : മദീന യിലേ ക്കുള്ള പാത നവംബർ 29 ന്

October 27th, 2019

samadani-iuml-leader-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ നബി ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പി ക്കുന്ന പ്രഭാ ഷണ പരമ്പര ‘ലോകം തിരു നബിയെ തേടുന്നു’ എന്ന പ്രമേയ ത്തിൽ എം. പി. അബ്ദു സമദ് സമദാനി നട ത്തുന്ന ‘മദീന യിലേ ക്കുള്ള പാത’ എന്ന പ്രഭാഷണം നവംബർ 29 വെള്ളി രാത്രി എട്ടു മണിക്ക് സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്നു ഭാര വാഹി കള്‍ അറിയിച്ചു.

വി. ഐ. സലിം (മുഖ്യ രക്ഷാധികാരി), യു. അബ്ദുല്ല ഫാറൂഖി, വി. പി. കെ. അബ്ദുല്ല, അബ്ദുൽ കരിം ഹാജി, ഡോ. അബൂ ബക്കർ കുറ്റി ക്കോൽ (രക്ഷാധി കാരികൾ) എന്നിവ രുടെ നേതൃത്വ ത്തില്‍ രൂപീ കരിച്ച സ്വാഗത സംഘം കമ്മി റ്റി യില്‍ സെന്റർ ഭാരവാഹി കളായ പി. ബാവാ ഹാജി (ചെയർ മാൻ), ഡോ. അബ്ദു റഹ്മാൻ ഒള വട്ടൂർ (ജനറൽ കൺ വീനർ), ഷുക്കൂറലി കല്ലിങ്ങൽ (ട്രഷറർ), സാബിർ മാട്ടൂൽ എന്നിവര്‍ അടക്കം വിവിധ മേഖല കളില്‍ പ്രവര്‍ ത്തിക്കുന്ന പ്രമുഖ രായ 75 അംഗ ങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ് വിഷയാവതരണം നടത്തി.

- pma

വായിക്കുക: , , ,

Comments Off on സമദാനി യുടെ പ്രഭാഷണം : മദീന യിലേ ക്കുള്ള പാത നവംബർ 29 ന്

Page 71 of 143« First...102030...6970717273...8090100...Last »

« Previous Page« Previous « വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റി
Next »Next Page » സ്വര്‍ണ്ണ സമ്മാന ങ്ങളു മായി ദുബായ് ഗതാഗത വകുപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha