അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘ ടിപ്പി ക്കുന്ന 22 ആമത് യു. എ. ഇ. എക്സ് ചേഞ്ച് – ജിമ്മി ജോര്‍ജ്ജ് സ്മാരക വോളി ബോള്‍ ടൂർണ്ണ മെന്റ് ജൂണ്‍ 3 ഞായറാഴ്ച മുതല്‍ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബ് ഇൻ ഡോർ സ്റ്റേഡിയ ത്തിൽ തുടക്കമാവും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഇന്ത്യ, യു. എ. ഇ.,ഒമാന്‍, ഈജിപ്ത്, ലെബനാൻ, ഇറാന്, ഇറാഖ്, പാക്കി സ്ഥാന് തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നുള്ള ദേശീയ – അന്തർദ്ദേശീയ വോളി ബോള്‍ താര ങ്ങള് എൻ. എം. സി. ഹെൽത്ത് കെയർ, വി. പി. എസ്. ഹെൽത്ത് കെയർ, ഖാൻസ് ക്ലബ്, ഫ്രഷ് ദുബായ്, ബിൻ സുബി, ഓഷ്യൻ കിംഗ് എന്നീ പ്രമുഖ ടീമു കള്‍ ക്കായി കളത്തില്‍ ഇറങ്ങും.
ജൂണ്‍ 3, 4, 5, 6 തിയ്യതി കളില്‍ രണ്ടു പൂളു കളി ലായി രണ്ടു മത്സരങ്ങൾ വീതമുണ്ടായിരിക്കും. എല്ലാ ദിവസ വും രാത്രി 9 മണിക്ക് ആരം ഭി ക്കുന്ന മത്സര ങ്ങള് കാണുവാന്‍ പ്രവേശനം സൗജന്യ മായി രിക്കും.
സെമി ഫൈനൽ മത്സരങ്ങൾ ജൂൺ 7 വ്യാഴാഴ്ച യും ഫൈനൽ മത്സരം ജൂൺ 8 വെള്ളി യാഴ്ച യും നടക്കും.
വിജയികള്‍ക്ക് യു. എ. ഇ. എക്സ് ചേഞ്ച് എവര്‍ റോളിംഗ് ട്രോഫി യും 20 000 ദിർഹവും സമ്മാ നിക്കും.
റണ്ണേഴ്സ്അപ്പിന്ന് അയ്യൂബ് മാസ്റ്റർ സ്മാരക റോളിംഗ് ട്രോഫി യും15 000 ദിർഹവും ലഭിക്കും. മികച്ച കളിക്കാ രൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ എന്നി വർക്കും വ്യക്തിഗത സമ്മാനങ്ങള്‍ നല്‍കും.
കെ. എസ്. സി. യുടെ സായിദ് വർഷാചരണ ത്തി ന്റെ ഭാഗ മായാണ് വോളിബോള്‍ ടൂര്‍ണ്ണ മെന്റ് എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയ ത്തില്‍ നടത്തുന്നത് എന്നും സംഘാടകര്‍ അറി യിച്ചു.
യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി, മീഡിയ റിലേഷൻസ് ഡയറക്ടർ കെ. കെ. മൊയ്തീൻ കോയ, കെ. എസ്. സി പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി ബിജിത് കുമാർ, ടൂര്‍ണ്ണ മെന്റ് കൺ വീനർ ടി. എം. സലിം, കോഡിനേറ്റർ ജോഷി, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ തുടങ്ങി യവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.